സത്യാന്വേഷിയും, എന്‍.എം.ഹുസൈനും …ബൂലോകരും !

കാളിദാസന്റെ ബ്ലോഗില്‍ സത്യാന്വേഷി ബ്ലോഗ്പൂട്ടി എന്ന (
സത്യാന്വേഷിയും ബ്ളോഗടച്ചു.
)പോസ്റ്റ്കണ്ട് ചെന്നു വായിച്ചപ്പോഴാണ് ബ്ലോഗില്‍ അടുത്തകാലത്തുണ്ടായ കോലാഹലങ്ങളെക്കുറിച്ച് കുറച്ചു വിവരം കിട്ടിയത്. സത്യാന്വേഷി ഒരു ശാസ്ത്രപണ്ഢിതനായ അവതാരത്തെ ചുമന്ന് കൊണ്ടുവന്ന് ബ്ലോഗില്‍ അവതരിപ്പിച്ചെന്നും, അദ്ദേഹത്തിന്റെ പാണ്ഡിത്യപ്രഭയില്‍ കണ്ണഞ്ചിപ്പോയ നിരീശ്വരബ്ലോഗര്‍മാര്‍ മാനസ്സാന്ധരപ്പെട്ട് വിശ്വാസികളാകാന്‍ ഇനി താമസമില്ലെന്നും കേള്‍ക്കുന്നു. ശാസ്ത്രപണ്ഡിത ചക്രവര്‍ത്തിയായ എന്‍ എം ഹുസൈന്‍ ഡോക്കിന്‍സ് നിരൂപണം എന്ന പേരില്‍ ബ്ലോഗ് തുടങ്ങിയതും, ഒറ്റ മാസംകൊണ്ട് പത്തായിരം ഹിറ്റുകള്‍ ലഭിച്ച് ആ ബ്ലോഗ് ബൂലോകത്ത് ചരിത്രം സൃഷ്ടിച്ചു എന്നുമാണ് സത്യാന്വേഷി അത്ഭുതത്തോടെ പറഞ്ഞിരിക്കുന്നത്. സത്യത്തില്‍ ഒരു ബൂലോക ജ്ഞാനപീഠം നല്‍കി ആദരിക്കേണ്ടതായ എന്‍.എം.ഹുസൈന്‍ ഈ മുടിഞ്ഞ ലോകത്തിനുതന്നെ മര്‍ഗ്ഗദര്‍ശനം നല്‍കാന്‍ ദൈവത്താല്‍ നിയോഗിക്കപ്പെട്ട 22 കാരട്ടുള്ള ദൈവദൂതനാണെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.

നമ്മുടെ സത്യാന്വേഷിയുടെ കാര്യമാണ് കഷ്ടം :) മുസ്ലീം പേരുള്ള ആരെകണ്ടാലും കക്ഷി അംഗരക്ഷകനായി രംഗപ്രവേശം ചെയ്തുകളയും.(ദളിതനായാലും തദൈവ !) ലോകത്താകമാനം ഇസ്ലാം പീഢിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നെന്നും,ശാസ്ത്ര സത്യങ്ങളുടെ കാര്യത്തിലാണെങ്കിലും ഇസ്ലാമിക വിശ്വാസികളുടെ ജനാധിപത്യപരമായ അവകാശങ്ങള്‍ വകവച്ചുകൊടുക്കാന്‍ സമൂഹം ആ ലോല മനസ്സുകളെ വ്യസനിപ്പിക്കാത്തതരത്തില്‍ സമവായത്തിനു തയ്യാറാകണമെന്ന് വാദിച്ചുകളയും. ഇസ്ലാമിക സമൂഹം വിശ്വാസത്തിന്റെ ഭാഗമായി പറയുന്ന ഭയങ്കരമായ ചില ശാസ്ത്ര സത്യങ്ങളും എന്തുകൊണ്ട് സമ്മതിച്ചുകൊടുത്തുകൂട ? ഇസ്ലാമായതുകൊണ്ടുമാത്രമുള്ള ഈ വിവേചനത്തെ ജാതിയില്ല, മതമില്ല,ദൈവമില്ല എന്നൊക്കെ പ്രസംഗിച്ചു നടക്കുന്ന നിരീശ്വരന്മാരും യുക്തിവാദികളുമൊക്കെ തിരിച്ചറിയുന്നില്ലെങ്കില്‍ …. അവരെ വാദത്തില്‍ തോറ്റവരായി കണക്കാക്കി പ്രഖ്യാപിക്കുക എന്നല്ലാതെ എന്തുചെയ്യാന്‍ !

