ജമാ അത്തെ ഇസ്ലാമി ഒരു ബ്രാഹ്മണാവതാരം !
നമ്മുടെ ബ്ലോഗര്‍ സുകുമാരേട്ടന്‍ പതിവുപോലെ തന്റെ ജമാ അത്തെ ഇസ്ലാമി ഈദ് ആഘോഷത്തിന്റെ മധുരം അയവിറക്കിക്കൊണ്ട് ഒരു പോസ്റ്റിട്ടതു വായിച്ചു.ജമാഅത്തെ ഇസ്ലാമിയെ സുഖിപ്പിക്കുന്ന പോസ്റ്റില്‍ വല്ല വിമര്‍ശനങ്ങളും പ്രത്യക്ഷപ്പെട്ടാല്‍ ജമാ അത്തെ ഇസ്ലാമിക്ക് മാനവികതയിലേക്ക് നടക്കാന്‍ അത് കാരണമായേക്കാം എന്ന ഗുണമുള്ളതിനാല്‍ പോസ്റ്റ് ഉചിതം തന്നെ.പൊസ്റ്റിലേക്കുള്ള ലിങ്ക്:
ഈദ് സുഹൃദ് സംഗമത്തില്‍ ……
ചിത്രകാരന്റെ കമന്റ് താഴെ :
എന്തുമാത്രം ഇടുങ്ങിയതും വര്‍ഗ്ഗീയവുമായ നാട്യങ്ങളെയാണ് നാം മഹനീയ സൌഹൃദ കൂട്ടായ്മകളായി വിലയിരുത്തി സായൂജ്യമടയുന്നത് എന്നു കാണുംബോള്‍ സഹതാപം തോന്നുന്നു.
ഒരു വര്‍ഗ്ഗീയ സംഘടന ജന സ്വീകാര്യത ആര്‍ജ്ജിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന കണ്‍കെട്ടു വിദ്യയെ കണ്‍കെട്ടു വിദ്യയായി തിരിച്ചറിയാതെ, പരസ്പ്പരം ചൊറിമാന്തി സുഖിക്കാനുള്ള ശ്രമം സ്വാര്‍ത്ഥതയുടെ കഠിനമായ അസ്ക്യതയാണ്
ജാതി മത സംഘടനകള്‍ ഏതുമാകട്ടെ, 365 ദിവസത്തില്‍ രണ്ടോ മൂന്നോ ദിവസം അവര്‍ വെളുക്കെ ചിരിക്കാറുണ്ടെന്നോ, അന്യ ജനങ്ങളേയും മനുഷ്യരായി ആ ദിവസങ്ങളില്‍ അംഗീകരിക്കാറുണ്ടെന്നതോ മാനവികതയുടെ ഉദാത്ത ദൃഷ്ടാന്തങ്ങളായി ആദരിക്കപ്പെടാതിരിക്കട്ടെ.കാരണം മാനവികതയിലേക്ക് ഇറങ്ങിവരാനുള്ള ഒരു സുഷിരം മാത്രമാണത് 2/365.
സത്യത്തിലുള്ള മൂല്യബോധമാണെങ്കില്‍ അല്ലെങ്കില്‍ മാനവിക വികാസമാണെങ്കില്‍ ജാതി മത സംഘടനയുടെ ബാനര്‍ വലിച്ചുകെട്ടാത്ത മനസ്സിന്റെ വിശാലത ഉണ്ടായേനെ.ഇതൊരു വമന തന്ത്രമാണ്.
വര്‍ഷത്തില്‍ (1/365)ഒരു ദിവസം ചക്രവര്‍ത്തിയായി പ്രജകളെ കാണാനുള്ള വാമനന്റെ മഹനീയ ഔദാര്യത്തെ പ്രകീര്‍ത്തിക്കാനുള്ള ചരിത്രബോധവും,സാമൂഹ്യ ശാസ്ത്രബോധവും ആത്മഹത്യാപരമാണ്.ബ്രാഹ്മണര്‍ 2000 വര്‍ഷക്കാലം ഇന്ത്യയില്‍ പയറ്റി വിജയിച്ച തന്ത്രം.(ഇതുപോലെ ഉത്തര മലബാറില്‍ നൂറുകണക്കിനു തെയ്യങ്ങളുണ്ട്.ചതിച്ചു കൊന്നതോ, അറുകൊല നടത്തിയതോ ആയ ചരിത്രത്തിന്റെ ജനകീയ ശാപത്തെ തണുപ്പിക്കുന്നതിനായി വര്‍ഷത്തിലൊരിക്കല്‍ കൊലപാതകികളുടെ പുതു തലമുറ കൊലചെയ്യപ്പെട്ടവന്റെ ആത്മാവിനെ ദൈവമായി കെട്ടിയാടിക്കുന്ന സമൂഹത്തിന്റെ കണ്ണില്‍ പൊടിയിടുന്ന ആദരിക്കല്‍ !!!വര്‍ഷത്തില്‍ ഒരു തവണ വാഴുന്നോര്‍ തങ്ങളെ ആധരിച്ചല്ലോ എന്ന അഭിമാനം മനസ്സില്‍ താലോലിച്ച് അടിമകള്‍
അടുത്ത വര്‍ഷത്തെ ആഘോഷത്തിനായി കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കും !!!)
