ജിദ്ദ ബ്ലോഗ് മീറ്റ്
പണ്ടൊക്കെ “…… ന്റെ അയ്യരുകളി” എന്നൊരു പ്രയോഗമുണ്ടായിരുന്നു. സമുഹ ഉപരിതലത്തിലെ എന്തു ചടങ്ങായാലും എല്ലാം അയ്യര്‍മാരായിരിക്കുന്നതുകൊണ്ടാണെന്നു തോന്നുന്നു അയ്യരുകളി എന്ന പ്രയോഗമുണ്ടായിരിക്കുക.(അല്ലെങ്കില്‍ മറുഭാഷ്യം ആരെങ്കിലും അവതരിപ്പിക്കുക.:)അതുപോലെ, നമ്മുടെ സമൂഹത്തില്‍ നടക്കുന്ന പല പൊതു ചടങ്ങിലും ഹിന്ദുവാണെങ്കില്‍ ഏറിയകൂറും ഹിന്ദുക്കളും(പ്രത്യേകിച്ചും നായരുകളി:), കൃസ്ത്യാനിയാണെങ്കില്‍ കൃസ്ത്യാനികളുടേയും, മുസ്ലീമാണെങ്കില്‍ മുസ്ലീങ്ങളുടേയും…. ഒരു അയ്യരുകളി യാദൃശ്ചികമായോ സമൂഹത്തിലെ ശക്തമായിവരുന്ന വിഭാഗീയ മതില്‍ക്കെട്ടിന്റെ ഭാഗമായോ പ്രത്യക്ഷപ്പെട്ടുവരുന്നുണ്ട്. ഈ പ്രവണതക്ക് മറുമരുന്നിടേണ്ടത് ഒരിക്കലും ജാതി-മത വര്‍ഗ്ഗീയവാദികളുടെ ചുമതലയല്ലെന്നാണ് ചിത്രകാരന്‍ വിശ്വസിക്കുന്നത്.
മതനിരപേക്ഷമായി ചിന്തിക്കുന്ന മാനവികവാദികള്‍ ജാതികളുടേയും,മതങ്ങളുടെയും സ്വകാര്യ ഇടങ്ങളില്‍ പോലും കടന്നു ചെന്ന് മറ്റു മതസ്തരുടെയും, ജാതിക്കാരുടെയും സാമൂഹ്യ പ്രാതിനിധ്യം ഇല്ലെന്ന കാര്യവും, മാനവിക വികാസമില്ലായ്മയുടെ സങ്കുചിത ചിന്തയുടെ സാന്നിദ്ധ്യവും തിരിച്ചറിയുകയും, അത് സാംസ്ക്കാരിക മര്‍ഗ്ഗങ്ങളിലൂടെ സാമൂഹ്യ വിമര്‍ശനമായി ഉയര്‍ത്തിക്കൊണ്ടുവരേണ്ടതുമാണ്. സ്വാഭാവികമായും വര്‍ഗ്ഗീയ വാദിയെന്നോ, ജാതികോമരമെന്നോ ഇത്തരം വിമര്‍ശകര്‍ വിശേഷിക്കപ്പെട്ടേക്കാം. എന്നാല്‍ വിമര്‍ശനം ഭയന്ന് സുരക്ഷിത മാളങ്ങളിലിരുന്ന് സര്‍വ്വ സമ്മതരായ യുക്തിവാദികളും, നിരീശ്വരവാദികളും, മത നിരപേക്ഷരുമായി വേഷം കെട്ടുന്നത് സമൂഹത്തില്‍ ഒരു ചലനവുംസൃഷ്ടിക്കില്ലെന്നുമാത്രമല്ല, മാപ്പര്‍ഹിക്കാത്ത കാപട്യം കൂടിയാകുന്നു എന്നാണ് ചിത്രകാര പക്ഷം
നൌഷാദിന്റെ പോസ്റ്റിലേക്കുള്ള ലിങ്ക്:
ജിദ്ദാ ബ്ലോഗ്ഗ് മീറ്റ് ചിത്രങ്ങള്‍
ബ്ലോഗര്‍ സാബി ബാവയുടെ മിഴിനീര്‍ ബ്ലോഗിലെ പോസ്റ്റിലേക്കുള്ള ലിങ്ക്: ജിദ്ധ ബ്ലോഗ് മീറ്റ് എന്റെ കണ്ണുകളില്‍
മുഹമ്മദ് കുഞ്ഞി വണ്ടൂരിന്റെ കടലാസ് ബ്ലോഗിലെ പോസ്റ്റ് :
ജിദ്ദാ ബ്ലോഗേഴ്സ് മീറ്റ് – ഇത് ചരിത്ര മുഹൂർത്തം
ഐക്കരപ്പടിയന്റെ ബ്ലോഗിലെ പോസ്റ്റ് :
ആഗോള താപനവും ബ്ലോഗ് മീറ്റുകളും
