Archive for March, 2011

ഒരു തെയ്യം കലാകാരന്‍

Posted 31 March 2011 | By | Categories: Uncategorized | 1 Comment

സമൂഹത്തിലെ കാപട്യത്തെ പരിഹസിക്കുന്നതില്‍ വിദഗ്ദനായ ഒരു പൊട്ടന്‍ തെയ്യ കലാകാരനാണ് പ്രസാദ്. പത്ത് ഇല്ലക്കാരായ പുലയരുടെ ഉടമസ്തതയിലുള്ള അത്താഴക്കുന്ന് താഴെക്കാവില്‍ പൊട്ടന്‍ തെയ്യം കെട്ടുന്നതിനായി എത്തിച്ചേര്‍ന്നതാണ്. തെയ്യക്കാലം കഴിഞ്ഞാല്‍ പ്രസാദ് ഇലക്ട്രീഷ്യനായി ജോലി ചെയ്യും. മലയന്മാരും, വണ്ണാന്മാരും പുലയരുടെ കാവുകളില്‍ തെയ്യംകെട്ടാത്തതുകൊണ്ട് പുലയ കാവുകളില്‍ പുലയര്‍ തന്നെയാണ് തെയ്യം കെട്ടുക.ചെണ്ട വാദ്യവും, പൂജകളും പുലയന്‍ തന്നെ. കഥകളിയുടെയും മോഹിനിയാട്ടത്തിന്റേയും പൊണ്ണത്തടികളും നെയ് വിളക്കുകളും മാത്രം മാന്യമാണെന്ന് കണ്ടു ശീലിച്ച മലയാളി ഈ നാടിന്റേയും സംസ്ക്കാരത്തിന്റേയും യഥാര്‍ത്ഥ ഉടയവരായ [...]

തെയ്യം വീഡിയോകള്‍ theyyam videos

Posted 29 March 2011 | By | Categories: Uncategorized | 1 Comment

തെയ്യത്തെ മലയാളിയുടെ അത്ഭുതകരമായ ആചാരവിശേഷമായാണ് ചിത്രകരന്‍ കാണുന്നത്. ഹിന്ദു മതത്തിനും, ബുദ്ധ-ജൈന മതങ്ങള്‍ക്കും മുന്‍പ് മുതല്‍ കേരളത്തില്‍ നിലവിലുണ്ടായിരുന്ന തനത് വിശ്വാസങ്ങളും, ആചാരങ്ങളും, സംസ്ക്കാരവുമായി തെയ്യത്തെ മനസ്സിലാക്കേണ്ടിയിരിക്കുന്നു.ഹിന്ദു മതം തെയ്യങ്ങളെ തങ്ങളുടെ അടിയാളരുടെ നീച വിശ്വാസങ്ങളായി അടയാളപ്പെടുത്താന്‍ സംഘടിതമായി കള്ളക്കഥകളും ഐതിഹ്യങ്ങളും നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നു. തെയ്യങ്ങളെ മഹാവിഷ്ണുവുമായും,ശിവനുമായും,പൈങ്കിളിക്കഥകളായ രാമായണവും ഭാരതവുമായൊക്കെ ബന്ധിപ്പിച്ച് തങ്ങളുടെ കാല്‍ക്കീഴിലാക്കാന്‍ ശ്രമിക്കുന്നുണ്ട്. രാജവംശങ്ങളും, നാടുവാഴികളും, വാഴുന്നോരുമൊക്കെ കുറ്റിയറ്റു പോയെങ്കിലും ഇവറ്റകളുടെ ശവങ്ങളെ ഊതി വീര്‍പ്പിച്ച് കോവിലകത്തെ രാജാക്കന്മാരായി നിര്‍ത്തി ഇവരെക്കൊണ്ട് തെയ്യംകെട്ടുന്ന വേലന്മാര്‍ക്കും വണ്ണാന്മാര്‍ക്കും [...]

പിന്നെയും പിന്നെയും താത്രിക്കുട്ടി !!

