Archive for February, 2012
സ്വന്തം പ്രസവവും വീഡിയോ ആല്‍ബമാക്കാം !

സ്വന്തം പ്രസവവും വീഡിയോ ആല്‍ബമാക്കാം !

Posted 21 February 2012 | By | Categories: health, social | 2 Comments

സത്യം കാണാന്‍ ആഗ്രഹിക്കാത്തവര്‍ ഈ പോസ്റ്റ് വായിക്കരുത്, കാണരുത് !!ആടിന്റേയും പശുവിന്റേയും ആനയുടേയും പ്രസവം നാം കാണാറുണ്ട്.മനുഷ്യനും അതുപോലുള്ള ഒരു സസ്തനിയായതിനാല്‍ മനുഷ്യരും പ്രസവത്തിലൂടെത്തന്നെയാണ് വംശം നിലനിര്‍ത്തുന്നത്. എന്നാല്‍ മനുഷ്യ പ്രസവം സാധാരണ ഗതിയില്‍ നമുക്ക് കാണാനും അറിയാനുമുള്ള സാധ്യതകളില്ലാത്തതിനാല്‍ പ്രസവത്തെക്കുറിച്ചും, പ്രസവ വേദനയെക്കുറിച്ചും ഊഹാപോഹങ്ങളാണ് നമ്മുടെ അറിവുകള്‍. ശാസ്ത്രത്തിന്റേയും, ഇന്റെര്‍നെറ്റിന്റേയും വളര്‍ച്ചയുടെ ഫലമായും, പശ്ചാത്യരായ പ്രബുദ്ധ ജനതയുടെ സത്യാഭിമുഖ്യത്തിന്റേയും, ശാസ്ത്രബോധത്തിന്റെ ഫലമായും പ്രസവം ജീവിതത്തിന്റെ മറ്റേത് സന്ദര്‍ഭത്തേയും പോലെ നോക്കിക്കാണാനും സ്ത്രീയുടെ സ്വകാര്യ പ്രശ്നമായിമാത്രം വിലയിരുത്തപ്പെടാതിരിക്കാനും [...]

വിളപ്പില്‍ശാലയിലെ ജനങ്ങള്‍ക്ക് അഭിവാദ്യങ്ങള്‍ !!!

Posted 14 February 2012 | By | Categories: politics, social | 3 Comments

നേഴ്സുമാരെ അടിമകളെപ്പോലെ ചൂഷണം ചെയ്യുന്ന ആശുപത്രി മാനേജുമെന്റുകള്‍ക്കെതിരെ നടക്കുന്ന സമരവും, സ്വന്തം മലം പോലുള്ള മാലിന്യങ്ങള്‍ അന്യരുടെ തോളില്‍ വച്ചുകെട്ടാനുള്ള നഗരവാസികളുടെ അധമമൂല്യബോധത്തിനെതിരായുള്ള സമരങ്ങളും നമ്മുടെ ജനാധിപത്യത്തിന്റെ വികാസ പരിണാമത്തിലെ സ്വയമ്പര്യാപ്തമായ രാഷ്ട്രീയബോധത്തിലേക്കുള്ള ചുവടുവയ്പ്പുകളായി കണ്ട് അഭിനന്ദിക്കാന്‍ എല്ലാ ജനാധിപത്യ വിശ്വാസികള്‍ക്കും ധാര്‍മ്മിക ബാധ്യതയുണ്ട്.ജനവിരുദ്ധവും നിയമവിരുദ്ധവുമായ കോടതി വിധികളുടേയും ഭരണത്തിന്റെ ഓത്താശയുടെയും നിഴലില്‍ തിരുവനന്തപുരം നഗരമാലിന്യം വിളപ്പില്‍ശാലയിലേക്ക് ബലം പ്രയോഗിച്ച് കൊണ്ടുതള്ളാനുള്ള നഗരസഭയുടെ ശ്രമം വിളപ്പില്‍ശാലയിലെ ജനങ്ങള്‍ ഇന്നലെ ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിച്ച രംഗം അത്യുജ്ജ്വലമായ പൌരബോധത്തിന്റേയും [...]

സ്വയം തടവറയിലിടുന്ന മലയാളി !

