കാശ്മീരും അരുന്ധതി റോയിയുടെ സ്വാതന്ത്ര്യവും
ഒരു സാഹിത്യകാരിക്ക് അനീതിയും അക്രമവും അസമത്വവും പൊറുക്കാനാകില്ല. സമൂഹത്തിന്റെ മനസ്സാക്ഷി അവരിലൂടെ ഉയിര്‍ത്തെണിക്കുമെന്നത് തീര്‍ച്ചയാണ്. അല്ലെങ്കില്‍ പിന്നെ എന്തിനാണ് സമൂഹത്തില്‍ കലാ-സാഹിത്യ പ്രവര്‍ത്തകര്‍ ? അരുന്ധതിറോയിയുടെ പ്രസ്താവന രാജ്യദ്രോഹപരമാണെന്നും, നിയമ ലംഘനമാണെന്നും,അവരെ അറസ്റ്റു ചെയ്യണമെന്നും, ബ്രാഹ്മണ ജനതാ പാര്‍ട്ടി ആക്രോശിക്കുകയും, കോണ്‍ഗ്രസ്സ് നേതാക്കള്‍ മുറുമുറുക്കുകയും ചെയ്തു കഴിഞ്ഞു. ഇനി നിയമ നടപടികളേ വരാനുള്ളു
തന്റെ പ്രസ്താവനക്കെതിരെയുള്ള ഭീഷണിയെ സഹതാപത്തോടെ കാണുന്നു എന്ന അരുന്ധതി റോയിയുടെ പ്രതികരണമാണ് പക്വമായിട്ടുള്ളത്. ഒരു സാഹിത്യകാരിയുടെ പ്രതികരണത്തെ അത്രക്ക് അസഹിഷ്ണുതയോടെ കാണുക എന്നാല്‍ രാഷ്ട്രീയ ഭരണ നേതൃത്വത്തിന്റെ ബാലിശമോ ദയനീയമോ ആയ മാനസികാവസ്ഥയുടെ അഥവ അപരിഷ്കൃത സംസ്ക്കാരത്തിന്റെ ലക്ഷണമാണ്. അരുന്ധതി റോയ് ഉയര്‍ത്തിയ ആരോപണങ്ങളും ആശങ്കയും ആത്മാര്‍ത്ഥമായി പരിശോധിക്കുകയും പരിഹരിക്കുകയും ചെയ്യുക എന്നല്ലാതെ അവരെ നിശബ്ദയാക്കാന്‍ ശ്രമിക്കുന്നവര്‍ ഏതു രാജ്യസ്നേഹത്തിന്റെ സംരക്ഷകരായാലും സാംസ്ക്കാരികമായി അധപ്പതിച്ചവരാണെന്നതിനു സംശയമില്ല.
ലോകം മുഴുവന്‍ ഇസ്ലാമിക തീവ്രവാദം കയറ്റുമതി ചെയ്തുകൊണ്ടിരിക്കുന്ന ഒരു വിദേശരാജ്യം മതപരമായും രാഷ്ട്രീയപരമായും അക്രമപ്രേരണയാലും ഇടപെട്ടുകൊണ്ടിരിക്കുന്ന കാശ്മീരില്‍ ജനത്തിന് സ്വൈര്യജീവിതമുണ്ടാക്കാന്‍ സര്‍ക്കാരിന് നല്ല കഷ്ടപ്പാടുണ്ടായിരിക്കും. കുറെ സൈനികരുടേയും, പൌരന്മാരുടേയും ചോര ഒഴുക്കേണ്ടിവരും.ചീത്തപ്പേരും കേള്‍ക്കേണ്ടതായിവരും. അതില്‍ ക്ഷുഭിതരാകാതെ, പരമാവധി സംയമനത്തോടെ ജനാധിപത്യ അവകാശങ്ങളും സ്വാതന്ത്ര്യവും പുനസ്ഥാപിക്കുക എന്നതാണ് ഒരേയൊരു വഴി. കാശ്മീരില്‍ മാത്രമല്ല, കണ്ണൂരില്‍ പോലും ഒരു പൌരന്‍ എന്ന നിലയിലുള്ള ഒരാളുടെ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ നമ്മുടെ സര്‍ക്കാരുകള്‍ക്കോ രാഷ്ട്രീയക്കാര്‍ക്കോ കഴിയുന്നില്ല എന്നാണ് ചിത്രകാരന്റെ അഭിപ്രായം. സത്യത്തില്‍ വ്യക്തി സ്വാതന്ത്ര്യത്തെക്കുറിച്ച് വളരെ പരിമിതമായ ഇടമേ നമ്മുടെ സമൂഹം തന്നെ പൌരനു നല്‍കുന്നുള്ളു. അരുന്ധതി റോയിയെപ്പോലുള്ള എഴുത്തുകാരും, എം.എഫ്.ഹുസൈനെപ്പോലുള്ള ചിത്രകാരന്മാരും മനുഷ്യനു സംസാരിക്കാനും, സ്വന്തം ചിന്തകള്‍ തുറന്നു പറയാനുമുള്ള അവകാശത്തിനായി പീഢനങ്ങളേറ്റു വാങ്ങാന്‍ മുന്നോട്ടുവരുകയാണു ചെയ്തിട്ടുള്ളത്. അത് മൊത്തം സമൂഹ്യ മാറ്റത്തിനുള്ള സംഭാവനയായി കാണുകയും വിലയിരുത്തുകയും ചെയ്യാനുള്ള സാംസ്ക്കാരിക വളര്‍ച്ച നമ്മുടെ സമൂഹത്തിനും ഗവണ്മെന്റിനുമുണ്ടാകേണ്ടിയിരിക്കുന്നു.
