Archive for August, 2011

ഇന്ത്യക്കാരന്‍ എന്തുകൊണ്ടു നന്നാകുന്നില്ല ?

Posted 27 August 2011 | By | Categories: politics, social | 6 Comments

കമ്പ്യൂട്ടറും, മറ്റു സാങ്കേതിക സൌകര്യങ്ങളും ഇത്രയും വികസിച്ചിട്ടും, ആരൊക്കെയാണ് ഇന്ത്യക്കാര്‍, ഓരോരുത്തരും എവിടെയാണ്,  എന്തു ചെയ്യുന്നു, അവര്‍ ഓരോരുത്തരുടേയും സാംബത്തികവും ശാരീരികവും, സാമൂഹികവുമായ അവസ്ഥ എന്താണ്, എന്നതൊന്നും ഒരു ജനാധിപത്യ രാഷ്ട്രമായിട്ടും നമ്മുടെ ഗവണ്മെന്റിന്റെ ചിന്താവിഷയമേ ആകുന്നില്ല. ഭിക്ഷ ലഭിക്കാനുള്ള കണക്കു പുസ്തകമായ റേഷന്‍ കാര്‍ഡേ  പലര്‍ക്കും ലഭിച്ചിട്ടൂള്ളു. സത്യത്തില്‍ ജനത്തിന്റെ എണ്ണം പോലും അധികാരികള്‍ ചമയുന്ന പൊലാടിമക്കള്‍ക്കറിയില്ല. ജനങ്ങളെ പിഴിഞ്ഞും, ഓടിച്ചു പിടിച്ചു പിടിച്ചു പരിച്ചും പണമുണ്ടാക്കി, രഷ്ട്രീയക്കാരനും, ഉദ്ദ്യോഗസ്തരും വീതം വച്ചെടുക്കുന്ന സംവിധാനത്തേയാ‍ണ് ഇന്ത്യയില്‍ സര്‍ക്കാര്‍ [...]

ക്ഷേത്രത്തിലൊളിപ്പിച്ച നിധിയും വിശുദ്ധകള്ളന്മാരും (വീഡിയോ)

Posted 23 August 2011 | By | Categories: politics, Religion, social | 1 Comment

അവശിഷ്ട രാജവാലുകളും ക്ഷേത്രത്തില്‍ സൂക്ഷിച്ച കൊള്ള നിധിയും !

Posted 21 August 2011 | By | Categories: History, politics, social | 1 Comment

ജഗതിയുടെ റിയാലിറ്റി ഷൊ ചിന്തകള്‍ jagathi sreekumar

Posted 16 August 2011 | By | Categories: media, social | 4 Comments

ജഗതി ശ്രീകുമാര്‍ റിയാലിറ്റി ഷോകളെക്കുറിച്ച് ഏഷ്യനെറ്റ് സ്റ്റാര്‍ സിങ്ങര്‍ വേദിയില്‍ വച്ച് തന്റെ ചിന്തകള്‍ പങ്കുവച്ചതിന്റെ വീഡിയോ സൂക്ഷിക്കാനായാണ് ഈ പോസ്റ്റ്. ഇതേക്കുറിച്ച് നല്ലൊരു ബ്ലോഗ് പോസ്റ്റ് കണ്ടു. അതിന്റെ ലിങ്ക് ഇവിടെ ചേര്‍ക്കുന്നു : മഞ്ച് സ്റ്റാര്‍ സിങ്ങര്‍ : തീ തുപ്പി ജഗതി, വടി കൊടുത്ത് അടിവാങ്ങി രഞ്ചിനി.

വളിയിടുന്ന പപ്പനാവന്‍ !!

Posted 12 August 2011 | By | Categories: politics, Religion, social, superstition | 21 Comments

പപ്പനാവന്‍ വളിവിട്ടതാകും !!! അതോ പപ്പനാവന്റെ പേരില്‍ തന്ത്രിയോ, ശാന്തിയൊ, രാജ്യമില്ലാത്ത രാജാവോ, വെറ്റില പ്രശ്നവും, സ്വര്‍ണ്ണ പ്രശ്നവും, ദേവപ്രശ്നവും നടത്തുന്ന മറ്റു വല്ല മന്ത്രവാദികളുമൊ വളി വിട്ടതാകുമോ ദേവേച്ഛയായി വ്യാഖ്യാനിക്കപ്പെട്ടിരിക്കുക ? വിഢിത്തവും, ഭ്രാന്തും സമൂഹത്തില്‍ ഇത്രമേല്‍ ബഹുമാനിക്കപ്പെടുന്നുണ്ടെന്നത് സഹതാപകരം തന്നെ. !!!ശിവസെന പോലുള്ള വര്‍ഗ്ഗീയ സംഘടനകള്‍ക്ക് ഭക്തരുടെ പിന്തുണയോടെ ഈശ്വരേച്ഛക്കെന്ന പേരില്‍ ഗവണ്മെന്റിനേയും, കോടതിയേയും ധിക്കരിച്ച് വളരാനും അടുത്ത തവണയെങ്കിലും അനന്തപുരിയില്‍ താമര വിരിയിപ്പിക്കാനുമൊക്കെയുള്ള താന്ത്രികമായ ഗൂഢാലോചന ഈ വളിക്ക് പിന്നില്‍ നടന്നിട്ടുണ്ടെന്ന് നിശ്ചയം. [...]

കുണ്ടിയിലൊട്ടിക്കുന്ന സവര്‍ണ്ണ ജാതി വാലുകള്‍ !

