ജമാ‌അത്തെ ഇസ്ലാമിയെ വെള്ളപൂശാന്‍…

ബ്ലോഗര്‍ കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി ജമാ‌അത്തെ ഇസ്ലാമിക്കുവേണ്ടി ഒരു കീര്‍ത്തന പോസ്റ്റെഴുതിയിരിക്കുന്നു.
ഇസ്ലാമിനെ പൊക്കിപ്പിടിച്ച് അന്യമതസ്തര്‍ പോസ്റ്റെഴുതിയാല്‍ … ആ പോസ്റ്റ് ഇസ്ലാമിക സംഘികള്‍ക്ക് വളരെ പ്രയോജനമുള്ളതായിരിക്കും. അക്കാരണത്താല്‍ പോസ്റ്റിന്റെ പ്രചരണം മതഭ്രാന്തന്മാര്‍ ഏറ്റെടുക്കുകയും ചെയ്യും. ഇഫ്ത്താര്‍ വിരുന്നിനെക്കുറിച്ച് പോസ്റ്റിട്ടതിനെത്തുടര്‍ന്ന് പോസ്റ്റിലെ ഹിറ്റ് സ്റ്റാറ്റസ് കണ്ടു കണ്ണുതള്ളിയ ബ്ലോഗര്‍ക്ക് ബൂലോകത്തുമാത്രമല്ല, ഭൂമി മലയാളത്തിലെ ഇസ്ലാമിക പത്രങ്ങളിലും അത്യാവശ്യം കവറേജെല്ലാം കിട്ടി. ഈ പ്രചോദനത്തെത്തുടര്‍ന്നാണ് ജമാ അത്തെ ഇസ്ലാമിക്കുവേണ്ടി കാരശ്ശേരിമാഷെ കുറച്ചു കുയുക്തികള്‍കൊണ്ട് പ്രതീകാത്മകമായി വെട്ടി നിരത്താന്‍ സുകുമാരേട്ടന്‍ ഒരുമ്പിട്ടിരിക്കുന്നെന്ന് വ്യക്തം. ഒരു മനുഷ്യന്റെ ചിന്താഗതിയുടെ ദയനീയ പതനം !!! എഴുത്ത് അഭ്യസിച്ചവര്‍ക്ക് ക്രാഫ്റ്റിലൂടെ എന്തിനേയും ന്യായീകരിക്കാനും എതിര്‍ക്കാനുമാകും. പക്ഷേ, ആ കൃത്യം ചെയ്യുന്ന മനുഷ്യന്റെ ശുദ്ധിയെ അതു കളങ്കപ്പെടുത്തുകതന്നെ ചെയ്യും. ചില സ്വാര്‍ത്ഥ നേട്ടങ്ങള്‍ക്കുവേണ്ടി മനസ്സാക്ഷി കളങ്കപ്പെടുത്തുക എന്നത് സഹതാപകരമായ പ്രവര്‍ത്തിതന്നെ !!!
അഞ്ചരക്കണ്ടിയുടെ പോസ്റ്റ് :
 ജമാ‍‌അത്തേ ഇസ്ലാമിയും വിമര്‍ശകരും

