ബിംബമോ പ്രതിബിംബമോ… ഏതാണു യാഥാര്‍ത്ഥ്യം ?

ജാതീയത,…. ഈ വിഷയം ചര്‍ച്ചചെയ്യുന്നതു തന്നെ അത്യന്തം ഹീന കൃത്യമാണെന്ന പൊതുബോധമാണ് നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നത്. ബസ്സിലും ബ്ലോഗിലുമെങ്കിലും അങ്ങനെയല്ല, ചര്‍ച്ച ചെയ്തു തുടങ്ങാം എന്ന തുറന്ന മനസ്സ് കണ്ടു തുടങ്ങിയിരിക്കുകയാണിപ്പോള്‍. പക്ഷേ, ആ അവസ്ഥയിലേക്ക് എത്തിക്കാന്‍ കുറേ ആക്ഷേപങ്ങളും പ്രതിരോധങ്ങളും ചീത്തപ്പേരുകളും ചിത്രകാരനു കേള്‍ക്കേണ്ടിവന്നിട്ടുണ്ട്. ഇനിയും കേള്‍ക്കാനും വിരോധമില്ല. എങ്ങനെയാണെങ്കിലും ജാതീയമായ മുന്‍‌വിധികളും, വിവേചനങ്ങളും, അനീതികളും, തെറ്റിദ്ധാരണകളും സംസ്കരിച്ചുകൊണ്ടുമാത്രമേ നമുക്ക് മുന്നോട്ടു പോകാനാകു. അതിന് സാംസ്ക്കാരികമായ തുറന്ന ചര്‍ച്ചകളോളം മാനവികമയ ഒരു മാര്‍ഗ്ഗം വേറെയില്ല.

രാഷ്ട്രീയമായി എല്ലാവിധ ജനങ്ങള്‍ക്കും സ്വീകാര്യമാകുന്ന തീരുമാനങ്ങളെടുക്കുന്നതിനുപോലും സാംസ്ക്കാരികമായ തറയൊരുക്കല്‍ തുറന്ന ചര്‍ച്ചകളിലൂടെ നടക്കേണ്ടതുണ്ട്. അത് നടക്കാത്തതുകൊണ്ടാണ് ജാതീയതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സംവരണ വിഷയം മാത്രമായി വിദ്യാസമ്പന്നരായവര്‍ക്കുപോലും മുന്‍‌വിധിയുണ്ടാകുന്നത്.

ജാതിയെക്കുറിച്ച് പഠിച്ചപ്പോള്‍ , രണ്ടൂ തരം ജാതീയത നിലനില്‍ക്കുന്നുണ്ടെന്നാണ് ചിത്രകാരനു ബോധ്യപ്പെട്ടത്. ഒന്ന് യാഥാര്‍ത്ഥ്യവും മറ്റൊന്ന് പ്രതി ബിംബവും.

ഇന്ത്യയിലെ മന്ത്രവാദി സമൂഹമായിരുന്ന ബ്രാഹ്മണര്‍, സമൂഹത്തില്‍ തങ്ങള്‍ക്ക് മേല്‍ക്കൈ നേടാനായി സൃഷ്ടിച്ചതാണ് ജാതീയത എന്ന യാഥാര്‍ത്ഥ്യത്തെ. ബ്രാഹ്മണ സംങ്കുചിത രാഷ്ട്രീയത്തിന്റെ ഹാള്‍മാര്‍ക്കിങ്ങ് അഥവ ഗ്രേഡിങ്ങ് സമ്പ്രദായമാണ് ജാതീയത. ബ്രാഹ്മണന്റെ ഈ ജാതീയതയെയാണ് നാം സവര്‍ണ്ണ വ്യവസ്ഥ എന്നു പറയുന്നത്. അതുകൊണ്ട് സവര്‍ണ്ണതയാണ് ജാതിയുടെ തനി സ്വരൂപം. അഥവ ജാതിയെന്ന യാഥാര്‍ത്ഥ്യം.

