ബ്ലോഗിലെ സൈബര്‍ ഭീകരന്മാരും ഐടി നിയമവും
സമൂഹത്തിലെ മാടംബികള്‍ക്കും, ജാതി മത വര്‍ഗ്ഗീയവാദികള്‍ക്കും, മന്ദബുദ്ധിഭക്തന്മാര്‍ക്കും വീണുകിട്ടിയ ഭസ്മാസുരവരമാണ് ഐടി ആക്റ്റ്. തങ്ങളുടെ ജീര്‍ണ്ണിച്ചതും അളിഞ്ഞതുമായ വിഢിവിശ്വാസങ്ങള്‍ക്കും ജാതീയമായ ദുരഭിമാനങ്ങള്‍ക്കും പ്രതികൂലമായി ചിന്തിക്കുകയോ ബ്ലോഗില്‍ കഥയോ കവിതയോ ലേഖനമോ ചരിത്ര പഠനമോ എഴുതുകയോ ചെയ്യുന്നവരെ നിശബ്ദരാക്കാനും, അവരുടെ ജൊലി തെറിപ്പിക്കാനും, സമൂഹമധ്യേ അവരെ കുറ്റവാളിയായി അവരോധിക്കാനും , കോടതികേറ്റാനും ലഭിച്ച മാടമ്പി നിയമമാണ് ഐടി. ആക്റ്റ്. അധികാര സ്ഥാനങ്ങളിലിരിക്കുന്ന തങ്ങളുടെ ജാതിക്കാരായ ഉദ്ദ്യോഗസ്ഥരുടെയും ജാതി സംഘടനകളുടെ നേതാക്കളുടേയും സഹായത്തോടെ ബ്ലോഗ് എഴുത്തുകാരെ അഴിയെണ്ണിക്കാന്‍ കച്ചകെട്ടിയിറങ്ങുന്ന മന്ദബുദ്ധികളെ കുറ്റം പറഞ്ഞിട്ടുകാര്യമില്ല. അവരുടെ ബുദ്ധി വികസിക്കാത്തതിന് അവരെന്തു ചെയ്യാന്‍ ? മഹാപാവങ്ങള്‍!!! കല, സാഹിത്യം, സംസ്ക്കാരം എന്നൊക്കെ പറഞ്ഞാല്‍ പഴയ അംബല വാസികളുടെ ഊരകുലുക്കലും, ഊമക്കളിയും, ഗോഷ്ടിക്കളികളും,കഴുതരാഗാലാപനവും, അച്ചിക്കൂത്തുകളും, കീര്‍ത്തനാലാപനവും,അക്ഷരശ്ലോകവും,അരിവെപ്പ് സാഹിത്യവും, രാമായണ പാരായണവും,മന്ത്രവാദവുമാണെന്ന് വിശ്വസിച്ചുവശായിരിക്കുന്നവര്‍ക്ക് അവരെ അനുകൂലിക്കാത്തവരൊക്കെ ഭീകരന്മാരായി തോന്നുക സ്വാഭാവികമാണ്.