chithrakaran:ചിത്രകാരന്‍ said…
ലജ്ജാകരം എന്നേ പറയാനാകു. സ്വതന്ത്രചിന്തയൊക്കെ കൊഴിഞ്ഞു പോയെന്നു തോന്നുന്നു. സി.പി.എം., ബിജെപി,കോണ്‍ഗ്രസ്സ് … എല്ലാം തന്നെ ജനങ്ങളോടുള്ള സത്യസന്ധതയില്‍ മായം (സവര്‍ണ്ണത) ചേര്‍ത്ത് വഴിപിഴച്ചുപോയിരിക്കുന്നു. ഇനി ഇവരില്‍ നിന്നെല്ലാം പാഠമുള്‍ക്കൊണ്ട്, കൂടുതല്‍ തന്ത്രപരമായും, മാനവിക സ്നേഹം, ദളിതപ്രേമം,സാമൂഹ്യ അനീതികള്‍ക്കെതിരെയുള്ള പ്രക്ഷോപം തുടങ്ങിയ നംബറുകള്‍ പ്രയോഗിച്ച് ജമാ‍ാത്ത് സംഘികള്‍ ജനഹൃദയത്തെ പഴയ താംബാളത്തിന്റേയും, പ്ലാസ്റ്റിക്കിന്റേയും,പഴയ പേപ്പറിന്റേയും വിലയില്‍ വാങ്ങിക്കൂട്ടാനായി നിരത്തിലിറങ്ങിയിരിക്കുന്നു. നേരത്തെ ഇത്തരം സാധനങ്ങള്‍ പെറുക്കിക്കൂട്ടിയ കോണ്‍ഗ്രസ്സും,സിപീ‌എം ഉം,ബിജെപിയും സവര്‍ണ്ണ തൊഴുത്തിലേക്കാണ് ജനഹൃദയങ്ങള്‍ കടത്തിക്കൊണ്ടു പോയതെന്ന് നമുക്കറിയാം. അതില്‍നിന്നും വ്യത്യസ്തമൊന്നുമല്ല, ജമാ‍ാത്തെ സംഘികള്‍. അവര്‍ ജനഹൃദയങ്ങള്‍ക്കുള്ള വില പാക്കിസ്ഥാനിലടിച്ചണു കൊടുക്കുക. ഇന്ത്യന്‍ രൂപപോലുമല്ല ! അതറിയുന്നവര്‍ അതു വിളീച്ചുപറയുന്നു. മാത്രമല്ല, കാലത്തിനൊത്ത് എന്തുമാത്രം കോലം മാറിയാലും,നിലപാടു മാറിയതായി പ്രഖ്യാപിച്ചാലും എത്രമാത്രം ആധുനികവല്‍ക്കരിച്ചാലും,പുരോഗമനമാക്കിയാലും,വലിച്ചുവിട്ടാല്‍ ചുരുങ്ങുന്ന റബ്ബറുപോലെ പുരോഗമന മുഖം മൂടി 1400 വര്‍ഷങ്ങള്‍ക്കു മുന്‍പുള്ളപ്രാകൃത കാടന്‍ ഭരണ വ്യവസ്ഥിതിയിലേക്ക് ചുരുങ്ങുമെന്ന് ഇസ്ലാമിനെ അറിയുന്ന കാരശ്ശേരി മാഷിനറിയാം.അത് ഇസ്ലാമിന്റെ പരിമിതിയാണ്.ഒരു ഇസ്ലാമിക സംഘടനക്കും ആ പരിമിതി തകര്‍ക്കാനാകില്ല. എത്ര മാനവികത കുഴച്ചുചേര്‍ത്താലും !!! ശക്തമായ മതതീവ്രവാദത്തെ അഭിമുഖീകരിച്ച്, അതിന്റെ കാപട്യത്തെ തുറന്നു കാണിക്കുന്ന മാനവികവും സ്വതന്ത്രവുമായ ആര്‍ജ്ജവമുള്ള കാരശ്ശേരിയുടെ അഭിപ്രായ പ്രകടനത്തെ, ഒരു ഇഫ്ത്താര്‍ വിരുന്നിനു വിളിച്ച് ബഹുമാനിച്ചു എന്നതിന്റെ പേരില്‍….കാറ്റിനനുസരിച്ച് പാറ്റുന്ന കീര്‍ത്തനം ആലപിക്കുന്നതുപോലെല്ല. ഇസ്ലാമിക സംഘകള്‍ക്ക് ചുമരു വൈറ്റ്വാഷ് ചെയ്തുകൊടുത്താല്‍ പലതുണ്ട് പ്രയോജനം :) ആത്മവഞ്ചന,അസ്ലീലം എന്നൊക്കെ ഈ പോസ്റ്റിനെ വിശേഷിപ്പിക്കാം !!!

ഇതേക്കുറിച്ചുള്ള മുന്‍ പോസ്റ്റ് :
വാലുകള്‍ ആടുന്നത് ആര്‍ക്കുവേണ്ടി ?

  • സത്യാന്വേഷി

    ഇസ്ലാമിനെ പൊക്കിപ്പിടിച്ച് അന്യമതസ്തര്‍ പോസ്റ്റെഴുതിയാല്‍ … ആ പോസ്റ്റ് ഇസ്ലാമിക സംഘികള്‍ക്ക് വളരെ പ്രയോജനമുള്ളതായിരിക്കും. അക്കാരണത്താല്‍ പോസ്റ്റിന്റെ പ്രചരണം മതഭ്രാന്തന്മാര്‍ ഏറ്റെടുക്കുകയും ചെയ്യും. ആണോ ചിത്രകാരാ? മറിച്ചല്ലേ സത്യം? ഇസ്ലാമിനെ വിമര്‍ശിച്ചെഴുതുന്ന പോസ്റ്റുകള്‍ക്കല്ലേ ബൂലോകത്ത് ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍? ഉദാഹരണത്തിന് മറ്റെവിടെയും പോകേണ്ടതില്ല.ചിത്രകാരന്റെ ഇസ്ലാം വിമര്‍ശന പോസ്റ്റുകളുടെ ഹിറ്റുകള്‍ മാത്രം നോക്കിയാല്‍ മതി.

