Archive for June, 2011

CNN Hero Anuradha Koirala അനുരാധ കൊയ്‌രാള

Posted 30 June 2011 | By | Categories: Uncategorized | 1 Comment

പ്രവാചക തുല്യനായ കുഞ്ഞെലിയും ഒരുമ്പെട്ട തസ്നിബാനുവും !

Posted 27 June 2011 | By | Categories: Uncategorized | 3 Comments

ജാതി-മത-സംഘടനാ വര്‍ഗ്ഗീയ കാഴ്ച്ചപ്പാടിലൂടെ നോക്കുമ്പോള്‍ ആങ്ങനെയാണ്. കള്ളനോ, കൊള്ളക്കാരനോ,കൊലപാതകിയോ, കള്ളക്കടത്തുകാരനോ, ചതിയനോ, സ്ത്രീപീഢകനോ, രാജ്യദ്രോഹിയോ, …. എന്തുതന്നെയോ ആകട്ടെ… അഞ്ചു നേരവും നിസ്ക്കരിക്കുകയും, സക്കാത്തുകൊടുക്കുകയും, അംബലത്തില്‍ പോകുകയും, വഴിപാടുകളും സംഭാവനയും നല്‍കുകയും, പള്ളീല്‍ പൊകുകയും,പള്ളീലച്ചന്റെ സ്വകാര്യ ആവശ്യങ്ങള്‍ സാധിച്ചു കൊടുക്കുകയും,പാര്‍ട്ടിക്ക് സംഭാവന നടത്തുകയും ചെയ്താല്‍ … നമ്മുടെ സമൂഹത്തില്‍ എത്ര ദുഷ്ടനും സദാചാരിയും, സദ്ഗുണ സമ്പന്നനുമാകാം.ദുര്‍ഗുണാങ്ങളും,സാമൂഹ്യ വിരുദ്ധതയും അയാളുടെ യോഗ്യതയും ആണത്വത്തിന്റെ ലക്ഷണവുമായി വരവുവക്കപ്പെടും അങനെ ദുഷ്ടത കൂടി, ജനപ്രതിനിധികളും, മന്ത്രിയും,പ്രവാചക തുല്യനുമായവരൊക്കെ നമ്മുടെ സമൂഹത്തിലുണ്ട്.എന്നാല്‍, ആരെങ്കിലും [...]

മനോരോഗികളുടെ സ്വന്തം നാട് !

Posted 24 June 2011 | By | Categories: Uncategorized | 1 Comment

ജാതി മതങ്ങളുടെയും “ഠ” വട്ടത്തിലെ രാഷ്ട്രീയകക്ഷികളുടെയും ഭക്തരും,അടിമകളും,കങ്കാണിമാരുമായ സദാചാര പോലീസിന് മനോരോഗ ചികിത്സ അവശ്യം തന്നെ !!! (വ്യക്തി ബഹുമാനത്തിന്റെ ആദ്യപാഠങ്ങള്‍ സ്ത്രീകള്‍തന്നെ നല്‍കട്ടെ. ചികിത്സക്ക് ആശംസകള്‍ !!)മാത്രുഭൂമിയില്‍ ഇന്നു -24.6.11‌- പ്രസിദ്ധീകരിച്ച മഡോണയുടെ നല്ലൊരു ലേഖനം ഇതോടൊപ്പം ചേര്‍ത്തിരിക്കുന്നു.

അന്യന്റെ ആത്മാഭിമാനത്തെ ബഹുമാനിക്കാത്ത സമൂഹം !

Posted 22 June 2011 | By | Categories: Uncategorized | 4 Comments

സദാചാരത്തിന്റെ നൂല്‍പ്പാലത്തിലൂടെ … അനുവാദം കൂടാതെ അന്യ വ്യക്തിയുടെ സ്വകാര്യതയിലേക്ക് അതിക്രമിച്ചുകടക്കുന്ന മനുഷ്യര്‍ കൊള്ളക്കാരെക്കാളും, മോഷ്ടാക്കളേക്കാളും നികൃഷ്ടമായ സംസ്ക്കാരമുള്ള ജാതിമത വര്‍ഗ്ഗീയ ഭരണം സ്വപ്നം കാണുന്ന വിഢികളാണ്.(ഇന്നത്തെ- 22.6.11- മാതൃഭൂമി പത്രത്തില്‍ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയാണ് മുകളില്‍ സ്കാന്‍ ചെയ്തു ചേര്‍ത്തിരിക്കുന്നത്)

ഇതും മനുഷ്യരുടെ നേട്ടമാണെന്ന് കന്നുകാലികള്‍ എന്നു മനസ്സിലാക്കും ?

