പിള്ളയുടെ ജയില്‍ വാസ നാടകം പൊളിഞ്ഞു !
പത്രപ്രവര്‍ത്തനത്തില്‍ ചരിത്രപരമായ ഒരു നാഴികക്കല്ലായി ബാലകൃഷ്ണപ്പിള്ളയുടെ അസ്ലീല ജയില്‍ വാസം ഒരു ഫോണ്‍ സംഭാഷണത്തിലൂടെ ജനങ്ങള്‍ക്ക് മുന്നിലവതരിപ്പിച്ചതില്‍ ചിത്രകാരന്റെ വക ഒരു ലോഡ് അഭിവാദ്യങ്ങള്‍ റിപ്പോര്‍ട്ടര്‍ ടിവിക്കും ലേഖകനും അര്‍പ്പിച്ചുകൊള്ളുന്നു. നമ്മുടെ നാട് ഇത്രയും കാലം നന്നാകാതെ തുടരുന്നതിനുള്ള കാരണം നമ്മുടെ രാഷ്ട്രീയക്കാരാണെന്നത് നമ്മുടെ ഒരു തെറ്റിദ്ധാരണയാണ്. വാസ്തവത്തില്‍ നമ്മുടെ പത്രമാധ്യമങ്ങളുടെയും പത്ര പ്രവര്‍ത്തകരുടേയും എച്ചില്‍ പട്ടി സ്വഭാവത്തിന്റെ ഭാഗമായാണ് നമ്മുടെ നാട് സാംസ്ക്കാരികമായും, രാഷ്ട്രീയമായും, സാമൂഹ്യമായും ഇങ്ങനെ അധോഗതി പിടിച്ചു കിടക്കാന്‍ ഇടവന്നത് എന്നാണു സത്യം. [...]