കാശ്മീരിന്റെ പ്രശ്നം ഭ്രാന്തമായ മതത്തെ ശത്രു രാജ്യം ഉത്തേജിപ്പിച്ചതാണ്. ആര്‍ക്കു വേണമെങ്കിലും ഉത്തേജിപ്പിക്കാവുന്ന മതമാണ്
ഇസ്ലാം മതം എന്നാണ് ചരിത്രം പറയുന്നത്. ആരെങ്കിലും ഒരു ചിത്രം വരക്കുകയോ, എതെങ്കിലും പേര് നിന്ദിക്കുകയോ ചെയ്തെന്ന് റംസാന്‍ ചന്ദ്രനെ കണ്ടെന്നു പറയുന്നപോലെ ആരെങ്കിലും (അമേരിക്കയായാലും വെഷമല്ല ) പറഞ്ഞാല്‍ മതിയാകും. ബെസ്റ്റ് സംസ്ക്കാര !!! പഹയന്മാര്‍ക്ക് ഭ്രാന്തെളകും. സമാധാനത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള മാനവികതയുടെ സ്റ്റിയറിങ്ങൊന്നുമില്ലാത്ത ഈ മതം കാരണം കാശ്മീരി ജനത പെട്ടെന്നൊന്നും രക്ഷപ്പെടുമെന്നും തോന്നുന്നില്ല. സമാധാനവും സന്തോഷവും ക്രിയാത്മക ചിന്താശേഷിയും പുറത്തുനിന്ന് ആര്‍ക്കും കുത്തിവക്കാനാകില്ല. എന്നാല്‍, നെഗറ്റീവായ വിദ്വേഷം അനായാസം ആര്‍ക്കും കുത്തിവക്കാനുമാകും. അതിന്റെ കഷ്ടപ്പാടുകളെല്ലാം പാവം ജനം അനുഭവിക്കുകതന്നെ വേണ്ടിവരും. കാശ്മീരില്‍ നിന്നും ഒരു മത നിരപേക്ഷ രാഷ്ട്രീയം ഉണ്ടായിവരട്ടെ എന്ന് ആശിക്കാം
അല്ലാതെ, ഇസ്ലാമികതയുടെ മറ്റൊരു ഭീകര രാഷ്ട്ര നിര്‍മ്മാണത്തിനായി കാശ്മീറിനെ വലിച്ചെറിഞ്ഞുകൊടുക്കേണ്ടതില്ല. മാത്രമല്ല, അത് ഏറെ സ്ത്രൈണമായ ബലഹീനതയാകുകയും ചെയ്യും. ആണത്വമുള്ള നേതൃത്വമുണ്ടെങ്കില്‍ പെരുച്ചാഴി മടകളിലിരുന്ന് ഒളിയുദ്ധം നടത്തുന്ന ഇസ്ലാമിക ഭീകരജന്തുക്കളെ മുഴുവന്‍ മാനവികതയിലേക്ക് ആനയിക്കുന്നതിനായി അവരുടെ പ്രദേശം കൂടി നിയന്ത്രണവിധേയമാക്കുകയാണു വേണ്ടത്. ഇതൊന്നും അരുന്ധതി റോയിമാരുടെയോ, മദാമ്മ ഗാന്ധിമാരുടേയോ, ഗാന്ധിയന്മാരുടെയോ സമ്മതം വാങ്ങി, അനുഗ്രഹം നേടിയിട്ടൊന്നുമല്ല നടത്തുക
