ചിത്രകാരന്‍.കോം ഉദ്ഘാടനം !
കുമാരന്‍,ചിത്രകാരന്‍,വിജേഷ് ചാക്ക്, മുജീബ്, വിദു ചോപ്ര, മനോജ് എന്നിവര്‍
വിജേഷ് ചാക്ക്, ബയാന്‍, കുമാരന്‍, ചിത്രകാരന്‍, മുജീബ്, വിദു ചോപ്ര…
ഇന്നു രാവിലെ 11.30 ന് ചിത്രകാരന്റെ പുതിയ വെബ്‌സൈറ്റായ ചിത്രകാരന്‍ . കോം ബ്ലോഗ് സുഹൃത്തുക്കളുടെ മഹനീയ സാന്നിദ്ധ്യത്തില്‍ ആരംഭിച്ചതായി എല്ലാ അഭ്യുദയ കാംക്ഷികളേയും സസന്തോഷം അറിയിച്ചുകൊള്ളുന്നു. കണ്ണൂരിലെ പാര്‍ക്കന്‍സ് ഓഡിറ്റോറിയത്തില്‍ ഒരുമിച്ചുകൂടിയ കണ്ണൂരിലെ പ്രമുഖ ബ്ലോഗര്‍മാരുടെ സാന്നിദ്ധ്യത്തില്‍ സ്ഥലത്തെ ചുമട്ടു തൊഴിലാളിയായ മുജീബ് ചിത്രകാരന്‍.കോം വെബ് തുറന്നുകൊണ്ട് ഉദ്ഘാടിച്ചു. മുജീബിനെക്കുറിച്ചുള്ള കുറിപ്പും ഫോട്ടോയും (മുജീബ് – അദ്ധ്വാനത്തിന്റെ ഒരു മികച്ച മാതൃക !)പോസ്റ്റായി പബ്ലിഷ് ചെയ്തുകൊണ്ടായിരുന്നു ചിത്രകാരന്‍ വെബ്ബാരംഭം കുറിച്ചത്. ചിത്രകാരന്റെ നിലവിലുള്ള ബ്ലോഗു പോസ്റ്റുകളുടെ ശേഖരവും ഫേസ്‌ബുക്കിലേക്കുള്ള സ്ട്രീമിങ്ങ് വിന്‍ഡോ സഹിതമുള്ള സൌകര്യങ്ങളും എല്ലാം കൂട്ടിച്ചേര്‍ത്തുള്ള ചിത്രകാരന്‍ . കോം വായനക്കാര്‍ക്ക് ചിത്രകാരന്റെ ഏറ്റവും പുതിയ പോസ്റ്റുകളില്‍ വേഗത്തിലും അനായാസവും എത്തിച്ചേരാന്‍ സഹായിക്കുമെന്ന് കരുതുന്നു. മാത്രമല്ല,സൌജന്യ ബ്ലോഗ് സേവനദാതാക്കള്‍ ബ്ലോഗ് ഡിലിറ്റുകയോ ബ്ലോക്കുകയോ ചെയ്യുമെന്ന ഭയമില്ലാതെ പോസ്റ്റുകള്‍ സൂക്ഷിക്കാമെന്ന സൌകര്യവുമുണ്ട്. ബ്ലോഗര്‍മാരായ കുമാരന്‍, ബയാന്‍, വിദു ചോപ്ര, മനോജ് (ലുട്ടു), പ്ലസ്സര്‍ വിജേഷ് ചാക്ക് എന്നിവര്‍ പങ്കെടുത്തു. ഈ വെബ് സൈറ്റ് ഡിസൈന്‍ ചെയ്തതും, മറ്റു സാങ്കെതിക സഹായങ്ങള്‍ നല്‍കി സൌകര്യപ്പെടുത്തിയതും മനോജാണ്. എല്ലാവര്‍ക്കും ചിത്രകാരന്റെ സ്നേഹം നിറഞ്ഞ നന്ദി അറിയിച്ചുകൊള്ളുന്നു.
ചിത്രകാരന്റെ പുതിയ വെബ് സൈറ്റിലേക്കുള്ള അഡ്രസ്സ്: ചിത്രകാരന്‍ . കോം (http://chithrakaran.com). ഇതൊരു പടിപ്പുരയാണ്. ഈ വെബ്ബ് പേജില്‍ നിന്നും ചിത്രങ്ങള്‍, ചിത്രകാരന്‍, കമന്റു ഭരണി എന്നീ ബ്ലോഗുകളില്‍ എത്തിച്ചേരാവുന്ന ലിങ്കുകളുണ്ട്. വെബ് ഉദ്ഘാടനത്തിനായി എഴുതിയ പോസ്റ്റിന്റെ ലിങ്ക് : മുജീബ് – അദ്ധ്വാനത്തിന്റെ ഒരു മികച്ച മാതൃക !







