കുറ്റം ചെയ്യുന്ന കോടതികള്‍ !!

ഇന്ത്യന്‍ നീതി ന്യായ-നിയമ പരിപാലന സംവിധാനത്തെ ഇന്ത്യാരാജ്യത്തിന്റെ ഉടമകളായ 133 കോടി ജനം അത്യന്തം ഭയത്തോടുകൂടിയാണ് നോക്കിക്കാണുന്നതെന്നു പറയാം. അല്ലാതെ, ബഹുമാനത്തോടുകൂടിയോ കുറച്ചുകൂടി ജനാധിപത്യ ഭാഷയില്‍ പറഞ്ഞാല്‍ അഭിമാനത്തോടുകൂടിയോ അല്ല. എങ്ങിനെ അഭിമാനം തോന്നും ??? ഒരുത്തന്‍ കുറ്റവാളിയാണെന്ന് ആരോപിക്കപ്പെട്ടാല്‍ അയാള്‍ അവര്‍ണ്ണ പാരമ്പര്യത്തിലുള്ളയാളോ താടിക്കാരനോ ആണെങ്കില്‍ അന്വേഷണത്തിനും വിചാരണക്കും കോടതി വിധിക്കും മുന്‍പുതന്നെ കുറ്റാരോപിതനെ അഞ്ചോ പത്തോ കൊല്ലത്തേക്കോ അതില്‍ കൂടുതല്‍ കാലത്തേക്കോ വിചാരണ തടവുകാരനായി ജയില്‍ ശിക്ഷക്കു വിധേയരാക്കുക എന്നതാണ് നമ്മുടെ നാട്ടിലെ നീതി. നീതി നിഷേധിക്കാനും മനുഷ്യാവകാശങ്ങള്‍ ചവിട്ടിമെതിക്കാനുമുള്ള സര്‍ക്കാര്‍ ഭരണ യന്ത്രമായാണ് നമ്മുടെ നീതി ന്യായ വ്യവസ്ഥ പ്രായോഗിക തലത്തില്‍ ഉപയോഗിക്കപ്പെടുന്നതെന്ന് പറയാം. തിരുവിതാംകൂറിലെ പഴയ രാജഭരണകാലത്ത് അവര്‍ണ്ണരായ കുറ്റാരോപിതരെ ജീവന്‍ കളയാതെ ആസനത്തിലൂടെ ഇരുമ്പു കമ്പിപ്പാര അടിച്ചുകേറ്റി പൊതുസ്ഥലത്ത് പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും പ്രാണികള്‍ക്കും ഭക്ഷണമാകാന്‍ വിധിക്കപ്പെട്ടിരുന്ന ‘ചിത്രവധം‘ എന്ന നരാധമ ശിക്ഷാവിധിയേക്കാള്‍ ക്രൂരമാണ് ജനാധിപത്യ ഇന്ത്യയിലെ വിചാരണക്കു മുന്‍പേയുള്ള വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന അപ്രഖ്യാപിത ശിക്ഷാരീതികള്‍. കുറ്റാരോപിതന് ജാമ്യം പോലും നല്‍കാത്ത ഈ ക്രൂരത നീതിന്യായ സംവിധാനം ഇപ്പോഴും കയ്യടക്കിവച്ചിരിക്കുന്ന സവര്‍ണ്ണ വര്‍ഗ്ഗീയവാദികളുടേ(പ്രത്യേകിച്ചും ബ്രാഹ്മണരുടെ) മൃഗീയ പ്രാതിനിധ്യംകൊണ്ട് സംഭവിക്കുന്നതായിരിക്കണം.

  • ഫിയൊനിക്സ്

    ആദ്യ കമന്റ് എന്റെയാനെന്നു തോന്നുന്നു. ചിത്രകാരന്റെ അഭിപ്രായത്തിനു ചുവടെ എന്റെ ഒരു കൈയൊപ്പ്‌…

  • നാമൂസ്

    പൂര്‍വ്വാശ്രമത്തിലെ കാട്ടാളന് 'മാനിഷാദ' പാടാന്‍ അവസരമൊരുക്കിയ മണ്ണില്‍, കലിംഗ യുദ്ധത്തിന്‍റെ കറ കളഞ്ഞ് 'അഹിംസ'യുടെ അശോക ചക്രത്തിന് ഹൃദയപതാകയിലഭയം നല്‍കിയ വിശ്വഭാരതത്തില്‍, ചമ്പല്‍ കൊള്ളക്കാരി ജനപ്രതിനിധിയായി 'നിയമ നിര്‍മ്മാണം' നടത്തിയ മഹാരാജ്യത്ത് നടന്നു കൊണ്ടിരിക്കുന്ന രാസമാറ്റമെതെന്താണ്..? ഒരു കാലത്തും മോചിപ്പിക്കപ്പെടാനാവാത്ത വിധം ആയിരത്തിന്‍റെ കറന്സിക്ക് ഗാന്ധിത്തലയെന്ന പോലെ ആഗോള 'ഭീകരത'ക്ക് അബ്ദുന്നാസിര്‍ മദനി അടയാളവത്കരിക്കപ്പെടുന്നത് ചരിത്രാന്വേഷകര്‍ക്ക് പുതിയ ഗവേഷണ വിഷയമാവേണ്ടതുണ്ട്.

  • faisu madeena

    മഹാ ക്രൂരത തന്നെ …കുറ്റം തെളിഞ്ഞാല്‍ ശിക്ഷിക്കപ്പെടുന്നത് മനസ്സിലാക്കാം ..പക്ഷെ കുറ്റം ആരോപിക്കപ്പെട്ടയാളെ ഇങ്ങനെ ശിക്ഷിക്കുന്നത് എന്തിനാ …..!

  • സത്യാന്വേഷി