ഇസ്ലാമായാലും,ദളിതനായാലും,പിന്നോക്കക്കാരനായാലും,ജാതിവാദിയും ഹൈന്ദവമതവര്‍ഗ്ഗീയവാദികളായാലും,സവര്‍ണ്ണ നസ്രാണികളായാലും(നായര്‍-കൃസ്ത്യാനി)രാഷ്ട്രീയ പാര്‍ട്ടി ഭക്തരായാലും അവര്‍ അനുഭവിക്കുന്നത് അല്ലെങ്കില്‍ അവരെ മേല്‍പ്പറഞ്ഞ ലെബലിനകത്തു നിര്‍ത്തുന്നത് സ്വയം അറിവ് നിര്‍മ്മിക്കാനുള്ള ശേഷിയില്ലായ്മയുടെ ഷണ്ഢത്വമാണ് അല്ലെങ്കില്‍ അടിമ ബോധമാണ്. പുതുപ്പണത്തിന്റെ ദമ്മില്‍ നാലു കംബ്യൂട്ടര്‍ കാശുകൊടുത്തു വാങ്ങിയിട്ട് ഏത് അറബിക്കും അതിന്റെ പോരായ്മകളെക്കുറിച്ച് അഭിപ്രായം പറയാം. ഒരു കാല്‍ക്കുലേറ്റര്‍ പോയിട്ട് ഒരു മൊട്ടുസൂചിപോലും നിര്‍മ്മിക്കാനുള്ള സാങ്കേതിക വിവരം വികസിപ്പിക്കാനായിട്ടില്ലാത്ത അയാളുടെ പാണ്ഡിത്യം കേള്‍ക്കാന്‍ കംബ്യൂട്ടര്‍ ശാസ്ത്രജ്ഞരൊന്നും തയ്യാറാകേണ്ടതില്ല. ആ ജോലി കേവലം സര്‍വീസ് ടെക്നീഷ്യന്മാരുടെ നിലവാരത്തിലുള്ളതാണ്. അതുപോലെ എന്‍.എം.ഹുസൈന്റെ ശാസ്ത്ര പാണ്ഡിത്യം കുറച്ചു മുക്രിമാരോ, മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്ന പാക്കിസ്താനി പത്രങ്ങളുടെ പത്രാധിപന്മാരോ മാത്രം ചെവികൊടുക്കേണ്ടതായ മുന്തിയ ഇനം വിജ്ഞാനമാണ്. സമയത്തിനു വിലയില്ലാത്ത കാലത്ത് ചന്തയിലെ പാംബാട്ടിയുടെ കണ്‍കെട്ടു വിദ്യ കണ്ടുനില്‍ക്കുന്നതുപോലെ ബൂലോകര്‍ക്ക് കണ്ടു നില്‍ക്കയുമാകാം.

ആയിരത്തഞ്ഞൂറും, രണ്ടായിരവുമൊക്കെ വര്‍ഷങ്ങള്‍ പഴക്കമുള്ള മതങ്ങളുടെ മമ്മികളെ ആധുനിക രീതിയില്‍ അണിയിച്ചൊരുക്കി ലോ വൈസ്റ്റ് ജീന്‍സും, കപ്പുതാടിയും, ചെവിയില്‍ മൊബൈല്‍ ഫോണും ചെര്‍ത്തുകെട്ടി…..
വര്‍ത്തമാനകാലത്തും മതവിശ്വാസങ്ങളെ പ്രസക്തിയുള്ള ബ്രാന്‍ഡുകളാക്കാന്‍ പെടാപ്പാടുപെടുന്ന ഹുസൈനെപ്പോലുള്ള മതഗവേഷകര്‍ ഇനിയും വരും :)

