അച്ഛനമ്മമാരെ ബഹുമാനിക്കുന്ന സംസ്ക്കാരമുള്ളവരോട്…
അനില്‍ അറ്റ് ബ്ലോഗിന്റെ
മോബിലിയ പശുക്കള്‍: വെളുക്കുമോ പാണ്ടാവുമോ?എന്ന പോസ്റ്റ് വായിച്ചു.സ്വന്തം നാടിനേയും സ്വന്തം അച്ഛനമ്മമാരേയും ബഹുമാനിക്കുന്ന സംസ്ക്കാരമുള്ളവര്‍ വായിച്ചിരിക്കേണ്ട പോസ്റ്റാണത്. ചിത്രകാരന്‍ അവിടെ എഴുതിയ കമന്റ് താഴെ.
- ബ്ലോഗ് ഭഗവാനെ ! അതിപ്രധാനമായ ഈ വസ്തുത ശ്രദ്ധിക്കാന്‍ ബ്ലോഗില്പോലും ആളുകുറവാണല്ലോ ! ഈ വിഷയം ബ്ലോഗര്‍മാരുടെ ശ്രദ്ധയില്‍ കൊണ്ടുവന്ന അനിലിനെ ആദ്യമായി അഭിനന്ദിക്കട്ടെ.നമ്മുടെ നാടിന്റെ തനിമയുമായി ബന്ധപ്പെട്ട അതിപ്രധാന രാഷ്ട്രീയം മുന്നോട്ടുവക്കുന്ന പോസ്റ്റാണിത്.നമ്മുടെ വിലപ്പെട്ട ജനിതക സംബത്തും,കാലാവസ്ഥയും,ഭൂപ്രകൃതിയും പോലെ സംരക്ഷിക്കപ്പെടേണ്ടതും, വളരെ ശ്രദ്ധയോടെമാത്രം നയപരമായ തീരുമാനങ്ങളെടുക്കേണ്ടതുമായ ഈ വിഷയത്തില്‍ വെറും ഉത്പാദനക്ഷമതയെ മാത്രം മുന്‍നിര്‍ത്തി വിദേശ വളര്‍ത്തുമൃഗങ്ങളേയും വിത്തുകളേയും ഇറക്കുമതി ചെയ്യുന്ന സര്‍ക്കാര്‍ പരിപാടി അലസമായി കൈകാര്യം ചെയ്യുന്നതു കാണുമ്പോള്‍ ഇന്ത്യക്കാരനായതില്‍ ലജ്ജ തോന്നുന്നു.നമ്മുടെ എല്ലാ തീരുമാനങ്ങളിലും നടപടികളിലും സദാ ഒരു തന്തയില്ലായ്മയുടെ നിഴലുണ്ട്.നില്‍ക്കുന്ന ഭൂമിയെ മറക്കുന്ന പൈതൃക രോഗം !!നമ്മുടെ കാര്‍ഷിക കോളേജ് അധ്യാപകരും ഗവേഷകരും,നമ്മുടെ യൂണിവേഴ്സിറ്റികളുമൊന്നും ജന ശ്രദ്ധയിലേക്ക് ഉയരുന്ന വിധം തങ്ങളുടെ അറിവുകള്‍ ജനങ്ങളുമായി പങ്കുവക്കാതെ സര്‍ക്കാര്‍ ഖജനാവിന്റെ ദ്വാരങ്ങള്‍ മാത്രമായി തുടരുന്നതുകൊണ്ടല്ലേ നാടന്‍ പശുക്കള്‍ കുറ്റിയറ്റുപോകാന്‍ കാരണമായത് ?സ്കൂള്‍ കോളേജ് ക്ലാസ്സ് മുറികള്‍ക്ക് /ഓഫീസിനു പുറത്ത് ശബ്ദം കേള്‍പ്പിക്കാനാകാത്ത വിധം ക്രിയാത്മക വന്ധ്യതയുള്ളവരും,നാടിനു പ്രയോജനമില്ലാത്തവരുമായ അധ്യാപകരേയും,പ്രഫസര്‍മാരേയും,ഗവേഷകരേയും,ശാസ്ത്രജ്ഞ തൊഴിലാളികളേയും സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും ഒരു ആനുകൂല്യങ്ങളും നല്‍കാതെ പിരിച്ചു വിടാനുള്ള വ്യവസ്ഥിതി ഉണ്ടാകേണ്ടിയിരിക്കുന്നു.