Posted 29 March 2011 | By | Categories: Uncategorized | No Comments

ഷെരീഫ് കൊട്ടാരക്കരയുടെ ബ്ലോഗില്‍ സ്മാര്‍ത്ത വിചാര ചരിത്രത്തിലെ വീരനായികയായ താത്രിക്കുട്ടിയെക്കുറിച്ച് ഒരു പോസ്റ്റ് വായിച്ചു. താത്രിയും പീഢനക്കഥകളും chithrakaran:ചിത്രകാരന്‍ പറഞ്ഞു… പൊതുവെ സെക്സിന് ഒരു ക്ഷാമവും ഇല്ലാതിരുന്ന കാലത്താണ് താത്രിക്കുട്ടിയുടെ വശീകരണത്തില്‍ പെട്ട് 64 പഞ്ചപാവങ്ങള്‍ ഭ്രഷ്ടിനു വിധേയരായതെന്ന് രസകരമാണ്. പെണ്ണൊരുമ്പെട്ടാല്‍ ബ്രഹ്മനും തടുക്കാനാകില്ലെന്ന സത്യത്തിന്റെ സാക്ഷ്യം തന്നെയാണു താത്രിക്കുട്ടി. പക്ഷേ, താത്രിക്കുട്ടിയെ അത്രയും നീചമയ ഒരു മാനസ്സികാവസ്ഥയിലെത്തിച്ചത് നമ്പൂതിരിമാര്‍ക്കിടയില്‍ അന്നു നിലനിന്നിരുന്ന സദാചാരപരമായ കാപട്യം തന്നെയായിരുന്നു. ജനങ്ങളുടെ ചോരകുടിക്കാനായി പരാന്നജീവികളായ ബ്രഹ്ഹ്മണര്‍ സമൂഹത്തില്‍ ലൈഗീകതയുടെ അരാജകത്വത്തെ [...]

കീച്ചേരി പാലോട്ടു കാവ് keecheri palottu kavu

Posted 28 March 2011 | By | Categories: Uncategorized | No Comments

2011 മാര്‍ച്ച് 25 ന് കീച്ചേരി പാലോട്ടു കാവിനെക്കുറിച്ച് അറിയാന്‍ ചിത്രകാരന്‍ ഇറങ്ങിപ്പുറപ്പെട്ടു.ശ്രീധരന്‍ എന്ന അന്തിത്തിരിയന്‍ തിയ്യനാണ് ഇവിടെ ശാന്തിക്കാരന്‍.നാലു തിയ്യ തറവാട്ടുകാരുടേതാണ് കീച്ചേരി പാലോട്ടു കാവിന്റെ അവകാശം. 1) കപ്പച്ചേരി 2) നമ്പിടി 3)തച്ചോളി 4) കാനമഠത്തില്‍ . ദൈവത്താറും അങ്കക്കാരനുമാണ് പ്രധാന തെയ്യങ്ങള്‍.ഇപ്പോള്‍ ക്ഷേത്ര കമ്മിറ്റിയുടെ ഭരണത്തിലാണ് പാലോട്ടു കാവ്.കാവ്  ഏതാണ്ട് മുഴുവനായിത്തന്നെ ഹൈന്ദവവല്‍ക്കരിച്ചു കഴിഞ്ഞു.ഈ വര്‍ഷത്തെ തെയ്യംകെട്ട് ഉത്സവം ഏപ്രില്‍ 14 ന് ആരംഭിക്കും. ഉത്സവം ഒരാഴ്ച്ചക്കാലം. വെടിക്കെട്ടാ‍ണ്  പാലോട്ടുകാവിലെ ജനശ്രദ്ധ ആകര്‍ഷിക്കുന്ന [...]

മാടായി കാവ് Madayi Kavu

Posted 27 March 2011 | By | Categories: Uncategorized | 1 Comment

ഇന്ന് (27.3.11)കണ്ണൂര്‍ പഴയങ്ങാടിയിലുള്ള മാടായിപ്പാറയിലേക്കാണ് ദൈവങ്ങള്‍ക്ക് ദര്‍ശനം കൊടുക്കാനായി ചിത്രകാരന്‍ എഴുന്നള്ളിയത് കൊടും വെയിലുകൊണ്ട് കത്തിക്കാളുന്ന മാടായി പാറയുടെ വിശാലമായ പരപ്പില്‍ ആശ്വാസമായി മാടായികാവു കണ്ടു.ഭക്തര്‍ ഏറെയും അന്യ ദേശക്കാരാണ്.മാടായി കാവില്‍ കണ്ട ചില ദൃശ്യങ്ങള്‍ താഴെ: മാടായി കാവില്‍ മാല കെട്ടുന്ന സ്ത്രീ മാടായിക്കാവിലെ കടഞ്ഞെടുത്ത കൂറ്റന്‍ തൂണ്‍ ! സമീപം പരദേശിയായ ഒരു ഭക്തന്‍ . കാവിന്റെ മുഖപ്പുരയില്‍ (?) അലങ്കാര ചിത്രപ്പണികള്‍ മാടായി കാവ് ആല്‍ത്തറയില്‍ നിന്നുള്ള ദൃശ്യം കാവിന്റെ പൂമുഖത്ത് ഭീമന്‍ [...]

