വേണം, സവര്‍ണ്ണതക്കെതിരെ സ്വാതന്ത്ര്യസമരം !

ബ്ലോഗര്‍ സുദേഷിന്റെ ബ്ലോഗില്‍ മെറിറ്റും സംവരണവും പതിറ്റാണ്ടിന്റെ പരാജിത പോരാട്ടം എന്നൊരു പോസ്റ്റ് വായിച്ചു.പിന്നോക്കക്കാരുടെ അവകാശങ്ങള്‍ക്കു വേണ്ടിയും, അവര്‍ക്കെതിരെയുള്ള അനീതിക്കെതിരേയും ഒറ്റക്കു പൊരുതുന്ന സുദേഷിനെ അഭിനന്ദിക്കുകതന്നെ വേണം. സര്‍ക്കാര്‍ ഉദ്ദ്യോഗങ്ങളും, അധികാരങ്ങളും അനര്‍ഹമായി കൈവശം വച്ചിരിക്കുന്ന നായന്മാര്‍ സംവരണത്തിന്റെ അനൂകൂല്യങ്ങളിലൂടെ അവര്‍ണ്ണരും മുസ്ലീങ്ങളും സര്‍ക്കാര്‍ സര്‍വീസുകളില്‍ എത്താതിരിക്കാനും, മെറിറ്റില്‍ ഒന്നാം റാങ്കില്‍ പോലും ജയിച്ചുവരുന്ന അവര്‍ണ്ണരേയും മുസ്ലീങ്ങളേയും സംവരണ ലിസ്റ്റില്‍ പെടുത്തി സംവരണ തത്വങ്ങളെ അട്ടിമറിച്ചും നടത്തുന്ന ഉപജാപങ്ങളും ജാതീയതയും മറനീക്കി കാണിച്ചു തരികയാണ് സുദേഷ് പച്ചക്കുതിരയില്‍ പസിദ്ധീകരിച്ച ഈ ലേഖനത്തിലൂടെ ചെയ്തിരിക്കുന്നത്. സംവരണം നിയമമായി നടപ്പാക്കിയാല്‍ അര്‍ഹരായവര്‍ക്ക് പ്രാതിനിധ്യം തീര്‍ച്ചയായും ലഭിക്കുമെന്ന ശുദ്ധഗതിയോടെ ആ വിഷയം തന്നെ വിസ്മരിച്ച് സമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ ഇല്ലാതായി എന്ന് കരുതിയ നന്മ നിറഞ്ഞ അവര്‍ണ്ണ ജനതയെയും മുസ്ലീങ്ങളേയും വഞ്ചിച്ചുകൊണ്ട് അധികാരങ്ങളിലിരിക്കുന്ന നായര്‍ ജാതിക്കോമരങ്ങള്‍ നിയമങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്ത് തങ്ങളുടെ ജാതി താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടിരിക്കുകയാണ് എന്ന് സുദേഷിന്റെ ലേഖനം തെളിയിക്കുന്നു. ഇതിനെതിരെ അഹിംസയുടേയും ധര്‍മ്മത്തിന്റേയും നീതിയുടെയും മാര്‍ഗ്ഗത്തിലൂടെ രാഷ്ട്രീയമായി ഒരു സ്വാതന്ത്ര്യ സമരം തന്നെ അവര്‍ണ്ണരും മുസ്ലീം ജനതയും നടത്താന്‍ മുന്നോട്ടുവരേണ്ടിയിരിക്കുന്നു.സുദേഷിന്റെ പോസ്റ്റിലെഴുതിയ ചിത്രകാരന്റെ കമന്റ്  താഴെ :

അവര്‍ണ്ണ-മുസ്ലീം ജനങ്ങള്‍ക്കുവേണ്ടി ഇത്രയും ആത്മാര്‍ത്ഥമായി കഷ്ടപ്പെട്ട സുദേഷിനോട് നന്ദി പറയേണ്ടിയിരിക്കുന്നു.ഇത് വായിച്ചിടത്തോളം കോടതിയില്‍ മാത്രം പരിഹരിക്കേണ്ട വിഷയമല്ലിത്. രാഷ്ട്രീയമായിത്തന്നെ കേരളത്തിലെ നായര്‍ ജാതീയതയുടെ മുഖം മൂടി വലിച്ചുകീറേണ്ടിയിരിക്കുന്നു.കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ജാതി തിരിച്ചുള്ള കണക്കെടുപ്പിലൂടെ നായര്‍ ജാതി ഉപജാപത്തെ തുറന്നു കാട്ടേണ്ടിയിരിക്കുന്നു. എല്ലാ മീഡിയയും സവര്‍ണ സാംസ്ക്കാരികതയുടേയും സവര്‍ണ്ണ രാഷ്ട്രീയത്തിന്റേയും കുഴലൂത്തുകാരും,അവര്‍ണ്ണര്‍ അതിന്റെ അന്ധമായ ആസ്വാദകരുമായതിനാല്‍ വലിയൊരു സ്വാതന്ത്ര്യ സമരം തന്നെ അതിനായി വേണ്ടിവരും. അഹിംസാത്മകമായ ആ ധര്‍മ്മ സമരത്തിന്റെ ആവശ്യകതയെക്കുറിച്ച് മുസ്ലീങ്ങള്‍ക്കെങ്കിലും ബോധ്യമായാല്‍ നമ്മുടെ സമൂഹത്തിന്റെ പിന്നോക്കാവസ്ഥക്ക് നായര്‍ മാടമ്പിത്വത്തില്‍ നിന്നും മോചനം ലഭിക്കാനിടയുണ്ട്.അതിനായി ചില യോഗങ്ങള്‍ ആദ്യമായി സംഘടിപ്പിക്കേണ്ടിയിരിക്കുന്നു. രാഷ്ട്രീയമായി നായര്‍ ജാതിയതക്കും സ്വജന പക്ഷപാതത്തിനുമെതിരെ ഒരു ധര്‍മ്മ സമരം ഉടന്‍ നടക്കേണ്ടിയിരിക്കുന്നു.

  • faisu madeena

    എല്ലാ മീഡിയയും സവര്‍ണ സാംസ്ക്കാരികതയുടേയും സവര്‍ണ്ണ രാഷ്ട്രീയത്തിന്റേയും കുഴലൂത്തുകാരും,അവര്‍ണ്ണര്‍ അതിന്റെ അന്ധമായ ആസ്വാദകരുമായതിനാല്‍ വലിയൊരു സ്വാതന്ത്ര്യ സമരം തന്നെ അതിനായി വേണ്ടിവരും………!!!

    കൊള്ളാം ചിത്രകാരന്‍ ചേട്ടാ ….ഞാന്‍ പോയി ആ ലേഖനം വായിക്കട്ടെ ….

  • പ്രതികരണൻ

    അവർണ്ണരെയും മുസ്ലിങ്ങളെയും ഒരേ അവസ്ഥയിൽ ഉള്ളവരായി അവതരിപ്പിക്കുന്നത് ശരിയാണോ?