കമന്റു ഭരണിയിലെ പോസ്റ്റ് :
ജിദ്ദ ബ്ലോഗ് മീറ്റ്
ചിത്രകാരന്റെ കമന്റ് താഴെ:
- ഹഹഹഹഹ…….. ഇതെന്താ…സുഹൃത്തുക്കളെ മലയാളി മാപ്ലാരുടെ ഇസ്ലാമിക വര്‍ഗ്ഗീയ ബ്ലോഗ് മീറ്റായിരുന്നോ ജിദ്ദേല്‍ വച്ചു നടന്നത് ???? ഒരൊറ്റ കാവിയേയും നസ്രാണിയേയും മരുന്നിനു പോലും കാണുന്നില്ലല്ലോ ! അതോ ജിദ്ദയില്‍ അന്യ മതസ്തരായ മനുഷ്യര്‍ക്ക് പ്രവേശനമില്ലാത്തതുകൊണ്ടുള്ള പരിമിതിയോ ??? ഏതായാലും ഒരു ബ്ലോഗ് മീറ്റു നടത്തിയല്ലോ. ചിത്രകാരന്റെ ആശംസകള്‍ !!!! മീറ്റിനും, പോസ്റ്റിനും, ബ്ലോഗര്‍ സഹോദരങ്ങള്‍ക്കും
നൌഷാദ് അകംബടം ഈ വിഷയത്തില്‍ ഒരു കാര്‍ട്ടൂണ്‍ വരക്കുകയും, ആചാര്യന്‍ എന്ന ബ്ലോഗര്‍ കാര്‍ട്ടൂണ്‍
പോസ്റ്റു ചെയ്തതും കണ്ടു.
അവിടെ ചിത്രകാരന്‍ എഴുതിയ കമന്റ്:
- ഹഹഹ….കൊള്ളാലോ…കാര്‍ട്ടൂണ്‍ കിടു കിടിലന്‍ !!! വരച്ച നൌഷാദിനും, പോസ്റ്റിയ ആചാര്യനും അഭിനന്ദനങ്ങള്‍ !!! വിമര്‍ശനം സത്യമാകുംബോള്‍ ഒത്തിരി വേദനിക്കും. ചിത്രകാരന്റെ ആശംസകള്‍….
- ഏതാണ്ട് 15 ബ്ലോഗര്‍മാര്‍ മാത്രമേ ഇവിടെ കമന്റിട്ടുള്ളു എന്നതില്‍ ചിത്രകാരന്റെ അസംതൃപ്തി അറിയിച്ചുകൊള്ളട്ടെ
ചിത്രകാരന്റെ ചിതയൊരുക്കാനെന്ന അടിക്കുറിപ്പോടെ മാനവിക വിശാാാാാല വീക്ഷണമുള്ള മഹാനായ ആചാര്യന്‍ തിരുമനസ്സ് തുല്യം ചാര്‍ത്തിയ ഈ പോസ്റ്റില്‍… ലോകപ്രശസ്ത കാര്‍ട്ടൂണിസ്റ്റ് നൌഷാദ് അകമ്പാടത്തിന്റെ രേഖാചിത്രത്താല്‍ ധന്യമായ ഈ പോസ്റ്റില്‍…. ജിദ്ദ ഇസ്ലാമിക ബ്ലോഗ് മീറ്റ് സംഘടിപ്പിച്ച ജമാാത്തെ ഇസ്ലാമി, മാധ്യമം സംഘാടകരെങ്കിലും പിന്തുണ പ്രഖ്യാപിച്ച് കമന്റിടേണ്ടതായിരുന്നു. വര്‍ഗ്ഗീയ വാദിയായ ചിത്രകാരനെ ഒറ്റപ്പെടുത്തണമെന്ന് പ്രഖ്യാപിച്ച കമന്റന്മാര്‍ക്ക് പിന്തുണ കുറയുന്നത് നാണക്കേടല്ലേ !!! ജിദ്ദ മാപ്ല ബ്ലോഗ് മീറ്റ് സംഘടിപ്പിക്കുകയും, അതില്‍ മാനവികതയുടെ കറിവേപ്പില മണത്തിനായി രണ്ടു “സഹോദര സമുദായാഗങ്ങളെ” പ്രത്യേകം ക്ഷണിച്ചു വരുത്തി മൂലക്കിരുത്തുകയും ചെയ്ത സംഘാടകരുടെ വിശാല മാനവിക മനസ്കതയെ ശ്ലാഘിക്കാന്‍ ചിത്രകാരനെതിരെ ഒരു ഫത്വ ഇറക്കാന്‍ അമാന്തിക്കരുത് മത നിരപേക്ഷ ബ്ലോഗ് സുഹൃത്തുക്കളെ
ആചാര്യാ… നൌഷാദേ…. ധീരതയോടെ നയിച്ചോളു…ലക്ഷം ലക്ഷം പിന്നാലെ…..