  • chithrakaran:ചിത്രകാരന്‍

    ആയിരത്തഞ്ഞൂറും, രണ്ടായിരവുമൊക്കെ വര്‍ഷങ്ങള്‍ പഴക്കമുള്ള മതങ്ങളുടെ മമ്മികളെ ആധുനിക രീതിയില്‍ അണിയിച്ചൊരുക്കി ലോ വൈസ്റ്റ് ജീന്‍സും, കപ്പുതാടിയും, ചെവിയില്‍ മൊബൈല്‍ ഫോണും ചെര്‍ത്തുകെട്ടി…..
    വര്‍ത്തമാനകാലത്തും മതവിശ്വാസങ്ങളെ പ്രസക്തിയുള്ള ബ്രാന്‍ഡുകളാക്കാന്‍ പെടാപ്പാടുപെടുന്ന ഹുസൈനെപ്പോലുള്ള മതഗവേഷകര്‍ ഇനിയും വരും :)

  • സത്യാന്വേഷി

    >>>>നമ്മുടെ സത്യാന്വേഷിയുടെ കാര്യമാണ് കഷ്ടം :) മുസ്ലീം പേരുള്ള ആരെകണ്ടാലും കക്ഷി അംഗരക്ഷകനായി രംഗപ്രവേശം ചെയ്തുകളയും.(ദളിതനായാലും തദൈവ !) ലോകത്താകമാനം ഇസ്ലാം പീഢിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നെന്നും,ശാസ്ത്ര സത്യങ്ങളുടെ കാര്യത്തിലാണെങ്കിലും ഇസ്ലാമിക വിശ്വാസികളുടെ ജനാധിപത്യപരമായ അവകാശങ്ങള്‍ വകവച്ചുകൊടുക്കാന്‍ സമൂഹം ആ ലോല മനസ്സുകളെ വ്യസനിപ്പിക്കാത്തതരത്തില്‍ സമവായത്തിനു തയ്യാറാകണമെന്ന് വാദിച്ചുകളയും. <<<
    മുസ്ലിം പേരുള്ള എല്ലാത്തിലും വിമര്‍ശനവുമായി നടക്കുന്ന ചിത്രകാരന്‍ ഇങ്ങനെ പറഞ്ഞില്ലെങ്കിലേ എനിക്ക് അദ്ഭുതമുള്ളൂ. എന്തേ ഇത്ര വൈകി എന്നു മാത്രമേ സംശയമുള്ളൂ. സവര്‍ണതക്കെതിരെ ഘോരഘോരം പ്രസംഗിക്കുന്ന താങ്കള്‍ ഇന്‍ഡ്യയിലെ സവര്‍ണ ഫാഷിസ്റ്റുകള്‍ നടത്തിയ സ്ഫോടനങ്ങളെ സംബന്ധിച്ച അന്വേഷണ ഏജന്‍സികളുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളെപ്പറ്റി ഒരക്ഷരം കമാന്നു പറയാത്തത് അത് മുസ്ലിങ്ങള്‍ക്കനുകൂലമാകുമല്ലോ എന്നു കരുതി മാത്രമല്ലേ? എന്നാല്‍ , മുസ്ലിം അനുകൂലമായി എഴുതുന്നതിനാല്‍ താങ്കള്‍ എപ്പോഴും വിമര്‍ശിക്കാറുള്ള ജി പി രാമചന്ദ്രന്‍ , ഇറാനിലെ സിനിമാക്കാരനെ പീഡിപ്പിക്കുന്നതു സംബന്ധിച്ച് എഴുതിയപ്പോള്‍ താങ്കള്‍ ഉടന്‍ ചാടിവീണ് അതിനെ അനുമോദിച്ചു.
    ഞാന്‍ മുസ്ലി-ദലിത്-പിന്നാക്ക പക്ഷപാതിയാണ്. അതിനൊരു രാഷ്ട്രീയവുമുണ്ട്. അതുകൊണ്ടു തന്നെ ഈ വിഭാഗങ്ങള്‍ക്കെതിരെ മുഖ്യധാരാ മാധ്യമങ്ങള്‍ എഴുന്നള്ളിക്കുന്ന വാര്‍ത്തകള്‍ ഉപ്പുചേര്‍ക്കാതെ വിഴുങ്ങില്ല.
    ഉദാഹരണമായി മാലെഗാവ്, മക്കാ മസ്ജിദ്,അജ്മീര്‍,സംഝോത എക്സ് പ്രസ് സ്ഫോടനങ്ങള്‍ നടന്നപ്പോള്‍ അതെല്ലാം മുസ്ലിങ്ങള്‍ നടത്തിയതാണെന്ന പൊലീസ്-മീഡിയ പ്രചാരണങ്ങളെ നിങ്ങളെല്ലാം ഉപ്പു ചേര്‍ക്കാതെ വിഴുങ്ങിയവരല്ലേ? ഇപ്പോഴും ആ ധാരണ മനസ്സില്‍ നിന്നു മാറ്റാന്‍ പറ്റാത്തതനാലല്ലേ അത് സവര്‍ണ ഫാഷിസ്റ്റുകള്‍ നടത്തിയതാണെന്ന തെളിവുകള്‍ വന്നിട്ടും അത് അംഗീകരിക്കാന്‍ പ്രയാസം?
    അതുകൊണ്ട് സത്യാന്വേഷിയെ ഓര്‍ത്ത് സങ്കടപ്പെടുന്നതിനു മുന്‍പ് സ്വന്തത്തെ ഓര്‍ത്ത് സഹതപിക്കുക ആദ്യം.
    പിന്നെ ഹുസൈനെപ്പറ്റി. താങ്കള്‍ക്ക് എന്തെങ്കിലും ഹുസൈന്റെ വാദങ്ങള്‍ക്കെതിരെ വസ്തുനിഷ്ഠമായ വിമര്‍ശനമുണ്ടോ? ഉണ്ടെങ്കില്‍ അത് പറയുക. അല്ലാതെ ഞഞ്ഞാമിഞ്ഞാ പറയല്ലേ.