Posted 10 August 2011 | By | Categories: blog, media, politics, Religion, social | 11 Comments

സവര്‍ണ്ണതയോട് ഏറ്റുമുട്ടി പരാജയപ്പെട്ട പുരോഗമന പ്രസ്ഥാനങ്ങളുടെ പടിയിറക്കം മനസ്സിലാക്കി, അധോഗമന പ്രസ്ഥാനത്തിന്റെ എച്ചില്‍ പടയായ സവര്‍ണ്ണ ഹൈന്ദവ ജാത്യാഭിമാനികള്‍, ഇടക്കാലത്ത് ഉപേക്ഷിച്ചിരുന്ന നായര്‍, മേനൊന്‍,നമ്പ്യാര്‍, കുറുപ്പ്, വര്‍മ്മ, പൊതുവാള്‍, മാരാര്‍, വെള്ളോടി, ഏറാടി, അടിയോടി, ഇളയത്, ….തുടങ്ങിയ ശൂദ്ര ജാതിവാലുകള്‍ (സര്‍നൈം എന്ന് സംസ്കൃത പദം) തങ്ങളുടെ ആനത്തഴമ്പുള്ള കുണ്ടികളില്‍ നട്ടെല്ലിന്റെ ഭാഗമായി തോന്നത്തക്കവിധം എറാള്‍ഡെറ്റുകൊണ്ട് ഒട്ടിച്ച് സിനിമ,റേഡിയോ, ടീവി തുടങ്ങിയ മാധ്യമങ്ങളിലും, പത്രങ്ങള്‍ ആനുകാലികങ്ങള്‍ തുടങ്ങിയ അച്ചടി മാധ്യമങ്ങളിലും കൂത്താടിക്കൊണ്ടിരിക്കുകയാണല്ലോ. മാധ്യമ രംഗത്തേക്ക് പ്രവേശിക്കുന്നവര്‍ക്ക് ജാതിവാലില്ലെങ്കില്‍ [...]

കുപ്പീല്‍ കേറാത്ത നിരീശ്വര ദൈവം ! ഫോട്ടോ കോപ്പി ചിത്രകല !!

Posted 05 August 2011 | By | Categories: art, blog, History | 3 Comments

ഗൂഗിള്‍ ബസ്സില്‍ രവിവര്‍മ്മയുടെ ഫോട്ടോകോപ്പി ചിത്രകലയെ ഇന്നും നെനെഞ്ചിലേറ്റുന്ന ബസ്സര്‍മാരെ പ്രകോപിപ്പിക്കാന്‍ എഴുതിയ ഒരു കമന്റ് ഇവിടേയും സൂക്ഷിച്ചവക്കുന്നതാണ്. ഉന്മേഷിന്റെ ബസ്സിലേക്കുള്ള ലിങ്ക്. ഈ പ്രപഞ്ചം നിലനില്‍ക്കാന്‍ ഒരു ഒടേതമ്പുരാന്റെ ആവശ്യമില്ലെന്ന് ദൈവനിഷേധികള്‍ വിശ്വാസികളെ ബോധ്യപ്പെടുത്താന്‍ പാടുപെടുന്നതിനു ഏതാണ്ട് തുല്യമായ പ്രയത്നമാണ് ആധുനിക ചിത്രകലയെക്കുറിച്ച് രവിവര്‍മ്മയുടെ (ക്രാഫ്റ്റിന്റെ) ആരാധകരെ ബോധ്യപ്പെടുത്താനും ആവശ്യമായി വരുന്നത്. ഫലം നാസ്തി !!! കാരണം, ചിത്രങ്ങളെക്കുറിച്ച് അറിയുന്നവര്‍ തങ്ങളുടെ സൌന്ദര്യശാസ്ത്രത്തെ സ്വരൂപിക്കുന്നത് 25000 വര്‍ഷം മുന്‍പുള്ള ചില ഗുഹാചിത്രത്തില്‍ നിന്നും തുടങ്ങി അതിന്റെ [...]

ശശി തരൂരിന്റെ ശിഖണ്ഡി ബുദ്ധന്‍ !

Posted 05 August 2011 | By | Categories: art, blog, History | No Comments

ശശിതരൂരിന്റെ പുസ്തകത്തിന്റെ മലയാള പരിഭാഷ പുറത്തിറക്കിയ ഡി.സി.ബുക്സ് കവര്‍ചിത്രമായി നല്‍കിയ ബുദ്ധന്റെ ചിത്രത്തെക്കുറിച്ചുള്ള ഒരു വിയോജിപ്പ് പോസ്റ്റ് വായിച്ചപ്പോള്‍ ചിത്രകാരനു തോന്നിയ അഭിപ്രായം താഴെ ചേര്‍ക്കുന്നു. ആ പോസ്റ്റിലേക്കുള്ള വഴിക്കായി ലിങ്കില്‍ അമര്‍ത്തുക: ഡീസീ ബുക്സും ശ്രീബുദ്ധനും chithrakaran:ചിത്രകാരന്‍ said… ഹഹഹഹ…… ഏതോ ഷാംബു പരസ്യത്തിനു മോഡല്‍ ചെയ്ത ഒരു ഹലുവ പെണ്ണിന്റെ തലയും ശരീരവും ഇയര്‍ പ്ലഗ്ഗും മൊബൈല്‍ ഫോണുമായിരിക്കുന്ന ബുദ്ധനെ ചിത്രീകരിക്കുന്നതില്‍ ബുദ്ധന്റെ ദര്‍ശനങ്ങളോടുള്ള അനാദരവൊന്നും കാണേണ്ടതില്ലെന്നാണ് ചിത്രകാരന്റെ മതം. ഇന്ത്യ എന്ന പുരാതന [...]