മലയാളിയുടെ ആസനത്തിലെ ആല്‍മരം

മലയിലെ ആളന്മാരുടെ ഭാഷയാണു മലയാളം.
അതായത് മല ആളുന്നവരുടെ ഭാഷ. മലയുടെ ഉടമസ്തനാണ് മലയാളി.(ചിത്രകാരന്റെ തിയറിയാണ് :)
മലയന്മാരുടേയും പുലയന്മാരുടേയും ഭാഷയാണു മലയാളം. നമ്മുടെ പൈതൃകം മലയന്മാരില്‍ നിന്നും, പുലയന്മാരില്‍ നിന്നുമാണെന്ന് നാം അഭിമാനിക്കാന്‍ തുടങ്ങുമ്പോള്‍ മാത്രമേ നാം സാംസ്ക്കാരികമായി വളരു. അല്ലാത്ത വളര്‍ച്ച സവര്‍ണ്ണ സാംസ്ക്കാരിക ജീര്‍ണ്ണതയുടെ ഭാഗമായുള്ള സാമ്പത്തിക വളര്‍ച്ച മാത്രമാണ്. ആ വളര്‍ച്ചക്ക് സ്വന്തമായ അച്ഛനും അമ്മയും വേണമെന്നില്ല :)

ബ്ലോഗര്‍ ബെഞ്ചാലിയുടെ ബ്ലോഗില്‍ മലയാളത്തിന്റെ വളര്‍ച്ചയില്ലായ്മയെക്കുറിച്ച് ഒരു പോസ്റ്റ് വായിച്ചു.സ്വന്തം ചരിത്രത്തെ വിസ്മരിക്കാനും,നശിപ്പിക്കാനുമുത്സാഹം കാണിക്കുന്ന മലയാളി ആരാധനയോടെ അന്യ സമൂഹങ്ങളെ ഉറ്റുനോക്കുകയും, ആ സമൂഹങ്ങളുടെ ചരിത്രത്തിലേക്ക് കൂടുമാറാന്‍ സദാ യത്നിക്കുകയും ചെയ്യുന്നു എന്നത് ഗുരുതരമായ സാമൂഹ്യ ജീര്‍ണ്ണതയുടെ ഭാഗമായുള്ള പ്രവണതയാണ്. ആ വൈകല്യത്തെ സ്വയം ബോധ്യപ്പെടുകയും തള്ളിപ്പറയുകയും ചെയ്യുന്നതുവരെ നമ്മുടെ കലാ-സാംസ്ക്കാരിക-സാഹിത്യ നായകരെല്ലാം തന്തയില്ലായ്മയുടെ വക്താക്കളായി തുടരുന്നതാണ്.ജനങ്ങളുടെ കാര്യവും പിന്നെ വ്യത്യസ്തമാകില്ലല്ലോ ! പോസ്റ്റിലേക്കുള്ള ലിങ്ക്: വളരുന്ന മലയാളികളും മുരടിക്കുന്ന മലയാളവും

chithrakaran:ചിത്രകാരന്‍ said…
നല്ല പോസ്റ്റ്. സാമ്പത്തികമായി വളരുകയും സാംസ്ക്കാരികമായി തളരുകയും ചെയ്യുന്ന ഒരു സമൂഹം ഇത്തരം കാര്യങ്ങളെക്കുറിച്ച് ആകുലപ്പെടുന്നത് നല്ല സൂചനയാണ്. മലയിലെ ആളന്മാരുടെ ഭാഷയാണു മലയാളം. പക്ഷേ നാം മലയിലെ ആളന്മാരുടെ പിന്മുറക്കാരാണെന്ന് അഭിമാനിക്കാന്‍ തയ്യാറാകില്ല.(അവറ്റ ആദിവാസികളല്ലേ :) കാരണം, നമ്മളൊക്കെ ജനിച്ചത് പാന്‍സും ഷര്‍ട്ടും… മഹനീയ പാരമ്പര്യവും കൊണ്ടാണെന്ന് വിശ്വസിക്കാനും വിശ്വസിപ്പിക്കാനും ശ്രമിക്കുന്ന ശീലമുള്ളവരാണ്. സ്വന്തം ചരിത്രത്തെ തേച്ചുമാച്ചു കളഞ്ഞ്, സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ഒരു ചരിത്രം വാങ്ങി ആസനത്തില്‍ ആല്‍മരമായി വളര്‍ത്തുന്നതാണ് ആഭിജാത്യ ലക്ഷണം.അതുകൊണ്ടുതന്നെ മലയാളം വളരാന്‍ ആസനത്തിലെ ആല്‍മരം മുറിച്ചു നീക്കുകതന്നെ വേണം.
  • chithrakaran:ചിത്രകാരന്‍

    മലയിലെ ആളന്മാരുടെ ഭാഷയാണു മലയാളം. അതായത് മല ആളുന്നവരുടെ ഭാഷ.(ചിത്രകാരന്റെ തിയറിയാണ് :)
    മലയന്മാരുടേയും പുലയന്മാരുടേയും ഭാഷയാണു മലയാളം. നമ്മുടെ പൈതൃകം മലയന്മാരില്‍ നിന്നും, പുലയന്മാരില്‍ നിന്നുമാണെന്ന് നാം അഭിമാനിക്കാന്‍ തുടങ്ങുമ്പോള്‍ മാത്രമേ നാം സാംസ്ക്കാരികമായി വളരു. അല്ലാത്ത വളര്‍ച്ച സവര്‍ണ്ണ സാംസ്ക്കാരിക ജീര്‍ണ്ണതയുടെ ഭാഗമായുള്ള സാമ്പത്തിക വളര്‍ച്ച മാത്രമാണ്. ആ വളര്‍ച്ചക്ക് സ്വന്തമായ അച്ഛനും അമ്മയും വേണമെന്നില്ല :)

  • കള്ളന്‍ പവിത്രന്‍

    ഈ മലയിലെ ആളന്മാര്‍ കുരങ്ങില്‍ നിന്ന് ഉണ്ടായവരല്ലേ

  • chithrakaran:ചിത്രകാരന്‍

    കള്ളന്‍ പവിത്രന്‍ കുരങ്ങില്‍ നിന്നും ഉണ്ടായതാണെങ്കില്‍
    മലയിലെ ആളന്മാരും തഥൈവ :)