എന്നാല്‍, ആധുനിക കാലത്തുള്ള ഒരു ജനാധിപത്യ സര്‍ക്കാരിന്റെ നിയമ പാലക നീതിന്യായ സംവിധാനത്തിനെങ്കിലും ജാതി മത വര്‍ഗ്ഗീയ താല്‍പ്പര്യങ്ങള്‍ക്കതീതമായുള്ള വിവേചനശേഷി ഉണ്ടാകണമെന്ന് നാം പ്രതീക്ഷിക്കുന്നുണ്ട്. സ്വന്തം അഭിപ്രായങ്ങളെയും, നിരീക്ഷണാങ്ങളേയും ചരിത്രവസ്തുതകള്‍ക്കനുസരിച്ച് സ്വന്തം ബ്ലോഗിലോ ഡയറിയിലോ എഴുതുന്നവരെ … കാളപെറ്റെന്നു കേള്‍ക്കുംബോള്‍ കയറെടുത്ത് പായുന്ന ചിലരെപോലെ… ബ്ലോഗര്‍മാരുടെ പിന്നാലെ സൈബര്‍ ഭീകരവേട്ട നടത്തുന്ന നമ്മുടെ ഭരണ യന്ത്രം പരിഹാസ്യമായ വിധം പത്തുവര്‍ഷത്തിലേറെ പിന്നിലാണു സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. അഞ്ചോ പത്തോ വര്‍ഷം കൊണ്ട് മാധ്യമ സമുദ്രമായി വികസിക്കാനിരിക്കുന്ന സൈബര്‍ലോകത്തെ ഏതെങ്കിലും ജാതിമത നെതാവിന്റെയോ വര്‍ഗ്ഗീയവാദിയുടേയോ വിവരമില്ലാത്ത (ഇംഗ്ഗ്ലീഷിലുള്ള:) ജല്‍പ്പനങ്ങള്‍ കേട്ട് മണല്‍ ചിറകൊണ്ടും ജനാധിപത്യവിരുദ്ധമായ ഐടി നിയമങ്ങള്‍ കൊണ്ടും തടഞ്ഞു നിര്‍ത്താനാകുമെന്നോക്കെ കരുതുന്നവര്‍ ചരിത്രത്തിലെ കോമാളികളാകുമെന്നതില്‍ സംശയം വേണ്ട. വിവരസാങ്കേതികവിദ്യ പിടിപാടില്ലാത്ത മന്ത്രിയെ അയാളുടെ കോച്ചുമോന്‍ അയാളുടെ വിവരമില്ലായ്മയെക്കുറിച്ച് പരിഹസിക്കാനും, ചെവിക്കുപിടിച്ച് സൈബര്‍ലോകത്ത് ആദ്യാക്ഷരം കുറിപ്പിക്കാനും മുന്നോട്ടു വന്നുകൊണ്ടിരിക്കും. അത്തരമൊരു ഘട്ടത്തിലൂടെയാണ് നാം ഇപ്പോള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. അതൊന്നുമറിയാതെ ഐടി നിയമമെന്ന കൊട്ടുവടിയുമായി രാജഭരണകാലത്തെ അനുസ്മരിച്ചുകൊണ്ട് ബ്ലോഗര്‍മാരുടെ പിന്നാലെ ഓടുന്നത് ലജ്ജാകരമാണ്. ബ്ലോഗ് എഴുത്തുകാര്‍ രാഷ്ട്രീയക്കാരേയും, ഉദ്ദ്യോഗസ്ഥരേയും ജനാധിപത്യ കര്‍ത്തവ്യങ്ങളെക്കുറിച്ച് ഓര്‍മ്മിപ്പിക്കുക മാത്രമല്ല, ജോലി ചെയ്യിപ്പിക്കാനും , ജനാധിപത്യവിരുദ്ധവും, സ്വജനപക്ഷപാതപരവുമായ പ്രവര്‍ത്തനങ്ങളെ തുറന്നു കാണിക്കാനും പൌരബോധത്തോടെ മുന്നോട്ടുവരുന്ന കാലം വിദൂരമല്ല. ഒരു ട്രാന്‍സിസ്റ്റെര്‍ റേഡിയോക്കുപോലും ലൈസന്‍സ് കൈവശംവക്കണമായിരുന്ന 30 വര്‍ഷം മുന്‍പത്തെ അവസ്ഥയിലേക്ക് ഇനി നാം മടങ്ങിപ്പോകുമെന്ന് ആരും സ്വപ്നം കാണേണ്ടതില്ല. ഏല്ലാം സ്വതന്ത്രവും സുതാര്യവുമാകുന്ന ഒരു ലോകത്തേക്കാണ് സൈബര്‍ ലോകം ഈ ലോകത്തെ നയിക്കുന്നത്. അതിനെതിരെ ഒരു അധികാര ശക്തിക്കും എതിരു നില്‍ക്കാനാകില്ല. റാഡിയ ടേപ്പാണേ സത്യം ! വിക്കി ലീക്സാണെ സത്യം !!!
