അബ്‌സ്ട്രക്റ്റ് ചിത്ര രചനയെക്കുറിച്ച്….
അബ്‌സ്ട്രക്റ്റ് ചിത്ര രചന പരീഷണങ്ങളുടെയും അന്വേഷണങ്ങളുടേയും കാലഘട്ടത്തിലെ ചിത്രകലയുടെ സ്വാതന്ത്ര്യ പ്രകടനമാണ്. പ്രിന്റിങ്ങ്, വസ്ത്ര വ്യവസായം, ടൂറിസം, വിഷ്വല്‍ മീഡിയ, കണ്‍സ്യൂമര്‍ മാര്‍ക്കെറ്റിങ്ങ്, അപ്ലേഡ് ആര്‍ട്ട് തുടങ്ങിയ രംഗങ്ങളിലെല്ലം അമൂല്യമായ സംഭാവന നല്‍കിയ അബ്സ്‌ട്രക്റ്റ് ചിത്ര രചനാ പരീക്ഷണങ്ങള്‍ നാം അതിന്റെ ആസ്വാദകരല്ലെങ്കില്‍ കൂടി നമ്മുടെ ജീവിതത്തിലെ നിറ സാന്നിദ്ധ്യമായി പരിലസിക്കുന്നുണ്ട്. ചിത്രകാരന്‍ പൊതുവെ അബ്സ്ട്രക്റ്റ് ചിത്രങ്ങള്‍ വരക്കാറില്ലെങ്കിലും ഇപ്പോള്‍ വരച്ചുകൊണ്ടിരിക്കുന്ന ഫിഗറേറ്റിവ് പെയിന്റിങ്ങില്‍ നിന്നും ഒരു അബ്സ്രാക്റ്റ് ഫ്രേം മൊബൈലില്‍ ക്ലിക്കിയെടുത്ത് പോസ്റ്റ് ചെയ്യുന്നു. അബ്സ്ട്രാക്റ്റും [...]