  • CKLatheef

    താങ്കളുമായി അടുത്ത വ്യക്തിബന്ധമുള്ളയാളല്ലേ കെ.പി.എസ് ഹാറൂന്‍ സാഹിബിന്റെ വീട്ടില്‍ താങ്കളും കൂടി കെ.പി.എസിന്റെ കൂടെ ഉണ്ടായിരുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. എന്നിരിക്കെ ചില സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് ജമാഅത്തിനെതിരെയുള്ള വിമര്‍ശനങ്ങളെ അദ്ദേഹം വിലയിരുത്തിയത് എന്ന് പറയുന്നത് എന്തുമാത്രം ഹീനമാണ്. ഞാന്‍ മനസ്സിലാക്കിയിടത്തോളം കെ.പി.എസ് ജമാഅത്തുമായി ബന്ധപ്പെട്ട ചര്‍ചകള്‍ സാകൂതം വീക്ഷിക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്ന ആളാണ്. മാസങ്ങളായി അദ്ദേഹം ജമാഅത്തിനെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അത്തരമൊരാളെ ഒരു ഇഫ്താറിന്റെ പേരില്‍ മനം മാറി എന്നൊക്കെ പ്രചരിപ്പിക്കുന്നത് ഒട്ടും സത്യസന്ധമല്ല.

    ജമാഅത്തിനെ കുറിച്ച് ഒരു ചുക്കുമറിയാത്ത താങ്കള്‍ക്ക് അതുകൊണ്ടുതന്നെ കെ.പി.എസിനെ വസ്തുനിഷ്ഠമായി ഖണ്ഡിക്കാനാവില്ല. അതിനാല്‍ കളങ്കം ചിത്രകാരനിലാണ് എന്നെ പോലുള്ളവര്‍ക്ക് കാണാന്‍ കഴിയുന്നത് എന്ന ഖേദപൂര്‍വം പരയേണ്ടി വന്നിരിക്കുന്നു.

    ജമാഅത്തിനെക്കുറിച്ചുള്ള ഒരു സംവാദത്തിന് നിങ്ങള്‍ ഒരുക്കമുണ്ടോ. എന്തെങ്കിലും പറഞ്ഞ് മാറിനില്‍ക്കാനല്ല. താങ്കള്‍ ജമാഅത്തില്‍ ദര്‍ശിച്ച അപകടങ്ങളെ അനാവരണം ചെയ്യാന്‍ മാത്രം.

  • സായ് കിരണ്‍ Saikiran

    മതത്തിന്റെയും ജാതിയുടെയും പേരില്‍ നിലനില്‍ക്കുന്ന എല്ലാ സംഘടനകളും തെറ്റ് തന്നെ. എല്ലാത്തിന്റെയും ലക്‌ഷ്യം വര്‍ഗ്ഗീയ ധ്രുവീകരണമാണ്. ജാതി മത ഭേദമില്ലാതെ മനുഷ്യര്‍ക്ക്‌ വേണ്ടി ഇവിടെ ഒരു സംഘടന ഉണ്ടെങ്കില്‍ അതിനു വേണ്ടി പാട്ട് പാടൂ അഞ്ചരക്കണ്ടി സാര്‍. വൃത്തികെട്ട മതങ്ങളെയും അതിനെ പോഷിപ്പിക്കാന്‍ വേണ്ടി മാത്രം രൂപീകരിക്കുന്ന സംഘടനകളെയും പാലൂട്ടി വളര്‍ത്തല്ലേ.. നാളെ തിരിഞ്ഞു കടിക്കും എന്നതില്‍ ഒരു സംശയവും വേണ്ട. ഒരു തീവ്ര ജമാ അത്തെ ഇസ്ലാമിക്കാരന്റെ സഹമുറിയന്‍ ആയി രണ്ടു വര്‍ഷം ജീവിച്ച അനുഭവം കൊണ്ട് പറയുകയാണ്‌.

  • Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി

    വിരലില്‍ എണ്ണാവുന്ന ജമാഅത്ത് ബുജികളുടെ കൂട്ടത്തില്‍ ഇനി സുകുമാരന്‍ സാറിനെയും പെടുത്താം!! ജമാഅത്ത് അമീര്‍ ആരിഫലി സംസാരിക്കുമ്പോലെ ആധികാരികമായാണ് ജമാഅത് ഇസ്ലാമിയെ പറ്റി വെറും ഒരു മാസത്തെ അറിവ് വച്ച് സുകുമാരന്‍ സാര്‍ പുകഴ്ത്തിപാടുന്നത് ! പ്രബോധനത്തില്‍ സുകുമാരന്‍ സാറിന്റെ ഒരു നല്ല ലേഖനം ഉടനെ നമുക്ക് വായിക്കാം!!!