  • സത്യാന്വേഷി

    "ഒരു രാജ്യത്ത് രണ്ടുതരം പൗരന്മാര്‍ ഉണ്ടാവുന്നതിന്റെ രാസഘടനയാണിത്. കെട്ടിച്ചമച്ചതെന്ന് ആരോപിക്കപ്പെടുന്ന കേസില്‍ വികലാംഗനായ മഅ്ദനി ജയിലില്‍ കിടക്കുന്നു. അദ്ദേഹത്തിനെതിരെയുള്ള കേസ് അന്വേഷിക്കാന്‍ പോയ പത്രപ്രവര്‍ത്തക രാജ്യദ്രോഹ കേസില്‍ പെടുന്നു. ഞങ്ങളാണ് സ്‌ഫോടനം നടത്തിയതെന്ന് ആര്‍.എസ്.എസിന്റെ ദേശീയ ഭീകര കാര്യകാരികള്‍ കാര്യകാരണ സഹിതം വ്യക്തമാക്കുമ്പോഴും മാലേഗാവിലെ മുസ്‌ലിം പയ്യന്മാര്‍ രക്തം ഛര്‍ദിച്ച് തടവറകളില്‍ കഴിയുന്നു. എന്നാലും നാടിന്റെ മഹത്ത്വത്തെക്കുറിച്ച് സംസാരിക്കുകയല്ലാതെ നിര്‍വാഹമില്ല."
    പുതിയ കാലത്തെ അധഃകൃത ജാതി”ക്കാര്‍

  • Manoj മനോജ്

    “ആയിരത്തഞ്ഞൂറും, രണ്ടായിരവുമൊക്കെ വര്‍ഷങ്ങള്‍ പഴക്കമുള്ള മതങ്ങളുടെ മമ്മികളെ ആധുനിക രീതിയില്‍ അണിയിച്ചൊരുക്കി ലോ വൈസ്റ്റ് ജീന്‍സും, കപ്പുതാടിയും, ചെവിയില്‍ മൊബൈല്‍ ഫോണും ചെര്‍ത്തുകെട്ടി…..
    വര്‍ത്തമാനകാലത്തും മതവിശ്വാസങ്ങളെ പ്രസക്തിയുള്ള ബ്രാന്‍ഡുകളാക്കാന്‍ പെടാപ്പാടുപെടുന്ന”

    :) :)

    ബ്ലോഗുലകത്തെ യുക്തിവാദി ഗര്‍ഭങ്ങളെ ചാപിള്ളയാക്കാന്‍ കൊടുങ്കാറ്റ് “ഊതി” വിടുന്ന ചില “മെഷീനുകള്‍” “ഇറക്ക് മതി” ചെയ്തവരും ബ്ലോഗ് ചരിത്രത്തില്‍ സ്ഥാനം നേടി… :)

  • സത്യാന്വേഷി

    മനോജേ,
    അവിടെയും ഇവിടെയും കിടന്ന് ഇങ്ങനെ വീമ്പിളക്കാതെ ഹുസൈന്റെ ബ്ലോഗില്‍ ചെന്ന് വമ്പനാകൂ.

