തനിമയുടെ തരികള്‍ അന്വേഷിക്കുന്നവര്‍

നമുക്ക് നമ്മുടെ ജീവകോശത്തെ അതിന്റെ പശ്ചാത്തലമായ കാലത്തിന്റെ കാന്‍‌വാസ് പ്രതലത്തില്‍ ഒരു ഗര്‍ഭസ്തശിശുവിനെപ്പോലെ കാണിച്ചുതരുന്ന നിരീക്ഷണ പാടവമുള്ള കൂട്ടുകാരെ ലഭിക്കുക എന്നത് ഭാഗ്യമാണ്. സത്യത്തില്‍ അന്യന്റെ വാക്കുകളില്‍/കാഴ്ച്ചയില്‍ നാം തിരയുന്നത് നമ്മുടെ രൂപവും, സ്ഥാനവും തന്നെയാണ്.( കല്യാണ ഫോട്ടോയില്‍ നമ്മുടെ രൂപം തിരയുന്നതുപോലെ !) നമ്മുടെ കാഴ്ച്ചപ്പാടിന്റെ വികാസത്തിനനുസരിച്ച് നമുക്ക് അന്യന്റെ വാക്കുകള്‍ തൃപ്തി നല്‍കുകയോ നല്‍കാതിരിക്കുകയോ ചെയ്യാം. കവിതയിലും, കഥയിലും, പാട്ടിലും, നൃത്തത്തിലും, ചരിത്രത്തിലും, ചിത്രത്തിലും, ശാസ്ത്രത്തിലും, നമ്മുടെ രൂപവും, ഭാവങ്ങളും, നമുക്കുചുറ്റുമുള്ള കാലത്തിന്റെ ഗര്‍ഭപാത്രവും എങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു എന്ന് അറിയാനായി നടത്തുന്ന അന്വേഷണമാണ് ആസ്വാദന/പഠന ശ്രമങ്ങള്‍ എന്നു തോന്നുന്നു !!! അത്തരം അന്വേഷണങ്ങള്‍ തനിമയുള്ള കഴ്ച്ചപ്പാടിന്റെ വിസ്മയ തീരങ്ങളിലെത്തുമ്പോള്‍ ലഭിക്കുന്ന അനിര്‍വചനീയ രസം നമ്മുടെ കാഴ്ച്ചപ്പാടിനുണ്ടാകുന്ന അപ്രതീക്ഷിത വികാസത്തിന്റെ ഫലം കൂടിയാണ്. 
ചിത്രകാരന്‍ ഇന്ന് നല്ലൊരു നിരൂപണം വായിച്ചു. നിരൂപണത്തിനു വിധേയമായ കവിതയെക്കുറിച്ച് പിടിയില്ലെങ്കിലും, നിരൂപണത്തിന്റെ സുതാര്യമായ രൂപത്തിലൂടെ ഏതാണ്ട് കവിയേയും കവിതയേയും കാണാനാകുന്നുണ്ട്. ബ്ലോഗിനു നന്ദി !!!
ആ പോസ്റ്റിലേക്കുള്‍ല ലിങ്ക് :

ഈ കവിതയില്‍ സ്വാതന്ത്ര്യം നിറഞ്ഞിരിക്കുന്നു

chithrakaran:ചിത്രകാരന്‍ said…
നഷ്ടപ്പെട്ടുപോകുന്ന തനിമയുടെ തരികളെ വീണ്ടും പെറുക്കി കൂട്ടുന്ന ഒരു ബോധം സമൂഹത്തിലെവിടെയെങ്കിലും ഉണര്‍ന്നിരിപ്പുണ്ടാകും. നല്ല കവിതകളിലൂടെയും, നല്ല വായനകളിലൂടെയും ആ ബോധം പച്ചപ്പു വിരുത്തുംബോള്‍ വര്‍ത്തമാനത്തിനു തണലും തണുപ്പും സ്നേഹവും ലഭിക്കുന്നു. ഭാവിക്ക് പ്രതീക്ഷകളും സ്വാതന്ത്ര്യ ബോധത്തിന്റെ പുലരികളും ലഭിക്കുന്നു. ജോസഫിന്റെ കവിതകളുടെ യൂണിക്കോഡ് രൂപത്തിന്റെ ലിങ്കുകള്‍ കൂടി ലഭ്യമായിരുന്നെങ്കില്‍ … എന്നാശിച്ചുപോകുന്നു :) നല്ല വായനാ പോസ്റ്റ്.