  • CKLatheef

    >>> നാളെ തിരിഞ്ഞു കടിക്കും എന്നതില്‍ ഒരു സംശയവും വേണ്ട. <<<

    നാളെ എന്ന് വെച്ചാല്‍ ഏതാണ്ട് എത്ര പതിറ്റാണ്ട് വേണ്ടിവരും.:) സഹമുറിയന്റെ കടികൊണ്ട അനുഭവം വിശ്വസിക്കാന്‍ കഴിയുന്നില്ല. അങ്ങനെ കടിക്കുന്നവരെ ഞാനിതുവരെ കണ്ടിട്ടില്ല.

    ജമാഅത്തെ ഇസ്‌ലാമി മുഖം മൂടി വെച്ചവരാണ് എന്ന ആരോപണമുന്നിയിക്കുന്നവരെയൊക്കെ എഴുതിതള്ളാന്‍ ഞാന്‍ തയ്യാറല്ല. അവര്‍ക്കായി മാത്രം. ഇതാ ഇവിടെ ഒരു പോസ്റ്റ്

  • Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി

    ?

  • സന്തോഷ്‌
  • സുശീല്‍ കുമാര്‍ പി പി

    കെ പി എസിന്‌ എന്തെങ്കിലും ദുരുദ്ദേശം ഉണ്ടെന്നു തോന്നുന്നില്ല. കണ്മുന്നില്‍ കാണുന്നതെല്ലാം സത്യമാണെന്നു തെറ്റിദ്ധരിച്ച ഒരു പച്ചയായ മനുഷ്യനാണദ്ദേഹം. ജമ അത്തുകാരുടെ ഒരു പുസ്തകവും അദ്ദേഹം വായിച്ചിട്ടില്ല. മൗദൂദി ആരെന്നോ എന്തു പറഞ്ഞെന്നോ അദ്ദേഹത്തിനറിയില്ല. മൗദൂദി മറ്റു മതങ്ങളെ എങ്ങനെ വിലയിരുത്തിയെന്നും അദ്ദേഹത്തിനറിയില്ല. കാശ്മീരിലെയും പാകിസ്ഥാനിലെയും ഭീകരബന്ധമുള്ള ജമാ അത്തെ ഇസ്ലാമികളെ നയിക്കുന്ന അതേ പ്രത്യയശാസ്ത്രം തന്നെയാണ്‌ കേരളത്തില്‍ സമാധാനത്തിന്റെ അപ്പൊസ്തോലര്‍ ചമയുന്ന ജമാ അത്തിനെയും നയിക്കുന്നതെന്നും അദ്ദേഹത്തിനറിയില്ല.

    ഭരണം കിട്ടിയാല്‍ (കേരളത്തിനും ഇന്ത്യയിലും തല്‍ക്കാലം ആ പരിപ്പ് വേവാന്‍ പോകുന്നില്ലെന്നത് വേറെ കാര്യം) അവര്‍ തനി സ്വഭാവം കാണിക്കുമോ എന്നാണ്‌ സുകുമാരേട്ടന്റെ സംശയം. അതിന്‍്‌ അദ്ദേഹം മുസ്ലിം രാഷ്ട്രമായ പാകിസ്ഥാനിലെ ജമാ അത്തുകാര്‍ അവിടുത്ത അഹ്മദീയരോട് എങ്ങനെ പെരുമാറുന്നു എന്ന് നോക്കിയാല്‍ മതി. ജമാ അത്തുകാരന്റെ സ്വപ്നഭരണത്തില്‍ ചിത്രകാരനും, കെ പി എസ്സും മാത്രമല്ല ഈയുള്ളവനും 'ദിമ്മി' എന്ന ബഹുമതിക്കാണ്‌ പാത്രമാകുന്നതെന്നും അത് എത്രത്തൊളം മഹത്തായ ഒരു പദവിയാണെന്നും ഉറവിടത്തില്‍ നിന്നു തന്നെ വായിക്കാന്‍ (ജമാ അത്ത് സാഹിത്യത്തില്‍ നിന്നല്ല) അദ്ദേഹം തയ്യാറാകുമോ?

