പത്രവിതരണം മുടങ്ങുമ്പോള്‍…

 2011 നവംബര്‍ 1 ന്  മാതൃഭൂമി പത്രത്തില്‍ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച ഐ.എന്‍.എസ്. 
റീജനല്‍ കമ്മിറ്റിയുടെ പ്രമെയം ഇതോടൊന്നിച്ച് സ്കാന്‍ ചെയ്തു സൂക്ഷിച്ചിരിക്കുന്നു.

ഇന്നലെ-2011 നവംബര്‍ 1 ന് മലയാള മനോരമ പത്രം വിതരണം ചെയ്യപ്പെട്ടില്ല. ഇന്ന് മാതൃഭൂമിയും വിതരണം ചെയ്യപ്പെട്ടിട്ടില്ല.വിതരണം ചെയ്യപ്പെടാത്ത പത്രത്തില്‍  പരസ്യം പ്രസിദ്ധീകരിച്ചതിന്റെ പണം  തരാനാകില്ലെന്ന് പറഞ്ഞ് രാവിലെ 7 മണിക്കുതന്നെ ക്ലൈന്റ് ഫോണിലൂടെ അറിയിച്ചിരിക്കുന്നു !! ഇനി പത്ര ഏജന്റുമാരുടെ സമരം എത്ര ദിവസം നീണ്ടു നില്‍ക്കുമോ ആവോ ?

ഒരു വീട്ടില്‍ കേറിവന്ന് ഭിക്ഷ ചൊദിക്കുന്ന ഭിക്ഷക്കാര്‍ക്ക്  ഒരു രൂപ കൊടുത്താല്‍ തെറിവിളിയോടെ ഒരു രൂപ തിരിച്ച് എറിഞ്ഞു തരുന്ന കാലത്താണ് പത്ര മുതലാളിമാര്‍ ഏജന്റുമാരെന്ന നീച-അധമ ജാതിയെ സൃഷ്ടിച്ച് , നക്കാപ്പിച്ചക്ക് പത്രവിതരണ ജൊലി ചെയ്യിക്കുന്നത്.  അതെ, നമ്മളെല്ലാവരും മാറേണ്ടിയിരിക്കുന്നു… മനുഷ്യരാകേണ്ടിയിരിക്കുന്നു !!!
ഇതേക്കുറിച്ച് ചിത്രകാരന്റെ പഴയൊരു പോസ്റ്റ് : പത്ര ഏജന്റുമാരുടെ സമരം നാം ശ്രദ്ധിച്ചുവോ ?

  • ശങ്കരനാരായണന്‍ മലപ്പുറം

    അതെ!

