Archive for November, 2011

തത്വമസി

Posted 24 November 2011 | By | Categories: Rationalism, social, superstition | 4 Comments

ശബരിമല തീര്‍ത്ഥാടന കാലമാണിത്. ശബരിമലയില്‍ പതിനെട്ടാം പടി കയറി ചെല്ലുന്ന അയ്യപ്പന്മാരെ ശബരിമല അയ്യപ്പന്‍ സ്വീകരിക്കുന്നത് “തത്വമസി” എന്ന ദൈവവും മനുഷ്യനും ഒന്നാണെന്ന അറിവുനല്‍കുന്ന വാക്കുകൊണ്ടാണ്. അമ്പലത്തിന്റെ മോന്തായത്തില്‍ അത്രയും വലുതായി “തത്വമസി” എഴുതിവച്ചിട്ടും നമ്മുടെ മന്ദബുദ്ധികളായ ഭക്തര്‍ ആ വാക്കു കാണാറുണ്ടോ എന്നത് സംശയമാണ്. കണ്ടാല്‍ തന്നെ അതിന്റെ അര്‍ത്ഥമൊട്ട് പിടികിട്ടാനുമിടയില്ല. ഭക്തനെ തന്റെതന്നെ പ്രതി ബിംബമായി കണ്ട് ആധരിക്കുന്ന ദൈവത്തിന്റെ മാനവികവല്‍ക്കരിക്കപ്പെട്ട ഒരു ദര്‍ശനമാണ് ശബരിമല ശാസ്താവ് മുന്നോട്ടുവക്കുന്നത്. ബ്രാഹ്മണരുടെ തടവുപുള്ളികളായ ഹിന്ദുമത ദൈവങ്ങളില്‍ [...]

മുല്ലപ്പെരിയാര്‍- ജല ബോംബ് mullaperiyar, water bomb

Posted 21 November 2011 | By | Categories: politics, social | 3 Comments

അപകടം നടന്നതിനു ശേഷം മാത്രം നെലോളിക്കുകയും കണ്ണില്‍ കണ്ടവരെ കുറ്റപ്പെടുത്തുകയും ചെയ്യുന്ന അടിമബോധമുള്ള സമൂഹമാണ് നമ്മുടേത്. പുരോഹിതരെപ്പോലെ ജനങ്ങളുടെ കണ്ണും കാതും കൈവശപ്പെടുത്തി, സമൂഹത്തെ അധീനപ്പെടുത്തിയിരിക്കുന്ന പത്രമാധ്യമങ്ങളേയും കലാസാഹിത്യ പ്രവര്‍ത്തകരേയും ചെരിപ്പുകൊണ്ട് അടിക്കുന്നതുപോലെ അക്ഷരങ്ങള്‍കൊണ്ട് വിമര്‍ശനവിധേയരാക്കാതെ നമ്മുടെ അടിമത്വമോ നിസംഗതയോ മാറിക്കിട്ടുകയില്ല.നാളെയെക്കുറിച്ച് ഒരു ജനതക്ക് ബോധമുണ്ടാകണമെങ്കില്‍ തങ്ങളുടെ ഇന്നലയെക്കുറിച്ച് അറിഞ്ഞിരിക്കണമല്ലോ. എല്ലാ അപകടങ്ങള്‍ക്കും, ദുരന്തങ്ങള്‍ക്കും മുന്നില്‍ എന്തോ നടക്കട്ടെ എന്ന നിസാരബോധത്തോടെ പെരുമാറാന്‍ കീടങ്ങള്‍ക്കും, ജന്തുക്കള്‍ക്കും,സസ്യങ്ങള്‍ക്കും മാത്രമേ കഴിയു…മനുഷ്യര്‍ക്കു കഴിയില്ല. നമ്മള്‍ മനുഷ്യരാകാന്‍ കുറേ പഠിക്കേണ്ടിയിരിക്കുന്നു. ……………………………………………………..

