മുസ്ലീങ്ങളും എഴുത്തശ്ശന്‍ സമൂഹവും കേരളത്തെ രക്ഷിക്കുക !

കേരളത്തിലെ എക്കാലത്തേയും ഉല്‍പ്പതിഷ്ണുക്കളും, പുരോഗമന വാദികളുമായിരുന്ന ഈഴവരും (തിയ്യര്‍) കൃസ്ത്യാനികളും ഹൈന്ദവീകരിക്കപ്പെട്ട് സവര്‍ണ്ണ ശൂദ്രവര്‍ഗ്ഗീയതയായ നായര്‍ ജാതീയതയുടെ കീഴാളത്വത്തില്‍ അഭയം പ്രാപിച്ചിരിക്കുകയാണല്ലോ. സാമ്പത്തികമായ മാനദണ്ഢങ്ങള്‍ മാത്രം മുന്‍‌നിര്‍ത്തിയുള്ള ഇവര്‍ അഭയം പ്രാപിച്ച സവര്‍ണ്ണ അടിമത്വത്തിന്റെ നുകങ്ങള്‍ കേരളത്തെ മൂല്യരഹിതമായ ഭാവിയിലേക്കാണു നയിക്കുക എന്നതില്‍ സംശയമില്ല.കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സവര്‍ണ്ണവല്‍ക്കരണത്തോടെ അണികള്‍ ചെങ്കൊടികളേന്തിയ സംഘി സഹയാത്രികരായിരിക്കുന്നു എന്നുകൂടി ഓര്‍ക്കുമ്പോഴാണ് നമ്മുടെ സാംസ്ക്കാരികവും രാഷ്ട്രീയവുമായ അധപ്പതനത്തിന്റെ ആഴം മനസ്സിലാക്കാനാകു.  ഈഴവരുടേയും, കൃസ്ത്യാനികളുടേയും ആത്മഹത്യാപരമായ ഈ നിലപാടുകളെ തിരുത്താനുള്ള ആത്മബോധവും, ആത്മാഭിമാനവും ചരിത്രത്തില്‍ നിന്നും ചികഞ്ഞെടുത്ത് കേരളത്തിന്റെ പ്രബുദ്ധത വീണ്ടെടുക്കാന്‍ ഇനി എഴുത്തശ്ശന്‍ സമുദായവും, മുസ്ലീങ്ങളും മുന്നിട്ടിറങ്ങേണ്ടിവരുമെന്നു തോന്നുന്നു. കാരണം, ഇവരുടെ കൈകളിലേ ഇപ്പോള്‍ ദുരഭിമാനങ്ങളുടെ കറുത്ത ശീലകൊണ്ട് മൂടിക്കെട്ടാത്ത കാഴ്ച്ചശക്തിയുള്ളു.

ഇന്നത്തെ മാതൃഭൂമി പത്രത്തില്‍(27.7.2011) അഖില കേരള എഴുത്തശ്ശന്‍ സമാജത്തിന്റെ വൈസ് പ്രസിഡന്റ് പ്രൊ.ടി.ബി.വിജയകുമാറും, ജനറല്‍ സെക്രട്ടറി അഡ്വ.പി.ആര്‍.സുരേഷും “ശ്രീനാരായണ ഗുരുവിനെ അപമാനിക്കുന്ന പാഠപുസ്തക ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്ന്” ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നു.

ക്രിസ്ത്യാനികളെ കേരളത്തില്‍ നിന്നും ഓടിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന “ക്രിസ്തുമത ചേദനം” എഴുതിയ ശൂദ്രന്മാരുടെ ഒരേയൊരു നവൊത്ഥാന ആത്മീയഅത്താണിയായ ചട്ടമ്പിസാമിയെ കേരളത്തിന്റെ പുരോഗമപ്രസ്ഥാനത്തിന്റെ മാനവിക പ്രകാശമായ ശ്രീനാരായണഗുരുവിന്റെ ചുമലില്‍ കയറ്റിവക്കാനുള്ള സവര്‍ണ്ണ അജണ്ടയുടെ ഭാഗമായുള്ള പാഠപുസ്തകങ്ങളിലൂടെയുള്ള ചരിത്ര തമസ്ക്കരണത്തെ ചെറുക്കേണ്ടിയിരിക്കുന്നു.

  • chithrakaran:ചിത്രകാരന്‍

    ഇന്ത്യയുടെ ശാപവും തിന്മയും സവര്‍ണ്ണത എന്ന ഹൈന്ദവ വര്‍ഗ്ഗീയതയാണ്. രാജ്യത്തെ ജീര്‍ണ്ണിപ്പിക്കുന്ന ഒരു ദുഷിച്ച സാംസ്ക്കാരികതയും, രാഷ്ട്രീയം തന്നെയുമാണ് സവര്‍ണ്ണത. ചരിത്ര പഠനത്തിലൂടെ സവര്‍ണ്ണതയുടെ വ്യാപന ശീലങ്ങള്‍
    മനസ്സിലാക്കാതിരുന്നാല്‍ അത് സമൂഹത്തെ “സുഖകരമായ” അടിമത്വത്തിലേക്കും അന്ധതയിലേക്കും നയിച്ചുകൊണ്ടുപോകതന്നെ ചെയ്യും. ജാതിയില്ലായ്മയായ അവര്‍ണ്ണതയില്‍ കൃസ്ത്യനിയും, മുസ്ലീമും,പിന്നോക്ക ഹിന്ദുവും അഭിമാനിക്കുന്നതുവരെ ഇന്ത്യ സുരക്ഷിതമല്ല.

  • Prof T B Vijayakumar

    Thanks for your comment

  • cALviN::കാല്‍‌വിന്‍

    ചെറുകാട് 'മുത്തശ്ശി' എന്ന നോവലില്‍ എഴുത്തച്ഛന്‍ സമുദായത്തെ സവര്‍ണചട്ടുകങ്ങളായി ചിത്രീകരിച്ചത് വായിച്ചിട്ട് ഞാന്‍ കരുതി….

    അപ്പോ ഇങ്ങനെ ആയിരുന്നല്ലേ കാര്യങ്ങള്‍ ? :)

  • sinurajd

    yes ,its truth

  • ചാർ‌വാകൻ‌

    good.