  • നിരീക്ഷകൻ

    വാസ്തവത്തില്‍ മനോരമ പോലുള്ള പത്രങ്ങള്‍ക്ക്, പത്രം വായിക്കുന്നതിനു് നമുക്ക് കാശ് ഇങ്ങോട്ടു തരാവുന്നതാണ്. അത്രക്കാണ് അവരുടെ പരസ്യചാര്‍ജ്(താങ്കളോടു പറയേണ്ടതില്ലല്ലോ).എന്നിട്ട് പത്രം തികച്ചും സൌജന്യമായി വിതരണം ചെയ്താലും ഒരു നഷ്ടവും വരില്ല. മാതൃഭൂമിക്കുപോലും അതാവുമോ എന്നു സംശയമുണ്ട്. സാധാരണ പറഞ്ഞുകേള്‍ക്കുന്നത്, മനോരമയുടെ ഏതെങ്കിലും പ്രമുഖ എഡിഷനില്‍ പരസ്യം ചെയ്യാനുള്ള കാശുകൊണ്ട് മാതൃഭൂമിയുടെ എല്ലാ എഡിഷനിലും പരസ്യം നല്കാമെന്നാണ്.അപ്പോള്‍ കൌമുദിയെയും മംഗളത്തെയും പോലുള്ള പത്രങ്ങളുടെ കാര്യം പറയണോ
    എന്റെ നാട്ടിലെ പത്ര ഏജന്റുമാര്‍ മിക്കവരും സാമ്പത്തികമായി മെച്ചപ്പെട്ടത് പത്ര ഏജന്സി കൊണ്ടാണ്. അതുകൊണ്ട് അതത്ര നഷ്ടക്കച്ചവടമാണെന്ന് എനിക്കഭിപ്രായമില്ല.
    വാസ്തവത്തില്‍ പത്രം വിതരണം ചെയ്യുന്ന പയ്യന്മാര്‍ക്കാണു നക്കാപ്പിച്ച ലഭിക്കുന്നത്(എന്നു തോന്നുന്നു).
    ഇന്നിപ്പോള്‍ പത്രം വിതരണം ചെയ്യാന്‍ പയ്യന്മാരെ കിട്ടാന്‍ വലിയ പാടാണ്. കുട്ടികള്‍ക്ക് ഇപ്പോള്‍ ഈ നക്കാപ്പിച്ച കാശിലൊന്നും ഒരു താത്പര്യവുമില്ല. മാത്രവുമല്ല,വളരെ അപൂര്‍വം പേരൊഴികെ മിക്കവര്‍ക്കും പത്രം അതിരാവിലെയൊന്നും ആവശ്യമില്ല ഇക്കാലത്ത്. എന്റെ വീടിനു പരിസരത്തുള്ള പല വീടുകളിലും എട്ടും ഒമ്പതും മണിയായാലും പത്രം ഗേറ്റില്ത്തന്നെ തൂങ്ങിക്കിടക്കുന്നതു കാണാം. അതുകൊണ്ട് അതിരാവിലെ വരുന്ന പത്രം നാലും അഞ്ചും മണിക്കൂര് കഴിഞ്ഞാണു വീടുകളിലെത്തുന്നത്.
    എന്തൊക്കെയായാലും ഈ പണി അധികനാളുണ്ടാവില്ലെന്നു കരുതാം. വിദേശ രാജ്യങ്ങളെപ്പോലെ വെന്ഡിങ് മെഷീന് തന്നെ വേണ്ടിവരും.

  • രഞ്ജിത്ത് ലാല്‍ എം .എസ്.

    പത്ര ഏജന്റുമാര്‍ക്ക് ഒരു പത്രം വിതരണം ചെയ്യുന്നതിന് 32 രൂപ കമ്മീഷന്‍ നല്‍കുന്നൂവെന്ന പ്രചരണം തെറ്റാണ്. 27 രൂപ തന്നെ തികച്ച് കിട്ടില്ലെന്നതാണ് വാസ്തവം. പിന്നെ ഓരോ പ്രസിദ്ധീകരണവും, പത്രവും ആവശ്യമുള്ള കോപ്പിയില്‍ അധികം കയറ്റിവിട്ട് ഏജന്റുമാരെ കുത്തുപാള എടുപ്പിച്ച് സ്വന്തം പ്രചാരക്കണക്ക് പെരുപ്പിച്ചുകാട്ടുകയാണ് മനോരമയും മാതൃഭൂമിയും അടക്കമുള്ള കുത്തകകള്‍ ചെയ്യുന്നത്. ഇതില്‍ മാന്യത കാട്ടുന്നത് ഏജന്റുമാരിലധികവും സാധാരണക്കാരായതിനാല്‍ കണ്ണാടിക്കൂട്ടിലെ എ.സിയില്‍ ഇരിക്കുന്ന സര്‍ക്കുലേഷന്‍ സാറന്‍മാരുടെ മുന്നില്‍ കവാത്തുമറന്ന് മാസാമാസം ബില്ലടച്ച് വീട്ടില്‍ പോകുന്നവരാണ്.

    വടക്കന്‍ ജില്ലകളില്‍ ഏജന്റുമാര്‍ സമരത്തിന് ഒറ്റക്കെട്ടായി ഇറങ്ങിയെന്നതു തന്നെ നല്ലകാര്യമാണ്. "നിങ്ങളോടൊക്കെ സംസാരിക്കാന്‍ താത്പര്യമില്ല' എന്നാണ് മലയാള മനോരമ ഏജന്റുമാരോട് പറഞ്ഞത്. പട്ടിണി കിടക്കുമ്പോള്‍ ഇവറ്റകളൊക്കെ പഠിച്ചോളുമെന്ന മൊതലാളിയുടെ ഹുങ്ക് തന്നെയാണ് ഇവിടെയും. ഏജന്റുമാര്‍ പണ്ടെങ്ങോ നടത്തിയ സമരത്തെ മുന്‍നിര നേതാക്കള്‍ക്ക് കാശുകൊടുത്ത് ഒതുക്കിയവരാണ് ഈ മനോരമക്കാര്‍. പിന്നെ മാധ്യമകുത്തകള്‍ക്കെതിരെയുള്ള ഈ സമരത്തെക്കുറിച്ച് ഒരു വരിപോലും പറയാത്ത ദൃശ്യ അച്ചടിമാധ്യമങ്ങള്‍ യഥാര്‍ത്ഥ പ്രശ്‌നത്തെ ജനങ്ങളില്‍ നിന്നും മറച്ചുവയ്ക്കാനാണ് ഇത്തരം വാര്‍ത്തകള്‍ മാത്രം നല്‍കുന്നത്.