ബ്രാഹ്മണന്റെ സവര്‍ണ്ണ ജാതിവ്യവസ്ഥയില്‍ അടിമയായോ, വിവിധ ഗ്രേഡിലുള്ള വേലക്കാരനായോ, വേശ്യയായോ, ദാസനായോ, കച്ചകപട വിദ്ധ്വാനായോ, വന്ധ്യതയുള്ള ഭൂപാലനായോ വിശ്വാസപൂര്‍വ്വം അണിചേര്‍ന്നവരെയാണ് ജാതീയതയുടെ വാഹകരായി കാണേണ്ടത്. ജാതീയത, സവര്‍ണ്ണത എന്നെല്ലാം വിളിക്കപ്പെടുന്നത് സംഘടിത ഉപചാപത്തിലൂടെ സൃഷ്റ്റിക്കപ്പെട്ട ഈ ബ്രാഹ്മണിക യാഥാര്‍ത്ഥ്യത്തെയാണ്.

അതേ സമയം, അവര്‍ണ്ണത എന്നത് ബ്രാഹ്മണ സാമൂഹ്യ വ്യവസ്ഥിതിയില്‍ നിന്നും ബോധപൂര്‍വ്വവും, അല്ലാതേയും വിട്ടുനിന്ന ഭൂരിപ്ക്ഷമായ ബഹു ജനത്തിന്റെ സവര്‍ണ്ണ പക്ഷത്തുനിന്നുള്ള ഒരു വിശേഷണ പദം മാത്രമാണ്. അല്ലാതെ, അവര്‍ണ്ണര്‍ എന്ന ഒരു ജാതീയതയില്ല. ഒരു നിയന്ത്രണ കേന്ദ്രമോ സ്വാര്‍ത്ഥ വര്‍ഗ്ഗീയ ലക്ഷ്യമോ അവര്‍ണ്ണരെന്ന് വിശേഷിപ്പിക്കപ്പെടുന്നവര്‍ക്കില്ല. അതായത് അവര്‍ണ്ണത, അവര്‍ണ്ണ ജാതി സമൂഹം എന്നൊക്കെപ്പറയുന്നത് സവര്‍ണ്ണ ജാതീയതയുടെ ഒരു നിഴലോ പ്രതിബിമ്പമോ മാത്രമാണെന്നു കാണാം. മാത്രമല്ല, ബ്രാഹ്മണന്റെ സവര്‍ണ്ണ ജാതി സമൂഹത്തില്‍ പെടാത്ത ജാതി-മത രഹിത സമൂഹത്തില്‍ നിന്നും മുസ്ലീങ്ങളും, കൃസ്ത്യാനികളും ഉണ്ടായതുപോലും ബ്രാഹ്മണ സവര്‍ണ്ണ വ്യവസ്ഥിതിയോടുള്ള ചെറുത്തുനില്‍പ്പിന്റെ ഭാഗമായാണ്.

ബ്രാഹ്മണ സവര്‍ണ്ണതയുടെ മനുഷ്യത്വഹീനമായ ചൂഷണത്വര സവര്‍ണ്ണരിലെ അടിമകളായ ശൂദ്രന്മാരെയും (കേരളത്തില്‍ നായന്മാര്‍) കടന്ന് ബ്രാഹ്മണാധീനരല്ലാതിരുന്ന ജാതിരഹിത(അവര്‍ണ്ണം) സമൂഹത്തിലേക്കുകൂടി വ്യാപിച്ചത് വ്യാപകമായിത്തന്നെ പ്രതിരോധിക്കപ്പെട്ടിരുന്നു. അതിന്റെ ഫലമാണല്ലോ ബ്രാഹ്മണ പുരാണങ്ങളിലെ അസുരന്മാരുടെ സാന്നിദ്ധ്യം. ചതിയിലൂടെയും, ബലപ്രയോഗതിലൂടെയും വളര്‍ന്ന ബ്രാഹ്മണ ജാതീയത ജാതിവിരുദ്ധരെ അടിമപ്പെടുത്തുമ്പോള്‍ തൊഴില്‍ മാറാനുള്ള തലമുറകളുടെ അവകാശം പോലും നഷ്ടപ്പേടുന്നത് സ്വാഭാവികമാണ്. ശാസ്ത്രവൈഭവങ്ങളെ അങ്ങനെ വന്ധ്യംങ്കരിച്ച് കുലത്തൊഴിലുകളാക്കിമാറ്റുകയും, കുലത്തൊഴില്‍ ജാതിപ്പേരായി ചാര്‍ത്തിക്കൊടുത്തതിനേയും ജാതിയായി അംഗീകരിക്കേണ്ടത് ബ്രാഹ്മണ സവര്‍ണ്ണ കാഴ്ച്ചപ്പാടിന്റെ ആവശ്യമായിരിക്കാം. എന്നാല്‍ അതൊരു ജാതി ചിന്തയോ വര്‍ഗ്ഗീയതയോ ആയി മുദ്രയടീക്കാനുമുള്ള ന്യായീകരണമായിക്കൂട. അതുകൊണ്ടുതന്നെ അവര്‍ണ്ണരെ സവര്‍ണ്ണരോടൊപ്പം ഒരേ നുകത്തില്‍ കെട്ടാനുള്ള ശ്രമം ബ്രാഹ്മണികമായ ദുര്‍വാശിയുടെ ഭാഗമാണ്.

