ഇന്ത്യക്കാരുടെ സ്വര്‍ണ്ണഭ്രാന്തും വേള്‍ഡ് ഗോള്‍ഡ് കൌണ്‍സിലും
ദാരിദ്ര്യവും, ശുചിത്വമില്ലായ്മയും, സാമൂഹിക അസന്തുലിതാവസ്ഥയും, കൊടികുത്തിവാഴുന്ന ഇന്ത്യയിലാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം സൂക്ഷിക്കപ്പെട്ടിരിക്കുന്നത് എന്നത് ലജ്ജാകരമായ ഒരു സാമൂഹ്യ സൂചകമാണ്. ലോക സ്വര്‍ണ്ണ ഖനി ഉടമകളുടെ സംഘടനയായ വേള്‍ഡ് ഗോള്‍ഡ് കൌണ്‍സില്‍ എത്ര അനായാസമായാണ് ഇന്ത്യന്‍ കുടുബ തീരുമാനങ്ങളില്‍ ഇടപെടുന്നതെന്ന് എന്ന് കാണാന്‍പോലും നമുക്കാകുന്നില്ല !! നമ്മുടെ പൊങ്ങച്ച സംസ്ക്കാരം അത്രക്ക് നമ്മേ അന്ധരും അടിമകളുമാക്കിയിരിക്കുന്നു.ഇന്നത്തെ മാതൃഭൂമി (18.7.11)പത്രത്തിലെ ധനകാര്യം പേജില്‍ കണ്ട ഒരു വാര്‍ത്തയാണ് മുകളില്‍ സ്കാന്‍ ചെയ്തു ചേര്‍ത്തിരിക്കുന്നത്. വേള്‍ഡ് ഗോള്‍ഡ് കൌണ്‍സില്‍ നമ്മുടെ വിശ്വാസങ്ങളെയും ഭക്തി ബലഹീനതകളേയും സ്വര്‍ണ്ണ വില്‍പ്പനക്കുള്ള വഴികളായി പരിവര്‍ത്തനം ചെയ്യുന്നതിന്റെ ഉദാഹരണമായ അക്ഷയ തൃതീയയെക്കുറിച്ച് ഒരു പോസ്റ്റ് ലിങ്ക് : അക്ഷയതൃതീയക്കുപിന്നിലെ ഭൂതം!





