പ്രതീക്ഷ നല്‍കുന്ന ചന്ദ്രപ്പന്‍ !
രാഷ്ട്രീയ രംഗത്ത് അപ്പന്മാരുടെ അയ്യരുകളിയാണ്. സ്വന്തം കാര്യം നോക്കുന്ന അപ്പന്മാര്‍, മക്കളുടേയും മരുമക്കളുടേയും കാര്യം നോക്കുന്ന അപ്പന്മാര്‍(ശ്രീമതി അമ്മമാര്‍,അമ്മായി അമ്മമാര്‍), പാര്‍ട്ടിയുടെ കാര്യം നോക്കുന്ന അപ്പന്‍, ഗ്രൂപ്പിന്റെ കാര്യം നോക്കുന്ന ഗ്രൂപ്പപ്പന്‍…. തുടങ്ങിയ അപ്പന്മാരെല്ലാം പിടിച്ചു നില്‍ക്കുന്നത് തങ്ങള്‍ ജനങ്ങളുടെ കാര്യം നോക്കുന്ന ഒരേയൊരു ഒറിജിനല്‍ അപ്പനാണെന്ന വഞ്ചന നിറഞ്ഞ നാട്യത്തോടെയാണ്.അതിനിടയിലേക്കാണ് ചന്ദ്രപ്പന്‍ കടന്നുവരുന്നത്.ശുദ്ധഗതിക്കാരനാണത്രേ ! ജനങ്ങളെ സംബന്ധിച്ച് ജനങ്ങളെ ഒന്നായി കാണാന്‍ ശേഷിയുള്ള, സത്യം പറയാന്‍ ധൈര്യമുള്ള ഒരു സാധാരണ മനുഷ്യനെയാണു വേണ്ടതും. അതുകൊണ്ടുതന്നെ ചന്ദ്രപ്പനു നട്ടെല്ലുണ്ടെങ്കില്‍ അതിനു ശക്തിപകരാന്‍ ജനങ്ങളുമുണ്ടാകും. ബ്ലോഗിലെ ഒരു പിണറായി ഭക്തശിരോമണിയായ കിരണ്‍ തോംബിലിന്റെ ബ്ലോഗില്‍ സി.പി.എമ്മിനു ദഹനക്കേടുണ്ടാക്കുന്നതിലുള്ള നീരസം പ്രകടിപ്പിക്കുന്ന ഒരു പോസ്റ്റ് കണ്ടു.പോസ്റ്റിലേക്കുള്ള ലിങ്ക്: ചന്ദ്രപ്പന്‍ സഖാവും ചില മദ്ധ്യവര്‍ഗ്ഗ ചിന്തകളും
ആ പോസ്റ്റില്‍ ചിത്രകാരന്‍ എഴുതിയ കമന്റ് താഴെ:
- കൊടിയ്യെരി ജയരാജന്‍ ശ്രീമതിമാരുടെ ഉടമസ്തതയിലിരിക്കുന്ന സ്വജന പക്ഷപാത സി.പി.എമ്മില്‍ ഇനി മാടമ്പിത്വമല്ലാതെ ഒരു തൊഴിലാളിസ്നേഹ പ്രതീക്ഷയുമില്ല.വലതുപക്ഷത്തേക്കാള്‍ വലതുപക്ഷമായ ഒരു നാമമാത്ര ഇടതുപക്ഷ പാര്‍ട്ടി.
ചന്ദ്രപ്പന്റെ ആരംഭശൂരത്വം നീറിപടര്‍ന്ന് ആരംഭശൂരത്വമല്ലെന്ന് അനുഭവത്തിലൂടെ തെളിയിക്കുകയാണെങ്കില്‍ … സി.പി.ഐ.യില്‍ വയസന്മാരെ നേതൃത്വത്തില്‍ നിന്നും മാറ്റി വല്ല ഉപദേശക സമിതിയിലേക്കും താമസിപ്പിച്ച്,നേതൃത്വത്തില്‍ യുവത്വം കൊണ്ടുവരികയാണെങ്കില്‍…. കേരളജനത്തിനു ലക്ഷ്യം നഷ്ടപ്പെട്ട സി.പി.എമ്മിനെ കയ്യൊഴിയാമായിരുന്നു. ചന്ദ്രപ്പനു ഇത്തോതില്‍ മുന്നോട്ടുപോകാന്‍ കെല്‍പ്പുണ്ടാകട്ടെ എന്ന് കര്‍ത്താവിനോട് പ്രാര്‍ത്ഥിച്ചുകൊള്ളുന്നു. കേരളം അഭിമുഖീകരിക്കുന്ന കീടനാശിനിപ്രശ്നങ്ങളും, ആദിവാസി-ദളിത കൃഷിഭൂമി പ്രശ്നവും, വേസ്റ്റ് സംസ്ക്കരണവും,വഴിയോര പൊതു ടോയ്ലറ്റ് നിര്‍മ്മാണ-പരിപാലനവും, റോഡുകള്‍ ശാസ്ത്രീയമായി കാലാവസ്ഥക്കനുഗുണമായി നന്നാക്കലും പരിപാലിക്കലും,സി.പി.എം.കാരല്ലാത്ത ജനങ്ങളോടുള്ള വിവേചനവും,വിദ്യാഭ്യാസം,കുടിവെള്ളം,ലോട്ടറി,മദ്യം,അഴിമതി, അക്രമം,പിണറായിക്കുവേണ്ടിയുള്ള ജന ദ്രോഹ സൈബര്‍വേട്ട തുടങ്ങിയവയോടുള്ള നിലപാടുകളും നീതിപൂര്‍വ്വമായും ആത്മാര്‍ത്ഥതയോടെയും ഏറ്റെടുത്ത് വിജയിപ്പിക്കാനുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയായി സി.പി.ഐ.ക്ക് വളര്‍ന്നുവരാന്‍ സദ്ബുദ്ധി തോന്നിക്കണമേ പടച്ചോനെ…!!! രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തന രംഗം സോളിഡാരിറ്റിക്കും,എന്‍.ഡി.എഫിനും,പോപ്പുലര്‍ ഫ്രണ്ടിനും,ജമാ അത്തെ ഇസ്ലാമിക്കും,എന്‍.എസ്.എസ്സിനും,ആര്‍.എസ്സ്.എസ്സിനും,പള്ളീലച്ഛന്മാര്‍ക്കും ഒഴിഞ്ഞുകൊടുത്ത് പണത്തിന്റേയും അധികാരത്തിന്റേയും പിന്നാലെ ഓച്ഛാനിച്ചു നടക്കുന്ന സി.പി.എം- കോണ്‍ഗ്രസ്സ് നേതാക്കളെ മനസ്സിലെങ്കിലും തെറിയഭിഷേകം ചെയ്യാനും,ചെരിപ്പുമാലയണിയിച്ച് ആരാധിക്കാനും,ഐ.ടി.ആക്റ്റിനെ കരിനിയമമായി പ്രഖ്യാപിക്കാനും, തോന്നുമാറാകണേ …ഭഗവാനെ…ഗുരുവായൂരപ്പാ..കുട്ടിച്ചാത്താ… !!!




