കണ്ണടച്ച് പാലുകുടിക്കുന്ന പൂച്ചകളുടെ സാഹിത്യ ചരിത്രം!
നമ്മുടെ പത്ര മാധ്യമങ്ങള്‍ ഈ സൈബര്‍ യുഗത്തിലും കണ്ണടച്ച് പാലുകുടിക്കുന്ന പൂച്ചകളായി തുടരുകയാണ്. സവര്‍ണ്ണ അരിവെപ്പ് സാഹിത്യവും ഊമക്കളികളും എക്കാലവും നമ്മുടെ സാംസ്ക്കാരിക മുഖമായിരിക്കുമെന്ന് വിശ്വസിക്കാന്‍ ലജ്ജയില്ലാത്തവരാണവര്‍. ബ്ലോഗിന്റെ വികാസത്തോടെ കുത്തിയൊലിച്ചുപോകാനുള്ള അത്തരം വിശ്വാസങ്ങളെ മുറുകെപ്പിടിച്ചിരിക്കാനാണ് നമ്മുടെ പൊതുധാര ആഗ്രഹിക്കുന്നത് ! അത് എത്ര വര്‍ഷം ? എന്നേ ഇനി കാണേണ്ടതുള്ളു. ബ്ലോഗര്‍ സുഗതന്റെ ബ്ലോഗില്‍
ചത്തുപോയ സാഹിത്യകാരന്മാര്‍ എന്നൊരു നല്ല ലേഖനം വായിച്ചു.അവിടെ ചിത്രകാരന്‍ എഴുതിയ കമന്റ് താഴെ സൂക്ഷിക്കുന്നു.
- ഹഹഹഹഹഹഹ……….. കലകലക്കന്‍ !!!!!!!! ബ്ലോഗ് ആവശ്യപ്പെടുന്ന സത്യത്തിന്റെ ഉജ്ജ്വല മുഖമാണ് ഈ ലേഖനത്തിലൂടെ ശങ്കര നാരായണന്‍ മലപ്പുറം പ്രകാശിപ്പിച്ചിരിക്കുന്നത്. ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!! അവര്‍ണ്ണന്മര്‍ സ്വന്തം ചരിത്രം കണ്ടെത്തുകയും, അതു രേഖപ്പെടുത്തുകയും ചെയ്താല്‍ കള്ള ആധാരങ്ങളും, വ്യാജചരിത്രവും,വ്യാജ-സ്വജന നിയമനങ്ങളും, സ്വന്തമല്ലാത്ത തന്തയുടെ പേരുമായി അഭിമാനത്തോടെ നെഗിളിച്ചിരിക്കുന്ന സവര്‍ണ്ണ മാടംബികള്‍ പൊതുസ്ഥലങ്ങളിലിറങ്ങാന്‍ പോലും ഭയപ്പെട്ടുപോകും. സത്യവും സവര്‍ണ്ണ ചരിത്രവും അത്രമേല്‍ വൈരുദ്ധ്യമുണ്ട്. ആരെയും എതിര്‍ക്കാനല്ല… സ്വന്തം ചരിത്രം ദരിദ്രമായിക്കൊള്ളട്ടെ, അതു കണ്ടെത്തി രേഖപ്പെടുത്തുക. ഒരു അംബേദ്ക്കറകാനോ, പണ്ഡിറ്റ് കറുപ്പനാകാനോ, ടി.കെ.സി.വടുതലയാകാനോ,പ്രസിഡന്റ് നാരായണേട്ടനാകാനോ,കുമാരനാശാനാകാനോ, ഉള്ള ഊര്‍ജ്ജ്യം ഓരോ അവര്‍ണ്ണന്റെ ചരിത്രത്തിലും,രക്തത്തിലും തീര്‍ച്ചയായും ഉണ്ട്. ആകെ ശ്രദ്ധിക്കാനുള്ളത് ആരോടും പ്രതികാരം പ്രവര്‍ത്തിക്കാന്‍ തോന്നരുത് എന്നു മാത്രമാണ്.
- അദ്ധ്വാനിച്ചു ജീവിക്കുന്നത് വിഢിത്തവും കഴിവുകേടുമാണെന്ന് മലയാളിയെ പഠിപ്പിച്ചത് ബ്രാഹ്മണ്യമാണ്. വിയര്‍ക്കുന്നവന്‍ അധമനും, അദ്ധ്വാനിക്കാതെ അന്യന്റെ വിയര്‍പ്പുകൊണ്ടുണ്ടായ സംര്^ദ്ധി മോഷ്ടിച്ചെടുത്തും, തട്ടിപ്പറിച്ചും ഞണ്ണുന്നവന്‍ സമര്‍ത്ഥനുമായത് ബ്രാഹ്മണ ഹിന്ദുമതത്തിന്റെ അല്ലെങ്കില്‍സവര്‍ണ്ണതയുടെ സ്വാധീനം കൊണ്ടാണ്. കോടികള്‍ പിച്ച ലഭിക്കുന്ന ശബരിമലയിലേയും ഗുരുവായൂരിലേയും ശാന്തിപ്പണിക്കായി കാത്തുകിടക്കുന്ന ഇത്തിക്കണ്ണികളാണ് നമ്മുടെ സമൂഹത്തിന് ഇന്നും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നത്. റോഡ് ടാറുചെയ്യാനും, മുനിസിപ്പാലിറ്റി തൂപ്പുവൃത്തി നടത്താനുംബ്രാഹ്മണര്‍ സന്നദ്ധമാകുംബോള്‍ മാത്രമേ നമ്മുടെ സമൂഹത്തിന് അദ്ധ്വാനത്തിന്റെ മഹത്വത്തെക്കുറിച്ച് വെളിപാടുണ്ടാകു. അന്ന്, തൂപ്പുവേലചെയ്യുന്ന അന്തര്‍ജ്ജനം എന്ന തലക്കെട്ടോടെ മനോരമയും മാത്രുഭൂമിയും സന്‍ഡേ സപ്ലിമെന്റില്‍ അവരുടെ പീഢനമേറിയ ജീവിതത്തിലെക്ക് പൊന്വെളിച്ചം തൂകിക്കൊണ്ട് ഫീച്ചറുകളെഴുതും, ശ്യാമപ്രസാദന്‍മാര്‍ തൊഴിലിന്റെ മഹത്വത്തെക്കുറിച്ചും അന്തര്‍ജ്ജനത്തിന്റെ വിശാല മനസ്സിനെക്കുറിച്ചും സിനിമയെടുക്കും