Posted 21 June 2011 | By | Categories: Uncategorized | 4 Comments

നമ്മുടെ എഞ്ചിനീയര്‍മാരും ഡോക്റ്റര്‍മാരും എന്തുകൊണ്ടാണ് തുലാഭാരം നടത്തുന്ന വെറും കൂലികളാകുന്നത് ???കൂടുതല്‍ വായിക്കാന്‍: രാത്രിയിലും പ്രവര്‍ത്തിക്കുന്ന സൗരോര്‍ജ്ജ നിലയം

നാണമില്ലാത്ത മലയാളികള്‍

Posted 20 June 2011 | By | Categories: Uncategorized | 9 Comments

നിരാഹാര സമരം അശ്ലീലമാകുമ്പോള്‍ … Irom Sharmila

Posted 17 June 2011 | By | Categories: Irom Sharmila | 4 Comments

പത്തര വര്‍ഷമായി ഒരാള്‍ ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കാതെ നിരാഹാരം കിടന്നിട്ടും മരിക്കുന്നില്ലെന്നത് ലോകത്ത് ഇന്നേവരെ സംഭവിച്ചുള്ള ആത്ഭുതങ്ങളെയെല്ലാം കവച്ചുവക്കുന്ന സംഭവമാണ്. നിരാഹാരം കിടക്കുന്നത്  മരിക്കുന്നതിനു വേണ്ടിയാണ്. താന്‍ ആഗ്രഹിച്ച കാര്യം അധികാര സ്ഥാപനങ്ങളുടെ മാനുഷികത ഉയര്‍ത്തി, ആഗ്രഹ സാഫല്യം നേടുന്നതിനായുള്ള സ്വയം പീഢിത മാര്‍ഗ്ഗങ്ങളിലൊന്നാണ് നിരാഹാര സമരം. തുടങ്ങേണ്ട സമയം തുടങ്ങാനും, നിര്‍ത്തേണ്ട സമയത്ത് നിര്‍ത്താനും നിരാഹാര സത്യാഗ്രഹിക്ക് കഴിയാതെ പോയാല്‍ അതിനെ സമരമാര്‍ഗ്ഗം എന്ന് പറയാനാകില്ല. അതൊരു സഹതാപാര്‍ഹമായ ശാപമാര്‍ഗ്ഗമായിത്തീരും,… നിരാഹാരം കിടക്കുന്നവര്‍ക്കും, [...]

മന്ത്രവാദികളായ നമ്പൂതിരിമാരുടെ തട്ടിപ്പുകള്‍ !!!

Posted 16 June 2011 | By | Categories: Uncategorized | 1 Comment

പൂണൂലിട്ട് , മന്ത്രവാദമെന്ന തട്ടിപ്പുകുലത്തൊഴിലുമായി നടക്കുന്ന നമ്പൂതിരിമാരെ നമ്മുടെ സമൂഹത്തിന് ഇപ്പോഴും വളരെ ബഹുമാനമാണെന്നത് രസകരമായ യാഥാര്‍ത്ഥ്യമാണ്. ജനങ്ങളെ വഞ്ചിക്കുന്നതിനും കബളിപ്പിക്കുന്നതിനുമായി മന്ത്രവും തന്ത്രവും സംബന്ധവും നടത്തുകയും, ഇത്രയും തല്ലുകൊള്ളിത്തരം നടത്തിയിട്ടും സമൂഹത്തിലേ ഏറ്റവും ശ്രേഷ്ടരെന്ന സല്‍പ്പേരില്‍ കഴിഞ്ഞുകൂടുകയും ചെയ്യുന്ന നമ്പൂതിരിമാരെ സത്യത്തിലാരും തിരിച്ചറിയുന്നില്ലെന്നത് ലോകാത്ഭുതങ്ങളിലൊന്നായി കണക്കാക്കേണ്ടതാണ്. നമ്മുടെ സമൂഹത്തെ സഹസ്രാബ്ദങ്ങളായി കബളിപ്പിച്ചുകൊണ്ടിരിക്കുന്ന അല്ലെങ്കില്‍ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്ന  മന്ത്രവാദികളായ നമ്പൂതിരിമാരെ നന്നായൊന്നു പരിഹസിക്കാനുള്ള സാമാന്യബോധം പോലും ജനത്തിനില്ലാത്തതിന്റെ കാരണം കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. എന്തിന്, നമ്മുടെ സര്‍വ്വശക്തനായ  ദൈവത്തെ ചുട്ടെടുത്തതിനുശേഷം [...]