  • Chethukaran Vasu

    ശ്രി ഹുസയിന്റെ ബ്ലോഗിലെ ചര്‍ച്ചയില്‍ കുറച്ചു കാലതെക്കെങ്ങിലും പങ്കെടുത്ത ആള്‍ എന്നാ നിലയില്‍ എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത് അദ്ദേഹത്തിന് ശാസ്ത്രത്തില്‍ വലിയ പിടിയില്ല എന്നതാണ് . പക്ഷെ പൊതു ജനങ്ങലെക്കാലും കൂടുതല്‍ ശാസ്ത്രത്തെ ക്കുറിച്ച് അറിവ് ഉണ്ട് താനും ..അത് കൊണ്ട് തന്നെ ഒരു സാധാരണ ബ്ലോഗ്‌ വായനക്കാരന്‍ ശരി ഹുസയിന്റെ അറിവ് ചോദ്യം ചെയ്യപ്പെടാന്‍ ആകാത്ത വിധം ശാസ്ത്രീയമാണ് എന്ന് ധരിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ ആകില്ല .പലരും ഹുസൈന്റെ വാദങ്ങള്‍ ശരിയാണ് എന്ന് കരുതുന്നത് അവര്‍ അങ്ങനെ വിശ്വസിക്കുന്നത് കൊണ്ട് തന്നെയാണ് എന്നര്‍ത്ഥം . യഥാര്‍ത്ഥത്തില്‍ നമ്മുടെ നാട്ടില്‍ ശാസ്ത്ര വിഷയങ്ങള്‍ ഒട്ടും തന്നെഅപഗ്രഥിച്ചു മനസ്സിലാക്കപ്പെടുന്നില്ല എന്നാണ് ഇത് കാണിക്കുന്നത് ..

    സമാനമായ ഒരു ഉദാഹരണം പറഞ്ഞാല്‍ , ജോതിശത്തെ ക്കുറിച്ചുള്ള ഒരു ചര്‍ച്ചയില്‍ ഒരു ജോതിഷി 'രാശി' , സൂര്യ ചന്ദ്രന്മാരുടെ 'രാശി മാറ്റം' , ശനി , ചൊവ്വ മുതലായ ഗ്രഹങ്ങള്‍ തുടങ്ങിയ പദങ്ങള്‍ ഉപയോഗിക്കുമ്പോള്‍ , അവ ശാസ്ത്രീയമാണെന്നു അത്രയും പോലും അറിവില്ലാത്തവര്‍ക്ക് തോന്നും .. കാരണം അതില്‍ പലതും അര്‍ദ്ധ ശാസ്ത്രം ആണ് .. ശനി , ചൊവ്വ മുതാലയവ ഗ്രഹങ്ങള്‍ ആണെന്നും അവ ആകാശതുന്ടെന്നും ശാസ്ത്രം സത്യമാണല്ലോ .. അപ്പൊ കേള്‍ക്കുന്ന ഒരാള്‍ക്ക്‌ , ജോതിഷി പറയുന്നതാണ് ശാസ്ത്രം എന്ന് തോന്നും . പക്ഷെ ജോതിഷി പറയുന്നത് ശാസ്ത്രത്തിലെ ചില പദങ്ങളും ഒപ്പം ആ പദങ്ങള്‍ ഉള്‍പ്പെടുന്ന ശാസ്ത്രത്തെക്കുരിച്ചുള്ള അറിവില്ലയ്മയുമാനെന്നു തിരിച്ചറിയാനുള്ള ശാസ്ത്ര ബോധം ഒരാള്‍ക്ക്‌ ഉണ്ടായിരിക്കണം എന്നില്ല . അത് കൊണ്ട് അയാളുടെ മനസ്സില്‍ ആ ജോതിഷി ഒരു ശാസ്ത്രഞ്ജന്‍ ആണ് ..