  • CKLatheef

    പ്രിയ സുശീല്‍,

    കെ.പി.എസ് ജമാഅത്തിനെയും മൗദൂദിയെയും ആഴത്തില്‍ പഠിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന് അവകാശവാദമില്ല. അദ്ദേഹം അത് തുറന്ന് പറയുകയും ചെയ്തിരിക്കുന്നു. പക്ഷെ എനിക്ക് ഒന്നറിയാം ഇപ്പോള്‍ ഇവിടെ ചര്‍ചയില്‍ പങ്കെടുത്ത ആരേക്കാളും ജമാഅത്തിനെ സംബന്ധിച്ച വസ്തുനിഷ്ഠമായ അറിവ് കെ.പി.എസ് നേടിയിട്ടുണ്ട്. ഒരു പ്രസ്ഥാനത്തെക്കുറിച്ച് പഠിക്കാന്‍ ഏറ്റവും സത്യസന്ധമായ മാര്‍ഗം അവരുടെ സാഹിത്യവും അവരുടെ പ്രവര്‍ത്തകരും തന്നെ. പിന്നെ അവരുടെ ചരിത്രവും വര്‍ത്തമാനവും. അതിന് പുറമെ എന്തൊക്കെ ആരോപണങ്ങളാണ് മറ്റുള്ളവര്‍ക്ക് ആരോപിക്കാനുള്ളതെന്ന് പരിശോധിക്കുകയുമാവാം. അതില്‍ ബന്ധപ്പെട്ടവരുടെ മറുപടിയും വീക്ഷിക്കാം.

    എന്നാല്‍ ജമാഅത്ത് വിമര്‍ശകര്‍ ഇവിടെ ഏറ്റവും അബന്ധമായ ഒരു ധാരണയിലാണ്. അവര്‍ക്ക് ജമാഅത്തിനെക്കുറിച്ച് വേദവാക്യം, ജമാഅത്ത് വിരുദ്ധ പ്രസ്താവനകളും അഭിപ്രായങ്ങളുമാണ്. ജമാഅത്ത് വിരുദ്ധസാഹിത്യത്തിലുള്ളത് അല്‍പം പോലും യുക്തിയില്ലാതെ വിഴുങ്ങുകയും അത് കാണുന്നിടത്തൊക്കെ ചര്‍ദ്ദിക്കുകയും ചെയ്യുന്നു. ഈ ചര്‍ദ്ദില്‍ കഴിക്കാന്‍ അതേ കുറിച്ച് ബോധമുള്ളവര്‍ക്ക് അറപ്പുതോന്നും എന്ന് പറയേണ്ടതില്ലല്ലോ.

    സുശീല്‍ താങ്കള്‍ ഒരു മനുഷ്യനെന്ന നിലക്കുള്ള ചിന്തയും സ്വാതന്ത്ര്യവും പ്രകടിപ്പിക്കുന്നില്ല എന്ന് തന്നെ ഞാന്‍ കരുതുന്നു. താങ്കളുടെ മുന്‍ധാരണകള്‍ താങ്കളെ അന്ധനാക്കിയിരിക്കുന്നു. കുടം കമഴ്തി വെള്ളമൊഴിക്കുന്നത് പോലെ പുതിയതൊന്നും താങ്കളിലേക്ക് കയറുന്നില്ല. എല്ലാവരും അങ്ങനെയാകണമെന്ന വാശിയെങ്കിലും താങ്കള്‍ക്കുപേക്ഷിച്ചുകൂടെ.

  • CKLatheef

    @സന്തോഷ്,

    താങ്കള്‍ വര്‍ഗീയതക്ക് താങ്കളുടെത് മാത്രമായ ഒരു വാദം ചമച്ചിരിക്കുന്നു എന്ന കെ.പി.എസിന്റെ വാദത്തോട് യോജിക്കുന്നു. തന്റെ ദര്‍ശനം ശരിയെന്ന് ധരിക്കുന്നതും, അത് പ്രചരിപ്പിക്കുന്നതും, അതിന് മറ്റുദര്‍ശനങ്ങളെ നിരൂപണം നടത്തുന്നതുമൊന്നും അല്‍പമെങ്കിലും ചിന്താസ്വാതന്ത്ര്യമുള്ള ഒരു സമൂഹവും വര്‍ഗീയതയായി കാണുന്നില്ല. അങ്ങനെയെങ്കില്‍ ഏറ്റവും വലിയ വര്‍ഗീയതയുടെ പ്രചാരകര്‍ ക്രൈസ്തവ മിഷനറിമാരും ക്രൈസ്തവ സൈറ്റുകളുമായിരിക്കും (എല്ലാവരുമെന്നല്ല). മര്‍ക്കസുല്‍ ബിഷാറ എന്ന അറബി പേരുള്ള സ്ഥാപനം എന്റെ നാട്ടിലുണ്ടായിരുന്നു. അത് പുറത്തിറക്കിയ പുസ്തകങ്ങളില്‍ മുഴുവന്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തായിരുന്നു. ഞാനവിടുത്തെ സ്ഥിരം വായനക്കാരനും മെമ്പറും ആയിരുന്നു. അവിടെയുണ്ടായിരുന്ന ഫാദര്‍ അലവി എന്നയാളുമായി ദീര്‍ഘമായി സംസാരിക്കാറുണ്ടായിരുന്നു. എനിക്കൊരിക്കല്‍ പോലും നിങ്ങളെന്ത് കൊണ്ട് ഇങ്ങനെ പ്രബോധനം നടത്തണം. ക്രൈസ്തവതയെ പരിചയപ്പെടുത്തിയാല്‍ പോരെ എന്ന് ചോദിച്ചിട്ടില്ല. ലോകത്താരും ഇതരമ മതങ്ങളെ താരതമ്യപ്പെടുത്തുന്നത് വര്‍ഗീയതയായി കാണുന്നില്ല. ബൂലോകത്ത് അല്‍പം യുക്തിവാദികളും അവരുടെ വാക്കുകളില്‍ വഞ്ചിതരായ താങ്കളെപ്പോലുള്ള ഏതാനും ക്രൈസ്തവ സുഹൃത്തുക്കളുമല്ലാതെ. എന്നാല്‍ അവര്‍ തന്നെ തിരിച്ച അതൊക്കെ ഏറ്റവും മോശമായ രൂപത്തില്‍ ചെയ്യുന്നു എന്നത് എന്റെ ഒരു ആരോപണം മാത്രമല്ല എന്ന് ആര്‍ക്കും മനസ്സിലാകും.

