ആരാണ് അവര്‍ണ്ണന്‍ ? ഗൂഗിള്‍ പ്ലസ്സിലെ ചര്‍ച്ച
ഗൂഗിള്‍ പ്ലസ്സില്‍ കണ്ട ഒരു പോസ്റ്റില്‍ ചിത്രകാരന്‍ എഴുതിയ കമന്റ് താഴെ പോസ്റ്റായി സൂക്ഷിക്കുകയാണ്. സവര്‍ണ്ണതയുടെ ദുര്‍ഗന്ധം കാലക്രമത്തില്‍ ഇന്ത്യയില്‍ സുഗന്ധമായി വാഴ്ത്തപ്പെടുന്ന അധികാരത്തിന്റേയും സ്ഥാനമാനങ്ങളുടെയും ചിഹ്നം കൂടിയാണ് എന്നതിനാല്‍ സത്യം ആര്‍ക്കും മനസ്സിലാകുമെന്ന് പ്രതീക്ഷയില്ലെങ്കിലും. സത്യം രേഖപ്പെടുത്തി പൊകുക എന്നത് കാലത്തോടും സമൂഹത്തോടുമുള്ള കടപ്പാടിന്റെ പേരില്‍ എഴുതിയതാണ്. താല്‍പ്പര്യമുള്ളവര്‍ എന്നെങ്കിലും വായിച്ചു മനസ്സിലാക്കട്ടെ
ഗൂഗിള്‍ പ്ലസ്സിലെ പോസ്റ്റിലേക്കുള്ള ലിങ്ക് : ആരാണ് അവര്‍ണ്ണന്‍ ?
ആരാണ് അവര്‍ണ്ണന്‍ ? …. സത്യത്തില്‍ നമ്മുടെ രാഷ്ട്രീയം ആ അറിവില്‍ നിന്നുമായിരുന്നു ജനിക്കേണ്ടിയിരുന്നത്. സഹതാപത്തോടെ പറയട്ടെ, നമുക്ക് ഇല്ലാത്ത അറിവ് അതുമാത്രമാണുതാനും. അതുകൊണ്ടുതന്നെ നമ്മുടെ രാഷ്ട്രീയ കക്ഷികളും, വിവിധ ജാതി മത സംഘടനകളും എല്ലാം തന്നെ സവര്‍ണ്ണതയുടെ വ്യത്യസ്ത സാന്ദ്രതാവ്യത്യാസങ്ങള്‍ മാത്രമുള്ള തന്തയില്ല പ്രസ്ഥാനങ്ങളായി രാജ്യത്തെ ജീര്‍ണ്ണിപ്പിക്കുന്ന , നശിപ്പിക്കുന്ന കൂട്ടിക്കൊടുപ്പുകാരായിത്തീരുന്നു. നമ്മുടെ ചരിത്രത്തില്‍ വളരെ വ്യക്തമായി വായിച്ചെടുക്കാവുന്ന അറിവാണ് അവര്‍ണ്ണത എന്താണെന്ന്. എന്നാല്‍ നാം അതു മാത്രം പഠിക്കില്ല. കാരണം, അവര്‍ണ്ണത വളരെ മോശമാണെന്ന മുന്‍ വിധിയോടെ മാത്രമേ ഇന്ത്യയില്‍ ആര്‍ക്കും ജനിക്കാനാകു എന്നതാണ് സത്യം. സവര്‍ണ്ണതയാണ് നല്ലത്. … സവര്‍ണ്ണത മാത്രമാണ് നല്ലത്
ഇന്ത്യ നിറഞ്ഞുനില്‍ക്കുന്ന ആ പൊതുബോധം അങ്ങനെയൊന്നും തകര്‍ക്കാനാകില്ല. ഈ പോസ്റ്റെഴുതിയിരിക്കുന്ന പ്ലസ്സര്‍ തന്നെ അവര്‍ണ്ണതയുടെ സവര്‍ണ്ണ ബോധം തെളിവായി ചൂണ്ടിക്കാട്ടി, അവര്‍ണ്ണതയും മെച്ചമല്ലെന്ന് സ്ഥാപിക്കുന്നതു കാണാം. നാം വാക്കുകളുടെ അര്‍ത്ഥത്തിനോ, ആ വാക്കുകള്‍ താണ്ടിയ ചരിത്രത്തിന്റെ സഹസ്രാബ്ദങ്ങള്‍ നീണ്ട ചരിത്രത്തിനോ ഒരു പ്രാധാന്യവും നല്‍കുന്നില്ലെന്നതിന്റെ ദുരന്തമാണത്. മുസ്ലീമായാലും കൃസ്ത്യാനിയായാലും ഇന്ത്യയില്‍ അവരുടെ പൈതൃകം അവര്‍ണ്ണമാണ്. അവര്‍ണ്ണത മഹനീയമായ ചരിത്രമുള്ള വാക്കാണെന്ന് തിരിച്ചറിയാനായാല്‍ ഇന്ത്യക്കാരന്റെ തന്തയില്ലായ്മ പരിഹരിക്കപ്പെടും. ബ്രാഹ്മണനും അവന്റെ അടിമയായിരുന്ന ശൂദ്രനും മാത്രം ഉള്‍ക്കൊള്ളുന്ന ഒരു വി.ഐ.പി ക്ലബ്ബായാണ് സവര്‍ണ്ണത ഏതാണ്ട് 1600 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ പ്രചരിപ്പിക്കപ്പെടുന്നത്. ഇന്ത്യന്‍ ജന സംഖ്യയുടെ 5%പോലുമില്ലാത്ത ഈ ക്ലബ് ദേവലോകത്തുനിന്നും ഗോത്രമുഖ്യന്മാരുടെ കിടപ്പറകളില്‍ നിന്നും ഉര്‍വശി,രംഭ,തിലോത്തമ, മോഹിനി തുടങ്ങിയ മസാലദോശകള്‍ വ്യാപകമായി ധനികര്‍ക്കും, രാജാക്കന്മാര്‍ക്കും വിതരണം ചെയ്ത് ഉണ്ടാക്കിയെടുത്ത പളപളപ്പുള്ള ബ്രാന്‍ഡ് ഇമേജ് മാത്രമാണ് സവര്‍ണ്ണത. ഈ അധാര്‍മ്മികതയെ എതിര്‍ത്തിരുന്ന 95% ധര്‍മ്മിഷ്ടരായിരുന്ന ജനത്തെയാണ് ബ്രാഹ്മണന്റെ ജാതി വ്യവസ്ഥയായ സവര്‍ണ്ണതയെ അനുകൂലിക്കാത്തതിന്റെ പേരില്‍ അവര്‍ണ്ണരെന്നു വിളിക്കുന്നത്. ആ അവര്‍ണ്ണതയെയാണ് ഒരു ജാതിയായി നമ്മുടെ വിവരക്കേട് തെറ്റിദ്ധരിക്കുന്നത് !