    ശരി ഹുസയിന്റെ ബ്ലോഗിലും ഏതാണ്ട് സമാനമായ അനുഭവം ആണ് .. മൂകില്ലാ രാജ്യത്തു മുറി മൂകന്‍ രാജാവ് എന്നാ അവസ്ഥ .. പക്ഷെ ഇത് ഒരാളെ ബോധ്യപ്പെടുത്താന്‍ ബുദ്ധിമുട്ടാണ് , കാരണം ശാസ്ത്രബോധം എന്നത് ഒരു സുപ്രഭാതത്തില്‍ വരുന്ന തിരിച്ചരിവല്ല .

  • SMASH

    ഹോ! ശരിക്കും ചിരിപ്പിച്ചുകളഞ്ഞല്ലോ ചിത്രകാരാ!!

  • മണി

    ചിത്രകാരന്‍ പറഞ്ഞതു ശരിയാ. മറ്റൊന്നും ചെയ്യാനില്ലാതെ ബോറടിക്കുമ്പോള്‍, ഹുസ്സൈന്‍ സാറിന്റെ ബ്ലോഗ് വായിക്കുന്നതൊരു രസമാണ്.

  • BIG B

    പുതുപ്പണത്തിന്റെ ദമ്മില്‍ നാലു കംബ്യൂട്ടര്‍ കാശുകൊടുത്തു വാങ്ങിയിട്ട് ഏത് അറബിക്കും അതിന്റെ പോരായ്മകളെക്കുറിച്ച് അഭിപ്രായം പറയാം. ഒരു കാല്‍ക്കുലേറ്റര്‍ പോയിട്ട് ഒരു മൊട്ടുസൂചിപോലും നിര്‍മ്മിക്കാനുള്ള സാങ്കേതിക വിവരം വികസിപ്പിക്കാനായിട്ടില്ലാത്ത അയാളുടെ പാണ്ഡിത്യം കേള്‍ക്കാന്‍ കംബ്യൂട്ടര്‍ ശാസ്ത്രജ്ഞരൊന്നും തയ്യാറാകേണ്ടതില്ല. ആ ജോലി കേവലം സര്‍വീസ് ടെക്നീഷ്യന്മാരുടെ നിലവാരത്തിലുള്ളതാണ്. അതുപോലെ എന്‍.എം.ഹുസൈന്റെ ശാസ്ത്ര പാണ്ഡിത്യം കുറച്ചു മുക്രിമാരോ, മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്ന പാക്കിസ്താനി പത്രങ്ങളുടെ പത്രാധിപന്മാരോ മാത്രം ചെവികൊടുക്കേണ്ടതായ മുന്തിയ ഇനം വിജ്ഞാനമാണ്……എന്ന് വെച്ചാല്‍ darvinism the കുറിച്ചോ ശാസ്ത്രത്തെ കുറിച്ചോ വല്ലവരും പോസ്ടിടാന്‍ ഉധേഷിക്കുന്നുന്ടെങ്കില്‍ അവര്‍ നിര്‍ബന്ധമായും അറിഞ്ചിരിക്കേണ്ട ചില വസ്തുതകള്‍..
    1 . അവര്‍ ഒരു മതേതര പേര് സ്വീകരിക്കണം..
    2. ഇല്ലെങ്കില്‍ യുക്തിവാടിയെന്നു തെളിയിക്കണം ..
    N B: EUROPIL നിന്നുല്ലവര്‍ക്കോ യൂറോപ്പ്യന്‍ പെരുല്ലവര്‍ക്കോ ഇളവുകളുണ്ട്‌ ..

  • ചാർ‌വാകൻ‌

    കഴിഞ്ഞ നൂറ്റാണ്ടിലെങ്ങോ നടക്കേണ്ടുന്ന ഈ ചർച്ച മതഭ്രാന്തന്മാരുടെ പൊറാട്ടു നാടകമായി കളങ്ങൾ കൈയ്യടക്കി.എന്തുചെയ്യാം..വായിക്കുക.ചിരിവന്നാൽ ചിരിക്കുക.അത്രതന്നെ.

  • നിസ്സഹായന്‍

    ചിത്രകാരന് ധൈര്യമുണ്ടെങ്കില്‍ ഹുസൈന്റെ ഏതെങ്കിലും ബ്ലോഗില്‍ ചെന്ന് കക്ഷിയോടൊന്നു മുട്ടി നോക്കൂ. എന്നിട്ടു വിവരം പറയൂ. പേടിച്ചല്ലേ അങ്ങോട്ടൊന്നും കടക്കാത്തത് !!