മക്കള്‍ടെ വര്‍ഗ്ഗീയക്കളി ആള്‍ക്കൂട്ടത്തിന്റെ ബലത്തിലൊന്നും മാനവികമാകില്ലല്ലോ ബ്ലോഗേഴ്സ് ഗൂപ്പെ !!! ഇതു ബ്ലോഗല്ലേ ??? മാധ്യമം പത്രമല്ലല്ലോ
- മറുപടി അര്‍ഹിക്കാത്ത/പ്രതീക്ഷിക്കാത്ത മറ്റൊരു കമന്റുകൂടി എഴുതാന്‍ അടിയനെ തിരുവുള്ളക്കേടില്ലാതെ കനിഞ്ഞ് അനുഗ്രഹിക്കണെ എന്ന് സാബിയോട് വിനീതമായി താണുകേണ് അപേക്ഷിക്കുന്നു. (ആചാര്യന്റെ മഹനീയ മാനവിക പോസ്റ്റിലേക്കുള്ള ലിങ്കാണ് വിഷയം) കമന്റ് താഴെ: ചിത്രകാരന്റെ ചിതയൊരുക്കാനെന്ന അടിക്കുറിപ്പോടെ മാനവിക വിശാാാാാല വീക്ഷണമുള്ള മഹാനായ ആചാര്യന്‍ തിരുമനസ്സ് തുല്യം ചാര്‍ത്തിയ പോസ്റ്റില്‍( എന്റെ വര…ഇന്നത്തെ വര..)… ലോകപ്രശസ്ത കാര്‍ട്ടൂണിസ്റ്റ് നൌഷാദ് അകമ്പാടത്തിന്റെ രേഖാചിത്രത്താല്‍ ധന്യമായ പോസ്റ്റില്‍…. ജിദ്ദ ഇസ്ലാമിക ബ്ലോഗ് മീറ്റ് സംഘടിപ്പിച്ച ജമാാത്തെ ഇസ്ലാമി, മാധ്യമം സംഘാടകരെങ്കിലും പിന്തുണ പ്രഖ്യാപിച്ച് കമന്റിടേണ്ടതായിരുന്നു. വര്‍ഗ്ഗീയ വാദിയായ ചിത്രകാരനെ ഒറ്റപ്പെടുത്തണമെന്ന് പ്രഖ്യാപിച്ച കമന്റന്മാര്‍ക്ക് പിന്തുണ കുറയുന്നത് നാണക്കേടല്ലേ !!! ജിദ്ദ മാപ്ല ബ്ലോഗ് മീറ്റ് സംഘടിപ്പിക്കുകയും, അതില്‍ മാനവികതയുടെ കറിവേപ്പില മണത്തിനായി രണ്ടു “സഹോദര സമുദായാഗങ്ങളെ” പ്രത്യേകം ക്ഷണിച്ചു വരുത്തി മൂലക്കിരുത്തുകയും ചെയ്ത സംഘാടകരുടെ വിശാല മാനവിക മനസ്കതയെ ശ്ലാഘിക്കുന്നവര്‍ ചിത്രകാരനെതിരെ ഒരു ഫത്വ ഇറക്കാന്‍ അമാന്തിക്കരുത് മത നിരപേക്ഷ ബ്ലോഗ് സുഹൃത്തുക്കളെ
ഛയ്…വര്‍ഗ്ഗീയ മൂരാച്ചി ,പരമദുഷ്ടന്‍ ചിത്രകാരന്‍ തുലയട്ടെ !!! ആചാര്യാ… നൌഷാദേ…. ധീരതയോടെ നയിച്ചോളു…ലക്ഷം ലക്ഷം പിന്നാലെ…..
മക്കള്‍ടെ വര്‍ഗ്ഗീയക്കളി ആള്‍ക്കൂട്ടത്തിന്റെ ബലത്തിലൊന്നും മാനവികമാകില്ലല്ലോ ബ്ലോഗേഴ്സ് ഗൂപ്പെ !!! ഇതു ബ്ലോഗല്ലേ ??? മാധ്യമം പത്രമല്ലല്ലോ
ജിദ്ദ ബ്ലോഗേഴ്സ് ഗ്രൂപ്പിലെ എല്ലാ ബ്ലോഗേഴ്സിനും മാനവികമായ പൊതുബോധത്തിലേക്ക് വളരാനാകട്ടെ എന്ന് സ്നേഹപൂര്‍വ്വം ആശംസിക്കുന്നു.