അച്ഛനെ മാറ്റിപ്രതിഷ്ഠിച്ച് അഴിക്കോട് പാലോട്ട് കാവ്

Posted 25 March 2011 | By | Categories: azhikode palotu kavu | 7 Comments

 ബ്രാഹ്മണരുടെ കള്ളക്കഥയിലെ വിഷ്ണുവിന്റെ മത്സ്യാവതാരം !(പാലോട്ടു കാവ് ഉത്സവ നോട്ടീസില്‍ നിന്നും എടുത്തത്) ദൈവത്താര്‍ ഈശ്വരന്‍, അങ്കക്കാരന്‍, കുണ്ടാടി ചാമുണ്ടി, കുറത്തിയമ്മ, ഇളവില്ല്, കരി വില്ല്,നെല്ലുകുത്തിപ്പോതി … തുടങ്ങിയ പുരാതനമായ തറവാട്ടു വ്യവസ്ഥിതിയുടെ ഭാഗമായുള്ള എട്ടോളം തെയ്യങ്ങള്‍/തിറകള്‍ കെട്ടിയാടുന്ന ഒരാഴ്ച്ച നീണ്ടു നില്‍ക്കുന്ന തെയ്യാട്ട പരിപടികളാണ്  അഴീക്കോട് പാലോട്ടുകാവില്‍ 2011 ഏപ്രില്‍ 14 മുതല്‍ ആരംഭിക്കുക. തികച്ചും ജനകീയവും പ്രാചീനവുമായ ഈ തെയ്യങ്ങളുടെ തലക്കു മുകളിലൂടെ ബ്രാഹ്മണ്യത്തിന്റെ ആണും പെണ്ണുംകെട്ട ദൈവമായ മഹാവിഷ്ണുവിന്റെ മത്സ്യാവതാര കള്ളക്കഥ പ്രചരിപ്പിച്ചുകൊണ്ട് [...]

മാഹിയിലെ ടൂറിസം പരിഷ്ക്കാരങ്ങള്‍

Posted 24 March 2011 | By | Categories: Uncategorized | No Comments

മയ്യഴിപ്പുഴയുടെ ഓരത്തുകൂടെ കടല്‍ക്കാറ്റേറ്റ് വിശ്രമിക്കാനും നടക്കാനും മനോഹരമായ ഒരു പാത അടുത്തിടെ നിര്‍മ്മിച്ചിരിക്കുന്നു. 2011 മാര്‍ച്ച് 22 ന് ചിത്രകാരന്‍ ആ വഴിയിലൂടെ നടന്നുനോക്കി. മനോഹരമായിരിക്കുന്നു. പൊതു സ്ഥലങ്ങള്‍ നഷ്ടമാകുന്ന ഇന്നത്തെ സമൂഹത്തിന് ഇത്തരം പൊതുസ്ഥലങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്നത് വലിയ സംഭാവനതന്നെയാണ്. മാഹി ഭരണാധികാരികള്‍ക്ക് അഭിനന്ദനങ്ങള്‍ !!! ഈ പുതിയ സംവിധാനങ്ങളുടെ സംരക്ഷണവും, നോക്കിനടത്തലും, ശുചീകരണവും കൂടി കാര്യക്ഷമമായി നടത്താനായാല്‍ മഹാഭാഗ്യം തന്നെ !!! ആ സ്വഭാവം നമുക്കില്ലാത്തതാണല്ലോ