സ്വതന്ത്ര ഇന്ത്യയില്‍ വൈദേശികമായ സംസ്ക്കാരത്തോടുള്ള എതിര്‍പ്പിന്റെ ഭാഗമായി ഇന്ത്യന്‍ പാരമ്പര്യത്തിലേക്ക് തിരിച്ചുപോകാനുള്ള തത്രപ്പാടില്‍ ബ്രാഹ്മണ സവര്‍ണ്ണമൂല്യങ്ങളില്‍ ജാതിരഹിതരായ അവര്‍ണ്ണ സമൂഹം പെട്ടുപോകുക സ്വാഭാവികമാണ്. സത്യസന്ധമായ ചരിത്രം ഇല്ലാതിരിക്കുകയും, ഉള്ള ചരിത്രങ്ങള്‍ തന്നെ ഭാവന കലര്‍ത്തി പുരാണസമമാക്കി സവര്‍ണ്ണവല്‍ക്കരിക്കുകയും ചെയ്തതിന്റെ ഫലമായുണ്ടാകുന്ന സവര്‍ണപ്രേമം അവര്‍ണ്ണരെ ജാതീയതയുടെ കുരിശു ചുമപ്പിക്കാനുള്ള ശിക്ഷക്ക് അര്‍ഹമാക്കാനുള്ള കുറ്റകൃത്യമല്ല. മറിച്ച് അവര്‍ണ്ണതയെ നശിപ്പിക്കേണ്ടത് ജനാധിപത്യത്തിന്റേയും, സമത്വ ഭാവനയുടേയും, തുല്യനീതിയുടേയും, മാനവികതയുടേയും വളര്‍ച്ചക്ക് ആവശ്യമായ അടിയന്തിര പ്രാധാന്യമുള്ള കര്‍ത്തവ്യമാക്കുന്നു. ബ്രാഹ്മണ വര്‍ഗ്ഗീയ പ്രത്യയശാസ്ത്രമായ സവര്‍ണ്ണത എന്ന യാഥാര്‍ത്ഥ്യം ഇല്ലാതായാല്‍ അവര്‍ണ്ണത എന്ന ഭൂരിപക്ഷത്തെക്കുറിച്ചുള്ള സവര്‍ണ്ണ ഭയവും ഇല്ലാതായിക്കൊള്ളും. എല്ലാവരും തുല്യ അവസരങ്ങളുള മനുഷ്യരാകുമെന്ന് ഫലശ്രുതി !!!
http://chithrakarans.blogspot.com/2011/05/blog-post.html
സവര്‍ണ്ണത- നശിപ്പിക്കപ്പെടേണ്ട ഹൈന്ദവ വര്‍ഗ്ഗീയത.

