ഹരീഷ് തൊടുപുഴയുടെ ഒരു ബസ്സ് പോസ്റ്റില്‍ കേരളത്തിലെ മിക്ക ജാതിക്കാരായ കുടിയന്മാരുടെ കൂടെയും കക്ഷി മദ്യപിച്ചിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. അപ്പോള്‍ മത്തായി വിഷന്‍ എന്ന ബസ്സര്‍ക്ക് ഒരു സംശയം…. “ക്ഷത്രിയരായ കുടിയന്മാരെ ആരെയും കിട്ടിയില്ലേ” എന്ന് ! നമ്പൂതിരി സംബന്ധം നിന്നുപോയതിനാല്‍ ഏതാണ്ട് ഒരു അന്‍പതു കൊല്ലക്കാലമായി പുതിയ ക്ഷത്രിയര്‍ ജനിക്കാതായതിനെത്തുടര്‍ന്ന് വംശനാശം വന്ന ജാതിയാണ് കേരളത്തിലെ ക്ഷത്രിയര്‍ എന്ന ചരിത്ര വസ്തുത ഒരു റിഷെയര്‍ പോസ്റ്റിലൂടെ ചിത്രകാരന്‍ എഴുതി ചെര്‍ക്കുകയുണ്ടായി. അതാണ് താഴെ കൊടുത്തിരിക്കുന്നത് :
chithrakaran kerala - Buzz - Public - Muted
“Mathayi Vision – ക്ഷത്രിയരെ ആരേം കിട്ടീല്ലേ?5/22“
കേരളത്തില്‍ ക്ഷത്രിയരുടെ കൂടെയിരുന്ന് കള്ളു കുടിക്കണമെന്ന് ആരെങ്കിലും ആഗ്രഹിച്ചാല്‍ നടക്കാനിടയില്ല. കാരണം വിരലിലെണ്ണാവുന്ന ക്ഷത്രിയരെ കേരളത്തില്‍ ഇപ്പോള്‍ ജീവിച്ചിരിപ്പുള്ളു. ജീവിച്ചിരിക്കുന്നവര്‍ തന്നെ കിഴവന്മാരുമായി. ഒറിജിനല്‍ ക്ഷത്രിയര്‍ കേരളത്തിലില്ലാത്തതുകൊണ്ട് , പണ്ട് ആഢ്യന്‍ നമ്പൂതിരിമാര്‍ കഷ്ടപ്പെട്ട് രാജകൊട്ടാരങ്ങളില്‍ താമസിച്ച് ഉണ്ടാക്കിയിരുന്ന ക്ഷത്രിയന്മാരുടെ പ്രൊഡക്ഷന്‍ ഇപ്പോള്‍ നിന്നുപോയിരിക്കയാണല്ലോ. അതായത് നിലവിലുള്ള വര്‍മ്മകള്‍ എത്ര അദ്ധ്വാനിച്ചാലും ഉണ്ടാകുന്നത് വര്‍മ്മയാകില്ല , ശൂദ്രനാകും(നായര്‍,മേനോന്‍) ! പിന്നെ വര്‍മ്മ എന്നൊക്കെ ആര്‍ക്കും പേരിന്റെ പുറകെ വാലായി തൂക്കിയിടാന്‍ ജനാധിപത്യ ഭരണം അനുവദിക്കുന്നുണ്ടെന്നതിനാല്‍ ഡ്യൂപ്ലികേറ്റ് വര്‍മ്മകള്‍ക്ക് പഞ്ഞമില്ലെന്നുമാത്രം
ഞരളത്ത് രാമപൊതുവാളിന്റെ മകന്‍, ഞരളത്ത് ഹരിഗോവിന്ദന് അങ്ങാടിപ്പുറം തിരുമാന്താം കുന്ന് ഭഗവതി കാവില്‍ സോപാനം പാടാന്‍ പാടില്ലാത്തതും ഈ ശൂദ്ര പ്രശ്നം കൊണ്ടുതന്നെ. പൊതുവാളിന്റെ മകന്‍ ഒരിക്കലും പൊതുവാളാകില്ല, നായരേ ആകു. നായര്‍ ശൂദ്രനായതിനാല്‍ ക്ഷേത്ര സോപാനത്തില്‍ കയറി നില്‍ക്കാനോ പാടാനോ ഈ ജനാധിപത്യ കേരളത്തിലും അര്‍ഹനയിട്ടില്ലെന്ന് ചുരുക്കം. പൊതുവാളുടെ അമ്പലവാസിയായ ഭാര്യയെ ഒരു നമ്പൂതിരി ഗര്‍ഭിണിയാക്കിയാല്‍ മാത്രമേ പൊതുവാളു ജനിക്കു. അയാള്‍ക്കു മാത്രമേ സോപാനത്തില്‍ കേറാന്‍ അവകാശമുള്ളു. ഇതു സവര്‍ണ്ണ ജാതിയുടെ പ്രശ്നം മാത്രമല്ല, ജനാധിപത്യ സംവിധാനത്തില്‍ ഇന്നും നിലനില്‍ക്കുന്ന ജനാധിപത്യ വിരുദ്ധമായ ജാതി വിവേചനത്തിന്റെ പ്രശ്നം കൂടിയാണ്.
http://chithrakarans.blogspot.com/2011/05/blog-post_21.html
യേശുദാസന്‍ പാണനാണ് !Edit
ഹരീഷിന്റെ ബസ്സ് പോസ്റ്റിലേക്കുള്ള ലിങ്ക്.