ഹുസൈനു പ്രണാമം ! M.F. Husain

Posted 09 June 2011 | By | Categories: Uncategorized | 8 Comments

ഇന്ത്യയുടെ എറ്റവും മഹാനായ ചിത്രകാരനായിരുന്നു എം.എഫ്.ഹുസൈന്‍ . ഇന്ത്യയിലെ സവര്‍ണ്ണ ഹൈന്ദവ തീവ്രവാദികളുടെ സംഘടിതമായ ദ്രോഹം നൂറുകണക്കിന് കേസുകളായി അദ്ദേഹത്തിന്റെ ജീവിതം ദുസ്സഹമാക്കിയപ്പോള്‍ ഇന്ത്യ വിട്ടുപോകേണ്ടിവന്ന ഇന്ത്യയുടെ എക്കാലത്തേയും വലിയ ചിത്രകാരനായിരുന്നു എം.എഫ്.ഹുസൈന്‍. ബാലിശമായ പുരാണേതിഹാസങ്ങളെ  ചരിത്രത്തിന്റെ സ്ഥാനത്ത് പ്രതിഷ്ഠിച്ച്, അതുമാത്രമാണ് ഇന്ത്യയുടെ ചരിത്രമെന്ന് വിശ്വസിക്കുകയും,പ്രചരിപ്പിക്കുകയും, ദുരഭിമാനം കൊള്ളുകയും ചെയ്യുന്ന സവര്‍ണ്ണ ഹിന്ദുക്കള്‍ അധികാരം കയ്യാളുന്ന ഇന്ത്യയില്‍  സത്യസന്ധനായ ഒരു ചിത്രകാരനെ ഉള്‍ക്കൊള്ളാനുള്ള ഹൃദയവികാസമുണ്ടാകില്ലെന്നത് സ്വാഭാവികമാണ്. സവര്‍ണ്ണ വര്‍ഗ്ഗീയത ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇസ്ലാമിക വിഗ്രഹങ്ങളെയും വികാരങ്ങളേയും മുസ്ലീം [...]

പാര്‍ട്ടിക്ക് സവര്‍ണ്ണ മനോരോഗമോ ?

Posted 03 June 2011 | By | Categories: Uncategorized | 4 Comments

പേരും ഭാവവും വിപ്ലവ പാര്‍ട്ടി, … തൊഴിലാളി വര്‍ഗ്ഗ അധസ്ഥിത രക്ഷക പുരോഗമന പാര്‍ട്ടി …. എന്നൊക്കെയാണെങ്കിലും ഇ.എം.എസ്. നമ്പൂരിയുടെ (പണ്ടു കെ.ആര്‍.ഗൌരിയേയും ടി.വി.തോമസിനേയും കുടുമ്പം കലക്കി ദ്രോഹിച്ച മഹനീയ കുനിഷ്ട് പാരമ്പര്യം ഓര്‍ക്കുക)  കുടിലസവര്‍ണ്ണ പ്രേതബാധയില്‍ നിന്നും പാര്‍ട്ടി രക്ഷപ്പെടുന്ന മട്ടില്ല.  പാര്‍ട്ടി നേതൃത്വം ഉന്നതമൂല്യങ്ങളില്‍ നിന്നും പിന്നോട്ട് നടന്ന് അകലുകയും, അണികള്‍ ഒറ്റക്ക് പുരോഗമന വീഥി തിരഞ്ഞെടുക്കേണ്ടി വരികയുമാണ്. മാധ്യമ രംഗത്ത് വിസ്ഫോടനാത്മകമായ പുരോഗതി കൈവന്നിട്ടുള്ള ഇക്കാലത്ത് ഇനി പണ്ടേപ്പോലെ ഞൊണ്ടി ന്യായങ്ങള്‍ പറഞ്ഞ് [...]