ബസ്സില്‍ ആദ്യമായി ജാതീയതയുടെ വിവിധ വശങ്ങളെക്കുറിച്ച് തുറന്ന ചര്‍ച്ചകള്‍ നടക്കുന്നു. അതിന്റെ ഭാഗമായെഴുതിയ പോസ്റ്റാണിത്. ആ ചര്‍ച്ചകളിലേക്കുള്ള ലിങ്കുകള്‍ താഴെ കൊടുക്കുന്നു:  
1) :ബസ്സില്‍ മിനി ടീച്ചറുടേയും, ശങ്കരനാരായണന്‍ മലപ്പുരത്തിന്റേയും പോസ്റ്റുകള്‍ ചിത്രകാരന്‍ ഷെയര്‍ ചെയ്തപ്പോള്‍ നടന്ന ചര്‍ച്ചയിലേക്കുള്ള ലിങ്ക് 
2) ദേവദാസിന്റെ ബസ്സിലെ ചര്‍ച്ച. 
3) ദിലീപ് നായരെന്ന ജാത്യാഭിമാനിയായ പയ്യന്‍ 

  • chithrakaran:ചിത്രകാരന്‍

    ജാതീയത,…. ഈ വിഷയം ചര്‍ച്ചചെയ്യുന്നതു തന്നെ അത്യന്തം ഹീന കൃത്യമാണെന്ന പൊതുബോധമാണ് നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നത്. ബസ്സിലും ബ്ലോഗിലുമെങ്കിലും അങ്ങനെയല്ല, ചര്‍ച്ച ചെയ്തു തുടങ്ങാം എന്ന തുറന്ന മനസ്സ് കണ്ടു തുടങ്ങിയിരിക്കുകയാണിപ്പോള്‍. പക്ഷേ, ആ അവസ്ഥയിലേക്ക് എത്തിക്കാന്‍ കുറേ ആക്ഷേപങ്ങളും പ്രതിരോധങ്ങളും ചീത്തപ്പേരുകളും ചിത്രകാരനു കേള്‍ക്കേണ്ടിവന്നിട്ടുണ്ട്. ഇനിയും കേള്‍ക്കാനും വിരോധമില്ല. എങ്ങനെയാണെങ്കിലും ജാതീയമായ മുന്‍‌വിധികളും, വിവേചനങ്ങളും, അനീതികളും, തെറ്റിദ്ധാരണകളും സംസ്കരിച്ചുകൊണ്ടുമാത്രമേ നമുക്ക് മുന്നോട്ടു പോകാനാകു. അതിന് സാംസ്ക്കാരികമായ തുറന്ന ചര്‍ച്ചകളോളം മാനവികമയ ഒരു മാര്‍ഗ്ഗം വേറെയില്ല.

    രാഷ്ട്രീയമായി എല്ലാവിധ ജനങ്ങള്‍ക്കും സ്വീകാര്യമാകുന്ന തീരുമാനങ്ങളെടുക്കുന്നതിനുപോലും സാംസ്ക്കാരികമായ തറയൊരുക്കല്‍ തുറന്ന ചര്‍ച്ചകളിലൂടെ നടക്കേണ്ടതുണ്ട്. അത് നടക്കാത്തതുകൊണ്ടാണ് ജാതീയതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സംവരണ വിഷയം മാത്രമായി വിദ്യാസമ്പന്നരായവര്‍ക്കുപോലും മുന്‍‌വിധിയുണ്ടാകുന്നത്.

  • sinurajd

    ചിത്രകാരാ ,ഇതു കൂടി നോക്കു,
    https://profiles.google.com/sinud3/posts/Swt72EakVxh