ജമാത്തെ ഇസ്ലാമിക്കാര്‍ക്കെതിരെ ഒരു കേസുമില്ലെന്നത് രസകരമാണ്. കാരണം അതൊരു പാരംബര്യതന്ത്രി പോസ്റ്റുപോലെയാണ്. വളരെ കുറച്ച് ആളുകളെ അംഗങ്ങളായുള്ളു. ഇവര്‍ക്കു താഴെ ജമാ അത്തെ ഇസ്ലാമികളല്ലാത്ത മേല്‍ ശാന്തിയും, ശാന്തിയും,സംഘടനാ നേതാക്കളും,സാംബത്തിക സ്രോതസ്സുകളും… പിന്നെ മന്ദബുദ്ധികളായ വിശ്വാസി സമൂഹവും… നമ്മുടെ ബ്രാഹ്മണരില്‍ ആരെങ്കിലും അക്രമം കാണിക്കാറുണ്ടോ ? എത്ര നല്ല സാത്വിക ജനവിഭാഗം !!! ശുദ്ധന്മാര്‍,നന്മനിറഞ്ഞവര്‍, പച്ചക്കറികള്‍,മഹാത്മാഗാന്ധിക്കുപോലും ബ്രാഹ്മണരോളം അഹിംസാവാദികളാകാന്‍ കഴിയില്ല
(സ്വന്തം തള്ളേന്റെ ചങ്കുവെട്ടിയ നരനായാട്ടു(ക്ഷത്രിയരെ കൊന്നൊടുക്കിയിരുന്ന തെണ്ടി ബ്രാമണ ദൈവം) നടത്തിയിരുന്ന പരശുരാമന്‍ നംബൂതിരി മാത്രമാണ് ബ്രാഹ്മണരില്‍ സാങ്കേതികമായി ദുഷ്ടത ആരോപിക്കാന്‍ യോഗ്യനായുള്ളു.)
പ്രഫസര്‍ ടി.ജെ.ജോസഫിന്റെ വലത്തെ കയ്യും ഇടതുവശത്തെ കാലും മതാചാരപ്രകാരം ബിസ്മി ചൊല്ലി മുറിച്ച പോപ്പുലര്‍ ഫ്രണ്ടുകാരനും,നസ്രാണി രക്തത്തിനു പകരം ഇസ്ലാമിക ജിഹാദി രക്തം കൊണ്ട് പ്രഫസറെ ഇശ്ലാമികതയിലേക്കു ഉയര്‍ത്താന്‍ ഓടിനടന്ന സോളിഡാരിറ്റിയും പടക്കം പൊട്ടിക്കുന്ന ലാഘവത്തോടെ ബോംബു പൊട്ടിച്ചു നടക്കുന്ന എന്‍.ഡി.എഫും ജമാഅത്തെ ഇസ്ലാമിയുടെ കിങ്കരന്മാര്‍ തന്നെയല്ലേ.
ബ്രാഹ്മണര്‍ അഹിംസാവാദികളായിരുന്നെങ്കിലും നാടുവാഴികളെ ഉപദേശിക്കുന്ന കുത്തകകളായിരുന്നല്ലോ കേരളത്തില്‍. നാടുവാഴികള്‍ ഭീരുക്കളും ! രണ്ടും പരമ സാധുക്കള്‍ ! ഇവര്‍ക്കുവേണ്ടി ഒടിയന്മാരായും,വെള്ളൊടികളായും,അടിയോടികളായുമൊക്കെ കുറെ കിങ്കരന്മാരുണ്ടായിരുന്നു പണ്ടുകാലത്ത്. അവര്‍ണ്ണരായ തിയ്യന്മാരേ(ഈഴവരെ)കൊന്നൊടുക്കാന്‍ നിയോഗിക്കപ്പെട്ടവര്‍.
ഒടിയന്‍ കൊന്നു എന്നേ ജനം പറയു !!!
ബ്രാഹ്മണരോ,നാടുവാഴിയോ കൊല്ലില്ലെന്നു മാത്രമല്ല,
സോളിഡാരിറ്റി രക്തവുമായി വന്നപോലെ കൊല്ലപ്പെട്ടവന്റെ കുടുംബത്തെ സഹായിക്കാന്‍ സ്നേഹവും സഹാനുഭൂതിയുമായി മുന്നിലുമായിരുന്നു.
അതൊക്കെ ചരിത്രം.
പഠിക്കാത്തവര്‍ക്കു മുന്നില്‍ ചരിത്രം അവര്‍ത്തിച്ചു കൊണ്ടിരിക്കും.ജനം അറിയില്ലെന്നുമാത്രം !
ജമാ അത്തെ ഇസ്ലാമിയും വ്യക്തമായ സങ്കുചിത രാഷ്ട്രീയമുള്ള ഒരു ബ്രാഹ്മണാവതാരം മാത്രം.




