നമ്മുടെ വിശുദ്ധ മാടമ്പിത്വം !
കമ്മ്യൂണിസം നല്ലതോ ചീത്തയൊ എന്നതല്ല കര്യം.കോണ്‍ഗ്രസ്സോ ലീഗോ എന്താണെന്നതും അപ്രസക്തം. ഈപി ജയരാജന്മാരോ, മണിയോ, ഹംസാക്കയോ, കൊടിയേരിയോ, പിണറായിയോ, കോംങ്ക്രി സിംങ്കം കെ.സുധാകരനോ, ഏറനാട്ടുകാരനായ ബഷീറെന്ന ലീഗുകാരനോ, റജീന ഫൈം കുഞ്ഞാലിയോ, ശൂദ്രന്മാരുടെ ജാതി സംഘടനാ നേതാവായ സുമാരന്‍ നായരോ, ജനപ്രിയ ചാക്യാരായ സാക്ഷാല്‍ വീസ്സോ, കേരള കോണ്‍ഗ്രസ്സ് നായര്‍ ഗ്രൂപ്പ് പാര്‍ട്ടി അധ്യക്ഷനായ പൂജപ്പുര പിള്ളയോ, മോന്‍ ഗണേശന്‍ തംബ്രാനോ പ്രകടമാക്കുന്ന ധാര്‍ഷ്ട്ര്യവും കയ്യൂക്കിന്റെ ഭാഷയും അവരുടെ ഉടമസ്തതയിലുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ തിന്മയാണെന്ന് നാം തെറ്റിദ്ധരിക്കേണ്ട [...]