“പൊട്ടന്‍“ രാഷ്ട്രപതിമാര്‍ ആദരവ് അര്‍ഹിക്കുന്നില്ല !

Posted 10 November 2011 | By | Categories: blog | 3 Comments

സ്വാഭാവികമായും സവര്‍ണ്ണമല്ലാത്ത എല്ലാ ആശയങ്ങളും,സ്ഥാപനങ്ങളും, വ്യക്തികളും, സമൂഹവും, സംഘടനകളും, ഓര്‍മ്മകളും (സവര്‍ണ്ണതക്ക് കീഴ്പ്പെടാന്‍ തയ്യാറാകാതിരിക്കുകയോ ലയിച്ചുചേരാന്‍ വിമുഖത കാണിക്കുകയോ ചെയ്താല്‍) പാര്‍ശ്വവല്‍ക്കരിച്ച് നശിപ്പിച്ചു കളയാനുള്ള സ്വയം നിയന്ത്രിത മാന്യതാബോധം തന്നെ സവര്‍ണ്ണ സാമൂഹ്യവ്യവസ്ഥയില്‍ (സവര്‍ണ്ണ പ്രത്യയശാസ്ത്രത്തില്‍) രണ്ടായിരം വര്‍ഷക്കാലമായി കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിക്കുന്നതായി കാണാനാകും. ലോകത്തിന്റെ സാംസ്ക്കാരിക പ്രകാശമായിരുന്ന ബുദ്ധമതത്തേയും അശോക ചക്രവര്‍ത്തിയേയുമൊക്കെ ചരിത്ര-സാംസ്ക്കാരിക മുദ്രകളെല്ലാം വേരോടെ പിഴുതുകളയാനായത് സവര്‍ണ്ണതയുടെ ഈ സവിശേഷ സിദ്ധിയാണ്.( ചിത്രകാരന്റെ വ്യക്തിപരമായ അനുഭവത്തില്‍ നിന്നും പറയുകയാണെങ്കില്‍ ബ്ലോഗില്‍ സവര്‍ണ്ണതയെ എതിര്‍ത്തതിന്റെ പെരില്‍ [...]

എം.വി.ജയരാജന് ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!!

Posted 09 November 2011 | By | Categories: politics, social | 8 Comments

അധികാരവ്യവസ്ഥിതിയുടെ പരമോന്നത സ്ഥാപനമെന്ന നിലയില്‍ കോടതികള്‍ക്ക് സഹസ്രാബ്ദങ്ങളുടെ  പ്രായമുള്ള മാനവിക സംസ്ക്കാരത്തില്‍ ഏറ്റവും നികൃഷ്ട ചരിത്രമാണുള്ളത്. അധികാരത്തോടും തിന്മയോടും ഏറ്റവും ചേര്‍ന്നുനിന്നുകൊണ്ട് മാനുഷികവും സാംസ്ക്കാരികവുമായ സ്വാതന്ത്ര്യബോധത്തിന് കൊലക്കയറും, വിഷവും, കുരിശും, ചമ്മട്ടിയും, തുറുങ്കും, വെടിയുണ്ടയും, പീഢനങ്ങളും വിധിക്കുക എന്ന അതിനീചമായ കര്‍ത്തവ്യം നിരന്തരം നിറവേറ്റുന്ന ഭരണത്തിന്റെ  കപട നീതിബോധത്തിന്റെ വ്യഭിചാരശാലയായാണ് ചരിത്രത്തില്‍ കോടതികളെ കാണാനാകുക. അതുകൊണ്ടുതന്നെ, ജനാധിപത്യത്തിലേക്ക് പ്രവേശിക്കുന്ന ആധുനിക നീതിനിര്‍വ്വഹണ സംവിധാനം മാനവികമായി ഉടച്ചുവാര്‍ക്കപ്പെടേണ്ടതുണ്ട്.നൂറ്റാണ്ടുകള്‍ പഴക്കമുള്ള മാടമ്പി വ്യവസ്ഥിതിയുടെ കിരാതമായ പല്ലും നഖവും ദംഷ്ട്രകളുമായി നാടിന്റെ [...]