    കെ.പി.എസ് അവിടെ കമന്റ് ബോക്‌സ് അടക്കരുതായിരുന്നു എന്നാണ് എന്റെ അഭിപ്രായം. പക്ഷെ താങ്കളുടെ പുതിയ നിര്‍വചനവും പുതിയ രൂപത്തിലുള്ള ചര്‍ചയും മറ്റൊരു രൂപത്തിലേക്ക് ചര്‍ചമാറുമോ എന്നദ്ദേഹം ഭയപ്പെട്ടു എന്ന് തോന്നുന്നു.

  • സന്തോഷ്‌
  • സുശീല്‍ കുമാര്‍ പി പി

    ലത്തീഫ്,

    ജമാ അത്തെ ഇസ്ലമി ഇന്ത്യയില്‍ വലിയ ഒരാനയൊന്നുമല്ല, അവര്‍ ഇന്ത്യ ഭരിച്ചുകളയുമെന്ന ഭയവുമില്ല. പിന്നെ എന്തിന്‌ അതിനെ തുറന്നുകാട്ടാന്‍ നടക്കണം എന്നാണോ? ഇസ്ലാമികരാഷ്ട്രവാദത്തിന്‌, ദൈവിക ഭരണം, ആദര്‍ശ രാഷ്ട്രം എന്നൊക്കെ ഓമനപ്പേരിട്ട് വിളിച്ചാല്‍ ചിലരെയൊക്കെ വളച്ചെടുക്കാം, പക്ഷേ എല്ലാവരെയും കഴിയില്ലല്ലോ?

    ഹിന്ദു രാഷ്ട്രവാദികളും ഇസ്ലാം രാഷ്ട്ര വാദികളും എത്ര ചക്കര പറഞ്ഞാലും അവരുടെ ഉള്ളി‍ലിരിപ്പ് മതമേധാവിത്വം തന്നെയാണ്‌. അതിനെ രണ്ടിനെയും ഒരുപോലെ കാണുകയും എതിര്‍ക്കുകയും ചെയ്യും. അതില്‍ വിഷമിക്കേണ്ടതില്ല ലത്തീഫ്, മതരാഷ്ട്രവാദത്തിനു മുകളില്‍ പുരട്ടിയ ചക്കരയ്ക്കടിയില്‍ ശരിയായ ലക്ഷ്യബോധമുണ്ടല്ലൊ, അതറിയാത്തവരെ പറ്റിച്ചോളൂ.

  • Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി

    എനിക്കും സുകുമാരന്‍ സാറിന്റെ പോസ്റ്റിലെ ചില കമന്റുകള്‍ക്ക് കൂടി മറുപടി നല്‍കാന്‍ ഉണ്ടായിരുന്നു. പക്ഷെ നിര്‍ഭാഗ്യവശാല്‍ അതിനായില്ല. പല തിരക്കുകള്‍ ഉണ്ടായിരുന്നതയാനാല്‍ സമയം കിട്ടിയില്ല. ഞാന്‍ സ്കൂളില്‍ പഠിക്കുന്ന സമയത്ത് "മര്കസുല്‍ ബിഷാര" യുടെ കുറച്ചു പുസ്തകങ്ങള്‍ വായിച്ചിരുന്നു. വെറും ഒരു പോസ്റ്റ്‌ കാര്‍ഡില്‍ നമ്മുട അഡ്രെസ്സ് എഴുതി വിട്ടാല്‍ ഇടയ്ക്കിടെ നമുക്ക് അവരുടെ പുസ്തങ്ങള്‍ വന്നു കൊണ്ടിരിക്കും. കോഴിക്കോട്ടെ IPH- ഉം മഞ്ചേരിയിലെ മകസുല്‍ ബിഷാരയും മത നിന്ദയുടെ കാര്യത്തില്‍ ഒട്ടും പിറകിലല്ല എന്ന് ആ പുസ്തകങ്ങള്‍ കണ്ട എനിക്ക് പറയാന്‍ കഴിയും. കൂടുതല്‍ കാര്യങ്ങള്‍ നമുക്ക് ഇനിയും ചര്‍ച്ച ചെയ്യാം.. ഇപ്പോള്‍ തല്ക്കാലം നിര്‍ത്തുന്നു.. എല്ലാ വര്‍ക്കും നന്മകള്‍ നേര്‍ന്നു കൊണ്ട് .. ശ്രീജിത്ത്‌

  • സായ് കിരണ്‍ Saikiran

    ഹിന്ദു രാഷ്ട്രവാദികളും ഇസ്ലാം രാഷ്ട്ര വാദികളും എത്ര ചക്കര പറഞ്ഞാലും അവരുടെ ഉള്ളി‍ലിരിപ്പ് മതമേധാവിത്വം തന്നെയാണ്‌. മതമേധാവിത്വം എന്ന ഒരിക്കലും നടക്കാത്ത (അവരുടെ ദൈവം വിചാരിച്ചിട്ട് നടക്കുന്നില്ല, പിന്നെയാ ഒരു സംഘടന) സ്വപ്നവുമായി ജീവിക്കുന്നവരാണ് ഇത്തരം സംഘടനക്കാര്‍.
    എന്നെ മതം മാറ്റാന്‍ ആ സഹമുറിയന്‍ കുറെ കഷ്ടപ്പെട്ടതാണ് ലത്തീഫ്. നടന്നില്ല. (കടി ഇതല്ല കേട്ടോ). പിന്നെ താങ്കള്‍ക്കു ഇതൊന്നും വിശ്വസിക്കാന്‍ കഴിയില്ല. ഇതിനേക്കാള്‍ വലുത് ശാസ്ത്രം കാണിച്ചു തന്നിട്ടും താങ്കള്‍ വിശ്വസ്സിച്ചിട്ടില്ലല്ലോ. വിശ്വസിക്കാത്ത ചിലര്‍ക്ക് ഞാന്‍ മൊബൈലില്‍ റിക്കാര്‍ഡു ചെയ്ത് കേള്‍പ്പിച്ചിരുന്നു. എന്നെയും സഹമുറിയനെയും അറിയുന്നവര്‍ക്ക് മുഴുവന്‍. അവര്‍ വിശ്വസിച്ചു. എനിക്ക് അത് മതി.
    എന്നെ കുറിച്ച് അയാളുടെ ഒരു അഭിപ്രായം കൂടി എഴുതാം., "നല്ല ആളാണ്‌, മുസ്ലീം അല്ല എന്ന ദോഷമേ ഉള്ളൂ…."
    എന്നെ ഇങ്ങനെ അപമാനിക്കണോ?

  • ഒരു നുറുങ്ങ്

    "പ്രബോധനത്തില്‍ സുകുമാരന്‍ സാറിന്റെ ഒരു നല്ല ലേഖനം ഉടനെ നമുക്ക് വായിക്കാം!!!"

    പ്രിയ ശ്രീജിത്ത്,101% യോജിക്കുന്നു..
    നല്ല ലേഖനങ്ങളല്ലേ പ്രബൊധനത്തില്‍
    വരാറുള്ളൂ..താങ്ക്സ്.

  • Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി

    >>>പ്രിയ ശ്രീജിത്ത്,101% യോജിക്കുന്നു..
    നല്ല ലേഖനങ്ങളല്ലേ പ്രബൊധനത്തില്‍
    വരാറുള്ളൂ..താങ്ക്സ്. <<<<

    പ്രിയപ്പെട്ട നുറുങ്ങ് എന്ന ഹാരൂന്ക്കാ!
    ടി.കെ ഉബൈദിനെയും ഷേക്ക് മുഹമ്മദ്‌ കാരക്കുന്നിനെയും , ആരിഫലിയെയും , സൈമണ്‍ മാസ്റെരെയും ഒക്കെ മാറ്റി എല്ലാ ലേഖനങ്ങളും സുകുമാരന്‍ സാറിന്റെതു മാത്രം പ്രസിദ്ധീകരിക്കുകയാണെങ്കില്‍ അങ്ങ് പറഞ്ഞത് 1001% ശരിയാണെന്ന് ഞാന്‍ അന്ഗീകരിക്കും. കാരണം മേല്പരഞ്ഞവരെപ്പോലെ ഒന്നും സുകുമാരന്‍ സാറിന്റെ അത്ര നിഷ്കളങ്കര്‍ ആണെന്ന് ഞാന്‍ കരുതുന്നില്ല. . ഹാരൂന്ക്ക പ്രബോധനത്തിന്റെ പ്രചാരകന്‍ ആയെന്നു തോന്നുന്നു!!

  • CKLatheef

    @Sreejith kondottY

    എന്തൊരു പതനമാണിത്!!!. :(

  • സന്തോഷ്‌
  • Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി

    CKLatheef said…

    >>എന്തൊരു പതനമാണിത്!!!.<<<

    http://www.mathrubhumi.com/extras/special/story.php?id=127152

    ജമാഅത്തെ ഇസ്‌ലാമി മലപ്പുറത്ത് പകുതിയോളം സീറ്റുകളില്‍ മത്സരിക്കും

    മഞ്ചേരി: ജമാഅത്തെ ഇസ്‌ലാമിയുടെ നേതൃത്വത്തിലുള്ള വികസന മുന്നണി ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ പകുതിയോളം വാര്‍ഡുകളില്‍ മത്സരിക്കും. വികസന മുന്നണിയുമായി സഹകരിക്കുന്ന ആരുടെയും പിന്തുണ തേടും. എന്നാല്‍ എസ്.ഡി.പി.ഐ, ബി.ജെ.പി എന്നീ രാഷ്ട്രീയ പാര്‍ട്ടികളോട് യാതൊരു തരത്തിലും ബന്ധപ്പെടരുതെന്ന് പ്രവര്‍ത്തകര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

    ശരിക്കും! വെറും പതനം അല്ല, അധപതനം തന്നെ!

  • സായ് കിരണ്‍ Saikiran

    thats jama athe islami !!!!!!!!!!!!!!
    for the fools, of the fools & by the fools !!!!!!!!!

  • സന്തോഷ്‌

    <> ജമാഅത്തെ ഇസ്‌ലാമി മലപ്പുറത്ത് പകുതിയോളം സീറ്റുകളില്‍ മത്സരിക്കും

    മഞ്ചേരി: ജമാഅത്തെ ഇസ്‌ലാമിയുടെ നേതൃത്വത്തിലുള്ള വികസന മുന്നണി ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ പകുതിയോളം വാര്‍ഡുകളില്‍ മത്സരിക്കും. വികസന മുന്നണിയുമായി സഹകരിക്കുന്ന ആരുടെയും പിന്തുണ തേടും. എന്നാല്‍ എസ്.ഡി.പി.ഐ, ബി.ജെ.പി എന്നീ രാഷ്ട്രീയ പാര്‍ട്ടികളോട് യാതൊരു തരത്തിലും ബന്ധപ്പെടരുതെന്ന് പ്രവര്‍ത്തകര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. <>

    ജമാഅത്തെ ഇസ്‌ലാമി ഭരണഘടന, ഉദ്ദിഷ്ട മാനദണ്ഡം, ഖണ്ഡിക: 9 -

    7. ദൈവികമല്ലാത്ത ഏതെങ്കിലും ഭരണവ്യവസ്ഥിതിയുടെ ഉപകരണമോ അതിന്റെ നിയമനിര്‍വഹണത്തില്‍ സഹായിയോ ആണെങ്കില്‍ ആ ഉപജീവന മാര്‍ഗത്തില്‍നിന്ന് കഴിയും വേഗം ഒഴിവാകുക.
    8. നിര്‍ബന്ധിതാവസ്ഥയിലല്ലാതെ, ഇടപാടുകളുടെ തീര്‍പ്പിന്നായി അനിസ്ലാമിക കോടതികളെ സമീപിക്കാതിരിക്കുക.

  • സായ് കിരണ്‍ Saikiran

    ഏവര്‍ക്കും എന്‍റെ അല്പം പുതിയ ബ്ലോഗിലേക്ക് സ്വാഗതം:-
    വായിക്കൂ, പിന്തുടരൂ..
    മതം മാറ്റത്തിന് പിന്നില്‍:
    ഇസ്ലാമും ഭവിഷ്യ പുരാണവും:

  • chithrakaran:ചിത്രകാരന്‍