മാതാപിതാക്കളുടെ തുടര്‍ച്ചയാണ് മക്കള്‍

Posted 24 March 2011 | By | Categories: Uncategorized | No Comments

ബ്ലോഗര്‍ മോണാലിസയുടെ ഇംഗ്ലീഷ് ബ്ലോഗില്‍ ശരീരത്തെക്കുറിച്ചും ആത്മാവിനെക്കുറിച്ചുമുള്ള ഒരു പോസ്റ്റ് വായിച്ചു. അവിടെ ചിത്രകാരന്‍ മലയാളത്തിലെഴുതിയ കമന്റ് താഴെ സൂക്ഷിക്കുന്നു. മൊണാലിസയുടെ പോസ്റ്റിലേക്കുള്ള ലിങ്ക്: Body and Soul chithrakaran:ചിത്രകാരന്‍ said… ശരീരത്തേയും മനസിനേയും രണ്ടായി കാണുക ബുദ്ധിപരമായി രസമുള്ള സംഗതിയാണെങ്കിലും, അത്തരം രണ്ടായി കാണുന്ന ചിന്തയില്‍ പതിയിക്കുന്ന ഒരു ഗുഢരാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയം തീര്‍ത്തും അന്യമായതാണ്. സ്വന്തം അച്ഛനമ്മമാരുടെതല്ലെന്ന് സാരം മനുഷ്യനെ ഒരു ഉത്പ്പന്നമായി കമ്പോളവല്‍ക്കരിക്കുന്ന അപകടം പോലും ആ രാഷ്ട്രീയത്തില്‍ എംബെഡ് ചെയ്യപ്പെട്ടിരിക്കുന്നു.സ്വന്തം അച്ഛനമ്മമാരുടെ [...]

സി.പി.എം വി.എസ്സിനെ അനുഗമിക്കുക !

Posted 20 March 2011 | By | Categories: Uncategorized | 2 Comments

നമ്മുടെ രാഷ്ട്രീയ നേതാക്കളെല്ലാം കരുതുന്നത് ജനങ്ങളെ പിച്ചകൊടുത്ത് എന്നും ആട്ടിന്‍പറ്റമായി നിലനിര്‍ത്താം എന്നാണെന്നു തോന്നുന്നു. ചെറിയ ചെറിയ ആനുകൂല്യങ്ങളും, പിച്ചക്കാശും,ചെവി നിറയെ പ്രതീക്ഷകളും നല്‍കി ശാന്തരാക്കി, തങ്ങളുടെ കച്ചവടവും കൂട്ടിക്കൊടുപ്പ് ജോലിയും പണ്ടത്തെപ്പോലെ എന്നും നടത്തിക്കൊണ്ടുപോകാമെന്ന് പുത്തന്‍ മീഡിയകളുടെ മലവെള്ളപ്പാച്ചിലില്‍ ഇനി സ്വപ്നം കാണാനാകില്ല. ഭരണ തന്ത്രജ്ഞതയുടെ കുടില ബുദ്ധിക്കകത്തൊന്നും ഇനി ജനങ്ങള്‍ അനുസരണയോടെ നിന്നു തരുമെന്ന് പ്രതീക്ഷിച്ചുകൂട. സത്യത്തിന്റേയും നീതിയുടേയും വിതരണം നീതിപൂര്‍വ്വമാകുന്നില്ലെന്ന് കണ്ടു ബോധ്യപ്പെടുന്ന ജനം, സത്യത്തിനായി മുന്നിട്ടിറങ്ങുന്ന ഒരു രാഷ്ട്രീയ നേതാവിന് അയാളുടെ [...]

തടവുപുള്ളി പൊട്ടിച്ചിരിക്കുന്നു…!!

Posted 16 March 2011 | By | Categories: Uncategorized | 15 Comments

വി.എസ്. അച്ചുതാനന്ദനെ അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കേണ്ടെന്ന് സി.പി.എം.തീരുമാനമെടുത്തിരിക്കുകയാണ്.   വി.എസ്.അച്ചുതാനന്ദന് അധികാരത്തില്‍ നിന്നും പുറത്തേക്ക് വഴികാണിച്ചു കൊടുക്കുന്നതില്‍ അഴിമതിക്കേസില്‍ പൂജപ്പുര ജയിലില്‍ തടവുശിക്ഷ അനുഭവിക്കുന്ന നായര്‍ മാടംബിക്ക് കയ്യില്ലെന്ന് സാങ്കേതികമായി പറയാം. (പക്ഷേ, ഇന്ന് അദ്ദേഹത്തിന്റെ മധുരമായ പ്രതികാര ദിനമാണ്. പ്രതീക്ഷയുടെ പുതിയ ചക്രവാളം തടവുപുള്ളിയുടെ മനസ്സില്‍ പ്രഭാതകിരണങ്ങളായി ഉദിച്ചുയരുന്നുണ്ടാകും.:)എന്നാല്‍ നായര്‍ ജാതി സംഘടനക്ക് ഈ ഗൂഢാലോചനയില്‍ പങ്കില്ലെന്ന് പറയാനാകില്ല.തൊഴിലാളി വര്‍ഗ്ഗത്തില്‍ നിന്നുമുള്ള ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിയായ വി.എസ്സിനെ അധികാരം തൊടാനാകാത്ത സ്ഥാനത്തിരുത്തേണ്ടത് ഇന്ത്യയുടെ ഭരണരംഗത്തെപ്പോലും നായര്‍-നസ്രാണി [...]

