ബ്ലോഗര്‍ കാളിദാസനെതിരെ ഇസ്ലാമിക മതപ്രാന്തന്റെ ഭീഷണി
![]() |
കാളിദാസന്‍ എന്ന ബ്ലോഗറെ നേരില്‍ കണ്ടാല്‍ ജീവനോടെ കത്തിച്ചുകളയാന്‍ ആഗ്രഹിക്കുന്നവന്‍ എന്ന പ്രൊഫൈല്‍ പ്രഖ്യാപനത്തോടെ ബ്ലോഗ് തുടങ്ങിയിരിക്കുന്ന ഒരു മതഭ്രാന്തന്‍ കാളിദാസനേയും, കുടുംബാഗങ്ങളേയും വരെ തന്റെ ബ്ലോഗില്‍ വരകളിലൂടെയും വരികളിലൂടെയും അപമാനിക്കാനും,അധിക്ഷേപിക്കാനും ആയാസപ്പെടുന്നുണ്ടെങ്കിലും,അത് ഒരു മത ഭ്രാന്തന്‍ അമുസ്ലീമായ കാഫിറിനെയും അയാളുടെ കുടുംബത്തേയും സത്യത്തില്‍ എങ്ങിനെകാണാന്‍ ആഗ്രഹിക്കുന്നു എന്നതിന്റെ ആക്രോശത്തോടെയുള്ള വെളിപ്പെടുത്തലായിരിക്കുന്നു.നമ്മുടെ സമൂഹമനസ്സിന്റെ അടിത്തട്ടില്‍ ഇത്രയും നിന്ദ്യമായ അസഹിഷ്ണുതയുടെ ആള്രൂപങ്ങള്‍ മതങ്ങളുടെ നന്മ കുപ്പായമണിഞ്ഞ് മറഞ്ഞിരിക്കുന്നുണ്ടെന്നതിന് ബ്ലോഗര്‍മാരില്‍ നിന്നുതന്നെ തെളിവു ലഭിക്കുക എന്നത് രസകരമായിരിക്കുന്നു.
ഈ വിഷയത്തെക്കുറിച്ച് കിരണ്‍ തോമസ് തോമ്പില്‍ എന്ന ബ്ലോഗര്‍ കാര്യഗൌരവത്തോടെ തന്റെ പോസ്റ്റിലൂടെ ബൂലോകത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിരിക്കുന്നു. കിരണിന്റെ ബ്ലോഗിലേക്കുള്ള ലിങ്ക്:
കാളിദാസനെതിരെ സൈബര്‍ ക്വട്ടേഷന്‍
- ഇസ്ലാമിക ജിഹാദികളുടെ നിലവിലുള്ള കൈവെട്ട് കലാപരിപാടിയുടെ പശ്ചാത്തലത്തില്‍ ബ്ലോഗിലെ സത്യത്തിന്റേയും,മതേതരത്വത്തിന്റേയും ധീരസാന്നിദ്ധ്യമായ കാളിദാസന്‍ എന്ന ബ്ലോഗര്‍ക്കെതിരെ ഇസ്ലാമിക മതഭ്രാന്തന്മാര്‍ ഇതിലും ഗുരുതരമായ മനോരോഗത്തോടെ പ്രത്യക്ഷപ്പെട്ടാല്‍ പോലും അത്ഭുതമില്ല !!! മത പ്രാന്ത് ഒരു അലങ്കാരമായും മത നിന്ദ സമൂഹത്തില്‍ മത വര്‍ഗ്ഗീയത വളര്‍ത്താനുള്ള സുവര്‍ണ്ണാവസരമായും താലോലിച്ചു കൊണ്ടുനടക്കുന്ന മൌദൂതികള്‍ ബ്ലോഗില്‍ സുലഭമാണെന്ന് അവരുടെ കമന്റുകളുടേയും പോസ്റ്റുകളുടേയും മലവെള്ളപ്പാച്ചിലില്‍ നിന്നും വ്യക്തമാണ്. കാളിദാസനെ കരിതേക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ഇസ്ലാമിക മത പ്രാന്തന്‍ കാളിദാസന്റെ ബൂലോകത്തെ പ്രസക്തിയെ അടയാളപ്പെടുത്തുകയാണു ചെയ്യുന്നത്. അത്തരമൊരു പ്രസക്തിയും സ്ഥാനവും ബ്ലോഗെഴുത്തിലൂടെ യാഥാര്‍ത്ഥ്യമാക്കിയ കാളിദാസന്റെ ആര്‍ജ്ജവത്തേയും,സമൂഹ്യ വിഷയത്തിലുള്ള മഹനീയ സംഭാവനയേയും ചിത്രകാരന്‍ അഭിവാദ്യം ചെയ്യുന്നു. കാരണം സുഖിപ്പിക്കുന്ന നാട്ട്യങ്ങളിലൂടെയോ,പഞ്ചാര വാക്കുകളുടെ കണ്ണടക്കലുകളിലൂടെയോ അല്ല മതഭ്രാന്ത് ശമിപ്പിപ്പിക്കാനാകുക. കാളിദാസന്‍ മുന്നോട്ടുവക്കുന്ന സത്യങ്ങളുടെ തിരിച്ചറിവും,സ്ഥിരീകരണവും നമ്മുടെ സമൂഹത്തിന്റെ വര്‍ഗ്ഗീയ രോഗത്തെ ശമിപ്പിക്കാനുള്ള വഴിയാണ്. തുടക്കത്തില്‍ പുളിക്കുമെങ്കിലും ഭാവി ശോഭനമാക്കാന്‍ സത്യത്തിനും, യാഥാര്‍ത്ഥ്യബോധത്തിനും മാത്രമേ കഴിയു. ആ ഇസ്ലാമിക മത പ്രാന്തന്റെ ബ്ലോഗ് പ്രചാരകന്‍ ചൂണ്ടിക്കാട്ടിയതുപോലെ കരിതേക്കുന്നത് ഇസ്ലാമിന്റെ മുഖത്തുതന്നെയാണ്.(പ്രചാരകനും അഭിവാദ്യങ്ങള്‍) മതത്തിന്റെ പേബാധിച്ച ഇസ്ലാമിക തീവ്രവാദിയുടെ മനസ്സിലെ പൊട്ടിയൊലിക്കുന്ന വൈകാരിക വൃണത്തിന്റെ ആലേഖനമാണ് അയാള്‍ തന്റെബ്ലോഗില്‍ കാളിദാസന്റെ ദുര്‍ഗന്ധമാണെന്ന പേരില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഇസ്ലാമിന്റെ മുഖം ഇത്ര വികൃതമായി പ്രദര്‍ശിപ്പിക്കാന്‍ സ്വന്തം ബുദ്ധിശൂന്യത ഈ റംസാന്‍ നോംബുകാലത്ത് ഉപയോഗിച്ച ആ ബ്ലോഗറെ കണ്ടെത്തേണ്ടതും അവന് ആവശ്യമായ മനോരോഗ ചികിത്സ സ്നേഹപൂര്‍വ്വം നല്‍കേണ്ടതും കാക്കത്തൊള്ളായിരം സംഘടനകളുള്ള ഇസ്ലാം മത വിശ്വസി സമൂഹത്തിന്റെ മത അന്തസ്സിന്റെ മാത്രം പ്രശ്നമാകുന്നു. അയാള്‍ മറ്റേതെങ്കിലും മത വിശ്വാസിയായ പ്രാന്തനാണെങ്കില്‍ പോലും അയാളെ നിയമത്തിന്റെ മുന്നിലെത്തിക്കേണ്ടതും ഇസ്ലാം മതത്തിന്റെ സല്‍പ്പേരിനു കളങ്കം ചാര്‍ത്തുന്നു എന്ന പേരിലാണുചിതം. ബ്ലോഗര്‍ കാളിദാസന് ചിത്രകാരന്റെ അഭിനന്ദനങ്ങള്‍ !!!!