മുസ്ലീം അല്ലാത്തതുകൊണ്ട് അരുന്ധതി അറസ്റ്റുചെയ്യപ്പെടുന്നില്ല എന്നു പരിതപിച്ചുകൊണ്ട്,… മുസ്ലീമാണെങ്കില്‍ അരുന്ധതി അറസ്റ്റുചെയ്യപ്പെടുമായിരുന്നു എന്ന വര്‍ഗ്ഗീയ സന്ദേശം പ്രചരിപ്പിക്കാന്‍ ആചാര്യന്‍ എന്ന ഒരു ബ്ലോഗര്‍ തന്റെ ബ്ലോഗിലൂടെ ശ്രമിക്കുന്നതുകണ്ടു.ബ്രാഹ്മണ ജനതാ പാര്‍ട്ടിയുടെ സവര്‍ണ്ണഭീകരര്‍ക്കെതിരെ കോടതികളും,കുറ്റാന്വേഷണ എജന്‍സികളും നടപടിയെടുക്കുന്ന രാജ്യത്ത്… അരുന്ധതി റോയിമാര്‍ കാശ്മീരിലെ മനുഷ്യാവകാശത്തിനായി ശബ്ദിക്കുന്ന നാട്ടില്‍ … ക്രിയാത്മക ചിന്തയിലൂടെയും പ്രവര്‍ത്തിയിലൂടെയും സാമൂഹ്യ പരിവര്‍ത്തനത്തിനായി അഹിംസയുടെ മാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുകയല്ലാതെ, മത ഭ്രാന്തിളക്കാന്‍ ശ്രമിക്കുന്നവരെ ഹൈന്ദവ സവര്‍ണ്ണ ഫാസിസ്റ്റുകളേക്കാള്‍ ഭയപ്പെടേണ്ടിയിരിക്കുന്നു.
ബ്ലോഗര്‍ ആചാര്യന്റെ പോസ്റ്റിലേക്കുള്ള ലിങ്ക് :
അരുന്ധതി ആയതു കൊണ്ട് തീവ്രവാദി അല്ല ..!!!!
- തീവ്രവാദികള്‍ക്കും, ആതഗവാദികള്‍ക്കും, മുടിഞ്ഞ മത വിശ്വാസം കൊണ്ടു പൊറുതിമുട്ടിയവര്‍ക്കും അരുന്ധതി റൊയിയുടെ വാചകം കോയിബിരിയാണിയും കബാബും ഒട്ടകപ്പാലുമൊക്കെയായി തോന്നുന്നത് നല്ല സൂചനയാണ്. അങ്ങനെയെങ്കിലും കൂരിരുട്ട് വ്യാപിച്ച തലക്കകത്ത് കുറച്ച് വെളിച്ചം കടക്കുമല്ലോ. ഇസ്ലാം മതത്തിന്റെ കുഴപ്പം തന്നെ ആ മതത്തില്‍ സ്ത്രീത്വത്തിനു സ്ഥാനമില്ലെന്നതാണ്. ആകെയുള്ളത്, കായക്കൊലപോലെ കറുത്ത പര്‍ദ്ദയിലും ഹിജാബിലും ചാക്കിലിലും കെട്ടിപ്പൊതിഞ്ഞ് സൂക്ഷിക്കപ്പെടുന്ന ലൈഗീക ഉപകരണങ്ങള്‍ മാത്രമായ അടിമകളാണ്. അത്തരക്കാര്‍ക്ക് അരുന്ധതി റോയ് എന്ന സ്വതന്ത്ര മനുഷ്യസ്ത്രീയുടെ വാക്കുകള്‍ കോയി ബിരിയാണിയായി അനുഭവപ്പെടുന്നത് പാക്കിസ്ഥാന്‍ പ്രേമം ജാരത്വമായി രക്തത്തില്‍ അലിയിച്ചു ചേര്‍ത്തതുകൊണ്ടായിരിക്കണം
ജനാധിപത്യ രാജ്യത്ത് അരുന്ധതി റോയിക്കും ആചാര്യനും അഭിപ്രായങ്ങള്‍ പറയാം. പ്രകൃതമായ ഇസ്ലാമിക രാജ്യങ്ങളില്‍ സാധിക്കാത്ത കാര്യമാണത്. ഇന്ത്യയിലല്ലാതെ, മറ്റൊരു രാജ്യത്തും, ഇന്ന് ഇസ്ലാമിക മത ഭ്രാന്തന്മാര്‍ കാട്ടിക്കൂട്ടുന്ന രാജ്യദ്രോഹ-വര്‍ഗ്ഗീയ പ്രവര്‍ത്തനങ്ങാള്‍ക്ക് സംരക്ഷണം ലഭിക്കില്ല സുഹൃത്തേ.മനുഷ്യന്മാരെപ്പോലെ നടക്കാന്‍ നോക്ക് !!