  • chithrakaran:ചിത്രകാരന്‍

    ബ്രാഹ്മണ്യത്തിന്റെ അടിമത്വത്തിന്റേയും ലൈംഗീക ചൂഷണത്തിന്റേയും നുകത്തിനു കീഴില്‍ വിധേയത്വത്തോടെയും ഭക്തിയോടെയും ജീവിച്ചുപോന്ന ദാസ്യ ജനങ്ങള്‍ക്കു ലഭിച്ച അംഗീകാരങ്ങളാണ് സവര്‍ണ്ണ ജാതിപ്പേരുകള്‍ . ഈ സവര്‍ണ്ണ ജാതിപ്പേരുകള്‍ക്കുതന്നെ ഒരു തലമുറയുടെ ആഭിജാത്യമേ ബ്രാമണര്‍ നല്‍കിയിരുന്നുള്ളു. പൊതുവാളുടെ മകന്‍ ഒരിക്കലും പൊതുവാളാകില്ല. മാരാരുടെയു, വാര്യരുടേയും, വര്‍മ്മയുടേയും മക്കള്‍ സവര്‍ണ്ണ വ്യവസ്ഥിതിയില്‍ ഏറ്റവും നീചജാതികളായ‌- ശൂദ്രരായ – നായരോ മേനോനോ നംബ്യാരോ ആകുമെന്നല്ലാതെ സ്വന്തം അച്ഛന്റെ ജാതിയാകില്ല. ആകണമെങ്കില്‍ കിടപ്പറയില്‍ നമ്പൂതിരി എഴുന്നള്ളുകതന്നെ വേണം. അങ്ങനെ എഴുന്നള്ളുന്ന സംബന്ധം എന്ന സവര്‍ണ്ണ വ്യഭിചാരസേവനം നിന്നുപോയിട്ട് അരനൂറ്റാണ്ടെങ്കിലും ആയതിനാല്‍ ഇപ്പോള്‍ ചെറുപ്പക്കാരില്‍ കാണപ്പെടുന്ന മാരാര്‍,പൊതുവാള്‍, ഇളയത്, വര്‍മ്മ തുടങ്ങിയ സവര്‍ണ്ണ ജാതിവ്യവസ്ഥപ്രകാരം ഉള്ളതാണെന്ന് പറയാനാകില്ല. അതായത് പൊതുവാളുടെയും വര്‍മ്മയുടെയും മകന്‍ പൊതുവാളും വര്‍മ്മയുമാകുന്നത് വ്യാജന്മാരായാണ് ! നമ്പൂതിരി സംസര്‍ഗ്ഗം അഥവ വ്യഭിചാരം ഇല്ലാതെ ഇത്തരം ജാതികള്‍ കേരളത്തിന്റെ ചരിത്ര-സാമൂഹ്യ ശാസ്ത്രപ്രകാരം ഉണ്ടാകുകയില്ല.
    കാക്കയുടെ കുഞ്ഞ് കാക്കക്കുഞ്ഞും, പൂച്ചയുടെ കുഞ്ഞ് പൂച്ചക്കുഞ്ഞും ആകുമെന്ന് സംശയമില്ല. എന്നാല്‍, സവര്‍ണ്ണ ജാതിപ്പേരുകള്‍ ബ്രാഹ്മണന് ഭക്തിപൂര്‍വ്വം ലൈഗീകമായ സേവനം നല്‍കുന്നതില്‍ നിന്നും ലഭിക്കുന്ന പൊങ്ങച്ച പാരിതോഷികങ്ങളാകയാല്‍ അവ സ്വന്തം മക്കളിലേക്ക് വ്യാജമായല്ലാതെ പകര്‍ന്നു നല്‍കാനാകില്ല. അല്ലെങ്കില്‍ ഭാര്യയെ നമ്പൂതിരിയുടെ പക്കലേക്ക് സംബന്ധത്തിനു വിടണം. ജാതിയെക്കുറിച്ച് അമിതമായ അഭിമാന വച്ചുപുലര്‍ത്തുന്നവരും, ജാതിയില്ലാത്ത അവര്‍ണ്ണ സമൂഹത്തെ അവരുടെ തൊഴിലിന്റെ വിവിധ പേരുകള്‍ അന്തസ്സില്ലാത്തതും അധമവുമാണെന്ന ധ്വനിയോടെ …. തൊഴില്‍ പേരുകള്‍ വിളിച്ച് അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരും തൊഴിലിന്റെയും അദ്ധ്വാനത്തിന്റേയും മാന്യതയെ നശിപ്പിക്കുന്നവരുമായ സവര്‍ണ്ണാഭിമാനികള്‍ ദയവായി തങ്ങളുടെ ചരിത്രം പഠിച്ചിരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. സവര്‍ണ്ണാഭിമാനികള്‍ക്ക് മനുഷ്യരാകാന്‍ സാമൂഹ്യ ചരിത്രം പഠിക്കുകയേ നിവൃത്തിയുള്ളു.
    സ്നേഹാശംസകളോടെ….
    ചില ചരിത്ര യാഥാര്‍ത്ഥ്യങ്ങളുടെ ലിങ്കുകള്‍:
    https://profiles.google.com/chithrakaran/posts/aSGRHrUSkN4

    യേശുദാസന്‍ പാണനാണ് !
    http://chithrakarans.blogspot.com/2011/05/blog-post_21.html