ഈ ആഴ്ച്ചയിലെ മലയാളം ഇന്ത്യ ടുഡേയില്‍ സൈബര്‍ ലോകത്തെക്കുറിച്ചും ദുരുപയോഗം ചെയ്യപ്പെടുന്ന ഐടി. ആക്റ്റിനെക്കുറിച്ചു നയന താരയുടെ “വലക്കുള്ളിലെ വിലങ്ങുകള്‍” എന്ന ലേഖനത്തിന്റെ സ്കാന്‍ കോപ്പി ഇതോടൊപ്പം ചേര്‍ത്തിരിക്കുന്നു. ഐടി. നിയമം ഉപയോഗിച്ച് ബ്ലോഗര്‍മാരെ ജാമ്യമില്ല വകുപ്പുകളോടെ ക്രിമിനല്‍ കേസെടുത്തും, കംബ്യൂട്ടറുകള്‍ പിടിച്ചെടുത്തും, ജോലിതെറിപ്പിച്ചും വിചാരണക്കും വിധിക്കും മുന്‍പുതന്നെ ദ്രോഹിക്കുന്നത് എങ്ങനെയെന്ന് വായിക്കാം. എത്രപേരെ ഇവര്‍ ഇങ്ങനെയൊക്കെ ദ്രോഹിക്കും എന്നാണ് ചിത്രകാരന്‍ കൌതുകത്തോടെ കാത്തിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട പോസ്റ്റ് ലിങ്കുകള്‍:
1)ഒരു സൈബര്‍ കൊടും ഭീകരന്‍ പിറക്കുന്നു!
2)ബ്ലോഗര്‍ ഷൈനിന് ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!!
3)ചിത്രകാരനെതിരായ കേസ്; ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിലും കേരള കൌമുദിയിലും മംഗളത്തിലും വാര്‍ത്ത
4)സരസ്വതിക്ക് എത്ര മുലകളുണ്ട്?
5)ജനാധിപത്യത്തിന്റെ അന്ത്യവും മാടമ്പിത്തത്തിന്റെ ഉദയവും മലയാളം ഇന്റര്‍നെറ്റില്‍
6)വിചിത്രകേരളത്തില്‍ ഫയല്‍ ചെയ്യപ്പെടുന്ന അസഹിഷ്ണുതകള്‍
7)ബ്ലോഗര്‍ ശംഖുവരയന്‍ അറസ്റ്റില്‍!
8)സൈബര്‍ കേസ്, ചിത്രകാരന് ഒരു തുറന്ന കത്ത്
9)വിചിത്രകേരളം പത്ര വാര്‍ത്തകള്‍
10) വിചിത്ര കേരളം ബ്ലോഗ്ഗര്‍ പിടിയില്‍
11)സമുദായത്തിനെതിരെ ബ്ലോഗ്: ഉടമ അറസ്റ്റില്‍
12)ജാതിയും ‘മതനിരപേക്ഷ’രരും
13)ചിത്രകാരനു സ്നേഹപൂർവ്വം
14)ബ്ലോഗിലെ വിഷജന്തുക്കള്‍
15)ജനാധിപത്യത്തില്‍ എത്രകഴഞ്ച് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്
16)വിവാദമായിത്തീര്‍ന്ന ബ്ലോഗിന്റെ ഗൂഗിള്‍ കാഷ് മെമ്മറിയില്‍ ലഭ്യമായ പേജ് ലിങ്ക്
17)മാതൃഭുമിയും നായര്‍ സ്ത്രീയെ വേശ്യയാക്കുന്നു????
18)ജാതി-മത ഭ്രാന്തന്മാരും നമ്മുടെ സഹോദരങ്ങളാണ് !
19)മാന്യന്മാരുടെ ഭാഷയും മാന്യരല്ലാത്തവരുടെ ഭാഷയും !
20)നായര്‍ സംഘടന vs വിചിത്രകേരള ബോഗുടമസ്ഥന്‍ കേസിന്റെ വിവക്ഷകള്‍?
21)ജാതി സവര്‍ണന്മാരോട് പറയാനുള്ളത്….





