മോഡിമാരെ നിര്‍വീര്യമാക്കാന്‍ !
ഗൂഗിള്‍ ബസ്സില്‍ രാവണനെക്കുറിച്ചു നടന്ന ചര്‍ച്ചയില്‍ ചിത്രകാരനെഴുതിയ കമന്റ് താഴെ കൊടുക്കുന്നു. (ബസ്സ് ലിങ്ക്)
(കൈപ്പള്ളിയുടെ ബസ് ലിങ്ക്)
പാവം രാവണന്‍ !!! നിര്‍ദ്ദോഷിയായ രാവണനെ ഇനിയും വൃഥാനിഗ്രഹിക്കുന്നതിനു മുന്‍പ് രാവണനെ നിര്‍മ്മിച്ച രാഷ്ട്രീയത്തെക്കുറിച്ച് നാം അറിയെണ്ടിയിരിക്കുന്നു. മന്ദ ബുദ്ധിയും, ഷണ്ഢനും, ഒന്നിനും കൊള്ളാത്ത ഒരു അന്തോണിച്ചനുമായ ശ്രീരാമേട്ടനെ മഹാനായ പോരാളിയായി ചിത്രീകരിച്ച് പര്‍വ്വതീകരിക്കുന്നതിനായി പതിവില്‍കവിഞ്ഞ എണ്ണം തലകളും കയ്യുകളും ഫെവീക്കോളുകൊണ്ട് ഒട്ടിച്ചു ചേര്‍ത്ത് രാവണന്റെ ശരീരം വികലമാക്കേണ്ടതും, അത്ഭുതകരമാക്കേണ്ടതും ബ്രാഹ്മണ സവര്‍ണ്ണ രാഷ്ട്രീയത്തിന്റെ വര്‍ഗ്ഗീയ അജണ്ടയുടെ ആവശ്യമായിരുന്നു. ശ്രീരാമേട്ടന്‍ പപ്പായ പറിക്കുന്നതുപോലെ രാവണേട്ടന്റെ തലയെടുത്താല്‍ രാവണന്‍ നിസാരനായിരുന്നെന്നും, നിസാരനായിരുന്ന രാവണനെ കൊന്ന രാമെട്ടന്‍ വെറുമൊരു കൊട്ടേഷന്‍ സംഘത്തലവനായിരുന്നെന്നും ആര്‍ക്കും പിടികിട്ടും. ഇങ്ങനെ കയ്യോടെ പിടിക്കപ്പെട്ടാല്‍ വിഗ്രഹവല്‍ക്കരിക്കേണ്ട ശ്രീരാമേട്ടന്റെ വിഷ്ണുരൂപം തകര്‍ന്നു വീഴും. അതൊഴിവാക്കാനാണ് രാവണനെ ശിവ ഭക്തനാക്കുന്നതും, ശിവനേ പോലും മന്ത്രം കൊണ്ട് വിറപ്പിക്കുന്നവനായും ബിംബവല്‍ക്കരിക്കുന്നത്. സത്യത്തില്‍ ശ്രീലങ്കയിലെ ബൌദ്ധ ധര്‍മ്മ വിശ്വാസികളെ തോല്‍പ്പിച്ച് ലങ്ക അധീനതയിലാക്കുന്ന ബ്രാഹ്മണ അഭിലാക്ഷത്തിന്റെ പ്രതീകാത്മക സാക്ഷാത്ക്കാരമാണ് രാവണ നിഗ്രഹത്തിലൂടെ സവര്‍ണ്ണ വര്‍ഗ്ഗീയത ഈ പുരാണ കഥയില്‍ കുത്തിത്തിരുകി ചേര്‍ത്തിരിക്കുന്നത്. ഇതിലെ വാനരപ്പട സവര്‍ണ്ണ മതത്തിലേക്ക് അടിമകളായി പ്രവേശിച്ച ദക്ഷിണേന്ത്യയിലെ ആദിവാസി ജനവിഭാഗങ്ങളായിരിക്കണം. വാനരന്മാരെന്ന് ഇകഴ്ത്തിയിട്ടുപോലും ആത്മാഭിമാനത്തിനു വൃണപ്പെടാതിരുന്ന ഈ ജനങ്ങളാണ് പിന്നീട് ശൂദ്രരായും, (കേരളത്തില്‍ നായരായും) സവര്‍ണ്ണ ഹിന്ദുമതത്തിന്റെ പതാകവാഹകരായി ദക്ഷിണേന്ത്യയില്‍ കാണപ്പെടുന്നത്. രാവണനെ വെറുതെ വിടാന്‍ ഈ അറിവു മതിയാകുമെന്നു തോന്നുന്നു. ശ്രീരാമേട്ടനിലാണ് തിന്മയുടെ വര്‍ഗ്ഗീയ വിഷം സംഭരിച്ചുവച്ചിരിക്കുന്നത്. ആ ബിംബം വിമര്‍ശനത്തിലൂടെ തകര്‍ക്കുന്നതിലൂടെ മാത്രമേ മോഡിമാരെ നിര്‍വീര്യമാക്കാനാകു
(കൈപ്പള്ളിയുടെ ബസ് ലിങ്ക്)
പാവം രാവണന്‍ !!! നിര്‍ദ്ദോഷിയായ രാവണനെ ഇനിയും വൃഥാനിഗ്രഹിക്കുന്നതി