    ഇത്തരം ചര്‍ച്ചകള്‍ വഴിയെങ്കിലും ഏജന്റുമാരുടെയും പത്രവിതരണക്കാരുടെയും പ്രശ്‌നങ്ങള്‍ ജനങ്ങളറിയട്ടെ. ചിത്രകാരന് അഭിനന്ദനങ്ങള്‍.

  • രഞ്ജിത്ത് ലാല്‍ എം .എസ്.

    എന്റെ നാട്ടിലെ പത്ര ഏജന്റുമാര്‍ മിക്കവരും സാമ്പത്തികമായി മെച്ചപ്പെട്ടത് പത്ര ഏജന്സി കൊണ്ടാണ്. അതുകൊണ്ട് അതത്ര നഷ്ടക്കച്ചവടമാണെന്ന് എനിക്കഭിപ്രായമില്ല.

    ………………………….

    രക്ഷപ്പെട്ടവര്‍ ഉണ്ടെന്നുള്ളത് ശരിയാണ്. എന്നാല്‍ അത് വളരെ ചെറിയൊരു ശതമാനം മാത്രമാണ്. അത്തരക്കാരെ സ്വന്തക്കാരാക്കി നിര്‍ത്താന്‍ എക്കാലത്തും എല്ലാ പത്രമാനേജുമെന്റുകളും താത്പര്യം കാട്ടാറുണ്ട്. ഇത്തരക്കാര്‍ 1000 ല്‍ അധികം കോപ്പി മനോരമയും മാതൃഭൂമിയും വില്‍പന നടത്തുന്നവരാണ്. ഇപ്പോഴും 250 കോപ്പിയില്‍ താഴെ (എല്ലാ പത്രവും കൂട്ടി) വിതരണം ചെയ്യുന്ന എത്രയോ ഏജന്റുമാരുണ്ട്. അന്‍പതുവയസു പ്രായം കഴിഞ്ഞ, ഇനി മറ്റു ജോലിക്കൊന്നും പാങ്ങില്ലാത്ത ആയിരക്കണക്കിന് ഏജന്റുമാരും വിതരണക്കാരും ഇവിടുണ്ട്. പിന്നെ വിതരണത്തിന് പണ്ടത്തെപ്പോലെ ആളെക്കിട്ടാനില്ലെന്നത് ശരിയാണ്.

    ഒരിക്കല്‍ എന്റെയൊരു സ്കൂള്‍ സഹപാഠിയെ പത്രമിടാന്‍ വിളിച്ചു. ഒരുപത്രത്തിന് 10 രൂപാ മാസനിരക്കില്‍ 50 പത്രം വിതരണം ചെയ്യണം. അഞ്ചൂറ് രൂപയോളം കിട്ടും.

    "" ഞാന്‍ രാവിലെ ഉറക്കമൊഴിഞ്ഞ് ഒരുമാസം വന്നാല്‍ 500 രൂപ കിട്ടുമല്ലേ… മൂന്നുദിവസം പെയിന്റിംഗിനു പോയാല്‍ 750 രൂപാ കിട്ടും. ബാക്കി 27 ദിവസം എനിക്ക് കിടന്നുറങ്ങാമല്ലോ അളിയാ''

    അവന്‍ പറഞ്ഞത് വാസ്തവമായതിനാല്‍ പിന്നെ ഞാനൊരാളെയും വിളിച്ചിട്ടില്ല. ഇത് ഒരു നാലുകൊല്ലം മുന്‍പത്തെ സ്ഥിതിയാണ്. നിലവില്‍ ഈ രംഗത്തെ പഴയ തലമുറയുടെ കാലം കഴിഞ്ഞാല്‍ വിതരണത്തിനും ഏജന്റസിക്കും ആളെക്കിട്ടാതെ വരും.