ഇതിഹാസങ്ങളും ഐതിഹ്യങ്ങളും പൊളിച്ചെഴുതണം !

ഉത്തരകാലം എന്ന വെബ് പേജില്‍ ശങ്കരനാരായണന്‍ മലപ്പുറം എഴുതിയ കൊട്ടാരനുണകള്‍ ചരിത്രമാക്കണമെന്നോ? എന്ന ലേഖനത്തിന് ചിത്രകാരന്‍ എഴുതിയ കമന്റ് താഴെ സൂക്ഷിക്കുന്നു :ചിത്രകാരന്‍:chithrakaran on said: Your comment is awaiting moderation.

മന്ത്രവാദികളായ ബ്രാഹ്മണരെ നികൃഷ്ടരും പരാന്നഭോജികളുമായ ദുര്‍മന്ത്രവാദികളായി നാം ഈ ജനാധിപത്യ കാലഘട്ടത്തില്‍ പോലും തിരിച്ചറിയാനോ രേഖപ്പെടുത്താനോ ആരംഭിച്ചിട്ടില്ല. നമ്മുടെ സമൂഹം “ബ്രാഹ്മണോ മമ ദൈവതം“ എന്ന ഉഗ്രതരമായ ഹൈന്ദവ മയക്കുമരുന്നിന്റെ ഉപയോക്താക്കളാകുന്നതില്‍ നാള്‍ക്കു നാള്‍ മുന്നേറിക്കൊണ്ടിരിക്കയുമാണ്. സമൂഹത്തെ അപകടപ്പെടുത്തുന്ന ഈ ഹൈന്ദവീകരണ പൊതുധാരക്കെതിരെ ഫലപ്രദമായി ഉപയോഗിക്കാവുന്ന ആയുധം ബ്രാഹ്മണരുടെ ഏമ്പക്ക സാഹിത്യസൃഷ്ടികളായ പുരാണേതിഹാസങ്ങളിലേയും കൊട്ടാരത്തില്‍ ശങ്കുണ്ണിയേപ്പോലുള്ള ശൂദ്ര വിഢികളുടെ കള്ളക്കഥാസമാഹാരങ്ങളിലേയും മനുഷ്യത്വ വിരുദ്ധത പുറത്തുകൊണ്ടുവരിക എന്നതുതന്നെയാണ്. ഒരുപക്ഷേ, ഈ വിഷയത്തില്‍ ഏറെ സംഭാവന നല്‍കാന്‍ കഴിയുമായിരുന്ന അഴീക്കോടും എം.കെ.സാനുവും സവര്‍ണ്ണ ചളിക്കുളങ്ങാളായ ഇതിഹാസങ്ങളില്‍ കാല്‍ വഴുതി വീണെന്ന് കരുതണം. ആ വീഴ്ച്ചയുടെ പേരില്‍ ഇവരെ വിമര്‍ശിക്കുന്നത് ഭാവിയില്‍ മറ്റുള്ളവര്‍ക്ക് സ്ഥലജല ഭ്രമത്തില്‍ നിന്നും രക്ഷ നേടാനെങ്കിലും സഹായിക്കും. ആ നിലക്കുള്ള ഈ പോസ്റ്റിന് ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!!
ചിത്രകാരന്റെ കമന്റു ഭരണിയില്‍ ഉപ്പിലിട്ടിരിക്കുന്ന ലിങ്ക്: ഇതിഹാസങ്ങളും ഐതിഹ്യങ്ങളും പൊളിച്ചെഴുതണം !
  • ശങ്കരനാരായണന്‍ മലപ്പുറം

    എത്രത്തോളം പറ്റുമെന്നതിലാ സംശയം.