Posted 13 February 2012 | By | Categories: blog, social | 1 Comment

ഇന്ന് എച്ചുമൊവോട് ഉലകം എന്ന ബ്ലോഗിലെ അകത്തേയ്ക്കു മാത്രം തുറക്കുന്ന വാതിലുകൾ എന്ന പോസ്റ്റ് ചിത്രകാരന്‍ വായിച്ചു. അവിടെ എഴുതിയ കമന്റ് താഴെ സൂക്ഷിക്കുന്നു: chithrakaran:ചിത്രകാരന്‍said… ശക്തി ചോര്‍ന്നുപോകാതിരിക്കാന്‍ ഉള്‍വലിഞ്ഞ് സ്വയം ചെറുതാകുകയും, നിര്‍വീര്യരാകുകയും ചെയ്യുന്ന വ്യക്തികളുടേയും കുടുംബത്തിന്റേയും, സമൂഹത്തിന്റേയും, രാജ്യത്തിന്റേയും വര്‍ത്തമാന കാലത്തെ സ്പഷ്ടമായും ഹൃദ്യമായും വരച്ചുകാണിക്കുന്ന പോസ്റ്റ് മനോഹരമായിരിക്കുന്നു. സമൂഹത്തിന്റെ വികാസ പരിണാമത്തിന്റെ ഓരോ ഘട്ടങ്ങളിലൂടെ കാലം കടന്നുപോക്കുമ്പോള്‍ സമൂഹം ഇങ്ങനെയൊക്കെ ആയിത്തീരാന്‍ സാംസ്ക്കാരികവും,സാമ്പത്തികവും, രാഷ്ട്രീയപരവുമായെ കാരണങ്ങളുണ്ടായിരിക്കണം. അതില്‍ ഏറ്റവും പ്രധാനമായിട്ടുള്ളത് അസാധാരണമായ വിധത്തിലുള്ള [...]

ദൈവനിഷേധം – വേര്‍ഷന്‍ 2.0

Posted 09 February 2012 | By | Categories: Rationalism | 5 Comments

പഴയ വേര്‍ഷന്‍ നിരീശ്വരവാദം തന്നെ ആവശ്യത്തിനു റാമോ ഹാര്‍ഡ് ഡിസ്ക്ക് സ്പേസോ പ്രോസസര്‍ സ്പീഡോ ഇല്ലാത്തതിനാല്‍ ഇതുവരെ ഇന്‍സ്റ്റാള്‍ ചെയ്യാനാകാതെ വിഷമിച്ചിരിക്കുന്ന ചിത്രകാരന്‍ ദൈവ നിഷേധത്തിന്റെ പുതിയ വെര്‍ഷന്‍ കുറുക്കന് ആമേ കിട്ടിയതുപോലെ തട്ടിക്കളിച്ചിരിക്കേണ്ട ഗതികേടിലാണ്. ആരേലും ഈ ടെഡ് വീഡിയോയുടെ ഉള്ളടക്കം ചുരുക്കത്തിലും ലളിത മലയാളത്തിലും അപ്ലോഡിയിട്ടുണ്ടെങ്കില്‍ അതിന്റെ ലിങ്കൊന്നു തന്നു സഹായിക്കുകയാണെങ്കില്‍ ദൈവാനുഗ്രഹമുണ്ടാകുന്നതാണെന്ന് നിശ്ചയമായും വിശ്വസിക്കാം

ഇന്ദു മേനോനും കക്കൂസ് ചുവരിലെഴുതാന്‍ തുടങ്ങി !!

Posted 04 February 2012 | By | Categories: blog | 3 Comments

chithrakaran:ചിത്രകാരന്‍,  February 4, 2012 10:56 PM ശൂദ്രര്‍ക്കിടയിലെ മേനോന്‍ ഉപജാതിയുടെ സാഹിത്യകാരിയായ ഇന്ദുമേനോന്‍ എന്ന എഴുത്ത് ജീവിയുടെ പേരും പെരുമയും ഉയര്‍ത്തിപ്പിടിക്കുന്ന കുലിനമായ എഴുത്ത് ശീലങ്ങളെ കേവലം കക്കൂസ് ജീവികളായ ബ്ലോഗര്‍മാര്‍ ഇങ്ങനെ കണ്ണില്‍ ചോരയില്ലാതെ നെറ്റിലിട്ട് വലിച്ചിഴക്കരുതായിരുന്നു. അവര്‍ക്ക് കക്കൂസില്‍ കേറാതെതന്നെ ആജിവനാന്തം ജീവിക്കണമെന്ന വാശിയുണ്ടായിരുന്നെങ്കില്‍ അതിനവര്‍ക്ക് അവകാശമുണ്ട്. അസുഖകരമായ സമൂഹ്യയാഥാര്‍ത്ഥ്യങ്ങളെയും,വിഢികളായ വേസ്റ്റ് മനുഷ്യരുടെ നിശ്വാസങ്ങളേയും വിയര്‍പ്പു മണത്തെയും കക്കൂസ് ചുമരുകളില്‍ നേരില്‍ കണ്ട് ഞെട്ടേണ്ടിവരുന്ന കുലിന സാഹിത്യ തറവാട്ടിലെ ഒരു അരുമയെ പ്രിന്റു മീഡിയയുടെ [...]