പാതിരിമാരുടെ അന്തപ്പുരങ്ങളായ കന്യാസ്ത്രീമഠങ്ങള്‍ !

പാതിരിമാരുടെ അന്തപ്പുരങ്ങളായ കന്യാസ്ത്രീമഠങ്ങള്‍ !
ഒച്ചപ്പാടുകള്‍ എന്ന ബ്ലോഗില്‍ നേര്‍ച്ച കന്യകള്‍ എന്നൊരു പോസ്റ്റ് വായിച്ചു.  സാമൂഹ്യമായ ഇടപെടലുകള്‍ ആവശ്യമായതുമായ സ്ത്രീ പീഢനപരമ്പരകളും, ചൂഷണങ്ങളും, ശാരീരിക മാനസിക ദ്രോഹങ്ങളുമാണ് കന്യാസ്ത്രീ മഠങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന അനുഭവ സാക്ഷ്യമാണ് ജിഷ എലിസബത്തിന്റെ ഈ പോസ്റ്റ് മലയാളി സമൂഹത്തോട് പങ്കുവക്കുന്നത്. നരാധമന്മാരായ സഭാഭരണാതികാരികളേയും പുരോഹിത ഹിംസ്ര ജന്തുക്കളേയും അവരുടെ ഏറ്റവും ഹീനമായ തനിസ്വരൂപത്തില്‍ ജനങ്ങള്‍ക്കുമുന്നില്‍ എത്തിക്കുന്നതില്‍ മാനവികമായ സംഭാവനതന്നെ സ്വന്തം ജീവന്‍ പണയംവച്ചുകൊണ്ട് സ്ത്രീകള്‍ നടത്തുമ്പോള്‍ അവരെ നമിക്കാനും, അവര്‍ക്ക് ധാര്‍മ്മിക പിന്തുണ നല്‍കാനും നമുക്ക് ബാധ്യതയുണ്ട്.

ചിത്രകാരന്‍ ആ പോസ്റ്റിലെഴുതിയ കമന്റ് താഴെ സൂക്ഷിക്കുന്നു. chithrakaran:ചിത്രകാരന്‍Apr 13, 2012 07:33 AM

ഇതുപോലുള്ള തീഷ്ണാനുഭവങ്ങളുള്ള കന്യാമഠങ്ങളിലെ സഭയുടെ ചൂഷണത്തിനിരയാകുന്ന സ്ത്രീകള്‍ ധാരാളമായി മുന്നോട്ടു വരേണ്ടതുണ്ട്. കന്യാസ്ത്രീകളെ തലക്കടിച്ച് കിണറ്റിലും വെള്ളടാങ്കിലുമെറിയുന്ന അരമനകളിലെ നികൃഷ്ട പുരോഹിതരേയും അവര്‍ക്ക് സംരക്ഷണം നല്‍കുന്ന സഭയേയും കൃസ്ത്യാനികള്‍ കൃസ്തുവിന്റെ പേരില്‍ സംഘടിക്കേണ്ടിയിരിക്കുന്നു. ഇത്തരം അനുഭവ കഥകള്‍ ധാരാളമായി പ്രസിദ്ധീകരിക്കാനും, സഭയുടെ അടിമത്വത്തിന്റെ ചുമര്‍ തകര്‍ത്തു പുറത്തു വരുന്നവര്‍ക്ക് ബഹുമാനവും, ആദരവും, തൊഴിലും നല്‍കി സഹായിക്കാന്‍ കന്യാസ്ത്രീകളുടെ മാതാപിതാക്കളുടെ സംഘടന രൂപീകരിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.ഈ പോസ്റ്റിന് ചിത്രകാരന്റെ സ്നേഹാഭിവാദ്യങ്ങള്‍ !!!