നമ്മുടെ വിശുദ്ധ മാടമ്പിത്വം !
കമ്മ്യൂണിസം നല്ലതോ ചീത്തയൊ എന്നതല്ല കര്യം.കോണ്‍ഗ്രസ്സോ ലീഗോ എന്താണെന്നതും അപ്രസക്തം. ഈപി ജയരാജന്മാരോ, മണിയോ, ഹംസാക്കയോ, കൊടിയേരിയോ, പിണറായിയോ, കോംങ്ക്രി സിംങ്കം കെ.സുധാകരനോ, ഏറനാട്ടുകാരനായ ബഷീറെന്ന ലീഗുകാരനോ, റജീന ഫൈം കുഞ്ഞാലിയോ, ശൂദ്രന്മാരുടെ ജാതി സംഘടനാ നേതാവായ സുമാരന്‍ നായരോ, ജനപ്രിയ ചാക്യാരായ സാക്ഷാല്‍ വീസ്സോ, കേരള കോണ്‍ഗ്രസ്സ് നായര്‍ ഗ്രൂപ്പ് പാര്‍ട്ടി അധ്യക്ഷനായ പൂജപ്പുര പിള്ളയോ, മോന്‍ ഗണേശന്‍ തംബ്രാനോ പ്രകടമാക്കുന്ന ധാര്‍ഷ്ട്ര്യവും കയ്യൂക്കിന്റെ ഭാഷയും അവരുടെ ഉടമസ്തതയിലുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ തിന്മയാണെന്ന് നാം തെറ്റിദ്ധരിക്കേണ്ട തി ല്ല. സത്യത്തില്‍ ഈ പാര്‍ട്ടികളില്‍ അകപ്പെട്ടതുകൊണ്ടെങ്കിലും ഈ കച്ചറ നേതാക്കള്‍ കുറച്ച് നന്നായിപ്പോകേണ്ടതാണ് എന്ന് അത്യാഗ്രഹം പ്രകടിപ്പിക്കുക മാത്രമാണ് നാം ചെയ്യുന്നത്. അതു പോര !!! നമ്മുടെ നേതാക്കളെ കച്ചറകളാക്കുന്നത് നാം പിന്‍ തുടരുന്ന നവീകരിക്കപ്പെടാത്ത സാംസ്ക്കാരിക പൈതൃകം തന്നെയാണ്. ആ സാംസ്ക്കാരികതയുടെ ദുഷിപ്പ് പത്ര മൊതലാളിയും വയനാടു ജില്ലയുടെ ഉടമയുമായ വീരേട്ടന്റെ മുഖത്തും, സാഹിത്യ തറവാട്ടിലെ വെള്ളോടുകൊണ്ട് നിര്‍മ്മിച്ച തുപ്പക്കോളാമ്പിക്കു ചുറ്റുമിരിക്കുന്ന കാരണവന്മാരായ വാസ്വേട്ടന്റേയും, ഞാനപീഠ വിപ്ലവ കവിയുടേയും, പപ്പനാവേട്ടന്റേയും, അഭിനയ മെഗാസൂപ്പര്‍ താരം മമ്മുക്കയുടെയും, ചാനല്‍ മന്ത്രവാദികളായ ബ്രിട്ടാസിന്റേയും, നികേഷിന്റേയും മുഖത്ത് വരെ മാടമ്പി ധാര്‍ഷ്ട്ര്യത്തിന്റെ നിഴലാട്ടം കാണാം. സാംസ്ക്കാരിക നവീകരണം നിലച്ചുപോയതിന്റെ ഒരു വിമ്മിഷ്ടമാണത്. അല്ലാതെ, ഇവരൊന്നും കുറ്റക്കാരാണെന്ന് പറഞ്ഞുകൂട. മൂത്രമൊഴിക്കാനുള്ള നമ്പൂരി ശങ്ക കലശലാകുകയും, ഒഴിക്കാന്‍ മറ്റു വഴിയില്ലാതാകുമ്പോഴുള്ള അവസ്ഥക്കു സമാനമായ സമൂഹത്തിലെ മാലിന്യ ആധിക്യഫലമായുണ്ടാകുന്ന സ്ഥിതിവിശേഷമാണ് നമ്മുടെ സമൂഹം അനുഭവിക്കുന്നത്. നമ്മുടെ ഈ വര്‍ത്തമാന കാലത്തില്‍ പോലും പുരാതനമായ മാടമ്പിത്വ പാരമ്പര്യങ്ങളെ ഗൃഹാതുരതയോടെ അയവിറക്കിയും, കുലിനമായ ആ നല്ലകാലത്തിന്റെ അവകാശികളായി ദുരഭിമാനിച്ചും, പഴമയെ തലോടിയും, താലോലിച്ചും പഴമ ചോര്‍ന്നു പോകാതിരിക്കാന്‍ മൂത്രം പെടുക്കാതെയും, അപ്പിയിടാതെയും പഴയ സാംസ്ക്കാരികതക്കുമുന്നില്‍ തൃപ്പടിദാനം നടത്തി രാജകീയതക്ക് മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കുമ്പോള്‍ നമ്മുടെ രാഷ്ട്രീയക്കാര്‍ പഴയ തിരിവിതാം കൂര്‍ നായര്‍ പട്ടാളത്തിന്റെ ഗുണ്ടാപൈതൃകം ഉയര്‍ത്തിപ്പിടിച്ച് നമ്മുടെ പുതിയ ജനാധിപത്യ ബോധത്തിന്റെ മുലക്കച്ച തെരുവില്‍ വച്ചു പിടിച്ചുകീറുന്നത് സ്വാഭാവികം മാത്രമാണ്. മാടമ്പിത്വത്തില്‍ നിന്നും സഹജീവിയുടെ വ്യക്തിത്വത്തേയും, അഭിപ്രായത്തേയും ബഹുമാനിക്കുന്ന ജനാധിപത്യ സാംസ്ക്കാരികതയിലേക്ക് നമ്മുടെ സമൂഹത്തെ പരിവര്‍ത്തിപ്പിക്കുന്നതിനായി നമ്മുടെ കലാ സാഹിത്യ പ്രവര്‍ത്തകരും, പത്ര മാധ്യമങ്ങളും, പത്രപ്രവര്‍ത്തകരും, സാമൂഹ്യ പ്രവര്‍ത്തകരും, രാഷ്ട്രീയ പാര്‍ട്ടികളും നൂറ്റാണ്ടുകളായി നിധിപോലെ കൊണ്ടുനടക്കുന്ന മാടമ്പിത്വ ദുരഭിമാനങ്ങള്‍ അവണക്കെണ്ണയോ എനിമയോ ഉപയോഗിച്ച് വിസര്‍ജ്ജിച്ചു കളയേണ്ടതുണ്ട്.