ഇന്ത്യന്‍ സാംസ്ക്കാരികതയെ വിഴുങ്ങിയ സവര്‍ണ്ണത

Posted 04 November 2011 | By | Categories: blog, politics, social | 1 Comment

ഇന്ത്യയുടെ രാഷ്ട്രീയ-സാംസ്ക്കാരിക പ്രതീകമായി വിഭാവനം ചെയ്യപ്പെട്ട ദേശത്തിന്റെ മാതൃരൂപം അല്ലെങ്കില്‍ ഭാരതമാതാവെന്ന സ്നേഹ പ്രതീകം എങ്ങിനെ സവര്‍ണ്ണ ഹൈന്ദവ ചരക്കു ദൈവവിഗ്രഹമായി മോര്‍ഫു ചെയ്യപ്പെട്ടു എന്നതിന്റെ നാള്‍വഴിക്കണക്ക്  വ്യക്തമാക്കിത്തരുന്ന നല്ലൊരു പോസ്റ്റ് ദില്ലിപോസ്റ്റ് എന്ന വെബ് സൈറ്റില്‍ സുധീഷ് കോട്ടേമ്പ്രം  എഴുതിയിരിക്കുന്നു. ചിത്രകലയെക്കുറിച്ചോ എം.എഫ്.ഹുസൈനെക്കുറിച്ചോ മാത്രമല്ല, നമുക്ക് മനസ്സിലാകാനാകാത്തവിധം നമ്മുടെ ജീവിതത്തില്‍ സന്നിവേശിപ്പിച്ചിരിക്കുന്ന സവര്‍ണ്ണ അധീശതയുടെ രാഷ്ട്രീയ സാംസ്ക്കാരിക ജനിതക വിഷത്തെപ്പോലും കണ്ടെത്താവുന്ന ഉള്‍ക്കാഴ്ച്ച നല്‍കുന്ന ലേഖനമാണത്. ദുര്‍ഗ്രാഹ്യമായ ഭാഷയുടെ കാട് വകഞ്ഞുമാറ്റി ലേഖകന്റെ മനസ്സിനകത്തു പ്രവേശിക്കാനായാല്‍ [...]

പത്രവിതരണം മുടങ്ങുമ്പോള്‍…

Posted 02 November 2011 | By | Categories: media, social | 4 Comments

 2011 നവംബര്‍ 1 ന്  മാതൃഭൂമി പത്രത്തില്‍ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച ഐ.എന്‍.എസ്.  റീജനല്‍ കമ്മിറ്റിയുടെ പ്രമെയം ഇതോടൊന്നിച്ച് സ്കാന്‍ ചെയ്തു സൂക്ഷിച്ചിരിക്കുന്നു. ഇന്നലെ-2011 നവംബര്‍ 1 ന് മലയാള മനോരമ പത്രം വിതരണം ചെയ്യപ്പെട്ടില്ല. ഇന്ന് മാതൃഭൂമിയും വിതരണം ചെയ്യപ്പെട്ടിട്ടില്ല.വിതരണം ചെയ്യപ്പെടാത്ത പത്രത്തില്‍  പരസ്യം പ്രസിദ്ധീകരിച്ചതിന്റെ പണം  തരാനാകില്ലെന്ന് പറഞ്ഞ് രാവിലെ 7 മണിക്കുതന്നെ ക്ലൈന്റ് ഫോണിലൂടെ അറിയിച്ചിരിക്കുന്നു !! ഇനി പത്ര ഏജന്റുമാരുടെ സമരം എത്ര ദിവസം നീണ്ടു നില്‍ക്കുമോ ആവോ ? ഒരു [...]