നമുക്ക് ധാരാളം രാഷ്ട്രീയക്കാരുണ്ട്. എല്‍.ഐ.സി., കെ.എസ്.എഫ്.ഇ ഏജന്റുമാരെപ്പോലെയും…ബ്രോക്കര്‍മാരെപ്പോലെയും, താന്തോന്നി മാടമ്പികളെപ്പോലെയും, തനി കൂട്ടിക്കൊടുപ്പ് മാമന്മാരെപ്പോലെയും, പക്ക കച്ചകപടക്കാരെപ്പോലെയുമൊക്കെ ആടിത്തിമര്‍ക്കുന്ന എട്ടുകാലിമമ്മൂഞ്ഞുകളാണ് 90 ശതമാനവും. 98 ശതമാനം എട്ടുകാലി മമ്മൂഞ്ഞു പോലുള്ള ജനങ്ങളില്‍ നിന്നും കൂടുതല്‍ മെച്ചപ്പെട്ട രാഷ്ട്രീയ നേതാക്കള്‍ ഉണ്ടാകുമെന്നും പ്രതീക്ഷിക്കാനാകില്ലല്ലോ. ജാതി-മത-വര്‍ഗ്ഗീയ ശക്തികളുടേയും , വിദേശത്തുനിന്നും ഇറക്കുമതി ചെയ്ത ഉത്പ്പന്നങ്ങളായ ജനാധിപത്യം, സോഷ്യലിസം, കമ്മ്യൂണിസം തുടങ്ങിയ ആശയങ്ങളുടെ മൊത്ത/ചില്ലറവില്‍പ്പന കച്ചവടക്കാരുടെ പാര്‍ട്ടികളുടെയും ഇരുട്ടുപരത്തുന്ന കമ്പോള സാന്നിദ്ധ്യത്തില്‍ നിന്നും വ്യത്യസ്തമായി അത്യപൂര്‍വ്വമായി ആത്മാര്‍ത്ഥതയും സത്യസന്ധതയും കൈമുതലായുള്ള രാഷ്ട്രീയ [...]