മലയാളം ടൈപ്പ് ചെയ്യാൻ കീമാജിക്‌ !!

Posted 14 March 2011 | By | Categories: Uncategorized | No Comments

ഇന്റെർനെറ്റിൽ മലയാളം സുഗമമായി ടൈപ്പ് ചെയ്യാൻ സഹായിക്കുന്ന ഒരു പുതിയ എഴുത്ത് ഉപകരണം (സൊഫ്റ്റ്വെയർ)അവതരിപ്പിച്ചതായി ഷിജു അലക്സിന്റെ ബ്ലോഗിൽ ഒരു പോസ്റ്റ് വായിച്ചു. കീ മാജിക്ക് എന്ന സൗജന്യ സോഫ്റ്റ്വെയർ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കും ആ പോസ്റ്റിൽ നിന്നും ലഭിക്കും.ഷിജു അലക്സിന്റെ പോസ്റ്റിലേക്കുള്ള ലിങ്ക്:  മലയാളം ടൈപ്പ് ചെയ്യാൻ കീമാനു് പകരം കീമാജിക്‌…………………………………………ഷിജു അലക്സിന്റെ പോസ്റ്റിലെ ഉപകാരപ്രദമായ ലിങ്കുകൾ താഴെ സൂക്ഷിക്കുന്നു: ഇൻസ്റ്റളേഷൻ ആവശ്യമില്ലാത്ത സിപ്പ് ഫയൽ ഇവിടെ നിന്നു് കിട്ടും: http://goo.gl/u9nFp സെറ്റപ്പ് ഫയൽ ഇവിടെ നിന്നു് [...]

കാവില്‍ പാമ്പും പരുന്തും പ്രതിഷ്ഠയാകുമ്പോള്‍

Posted 13 March 2011 | By | Categories: Uncategorized | 1 Comment

ഇന്ന് ഏഴിമലയില്‍ പോകുന്ന വഴിക്ക് പയ്യന്നൂര് ടൌണിനടുത്തുള്ള പെരുമ്പയില്‍ ഹൈവേയുടെ ഒരു വശത്തായി നല്ലൊരു കാവു കണ്ടു. ഇടതിങ്ങിയ വള്ളിക്കുടിലുകളും മരങ്ങളുമുള്ള കാവിലെ ഒരു ശില്‍പ്പം ചിത്രകാരനെ വല്ലാതെ വിഷമിപ്പിച്ചു. നാഗക്കാവിനു മുകളില്‍ ആധിപത്യമുറപ്പിച്ചിരിക്കുന്ന നാഗങ്ങളുടെ വര്‍ഗ്ഗശത്രുവും മഹാവിഷ്ണുവിന്റെ വാഹനവുമായ പരുന്തും ഒന്നിച്ചു ചേര്‍ക്കപ്പെട്ടിരിക്കുന്നു. ഹിന്ദു മതം ഉത്ഭവിക്കുന്നതിനു മുന്‍പുതന്നെയുള്ള നാഗ കാവുകളില്‍ ഇപ്പോള്‍ ഹിന്ദുമത വര്‍ഗ്ഗീയതക്കുണ്ടായ അധിനിവേശ മേധാവിത്വത്തിലേക്ക് വിരല്‍ ചൂണ്ടുന്ന ഈ ശില്‍പ്പത്തെ ചരിത്രബോധമോ സംസ്ക്കാരമോ ഇല്ലാത്ത ഒരു സമൂഹത്തിനു മാത്രമേ നിര്‍മ്മിച്ച് ആരാധിക്കാനാകു. [...]

ലിവിങ്ങ് ടുഗദര്‍ സംസ്ക്കാരം !

Posted 13 March 2011 | By | Categories: Uncategorized | No Comments

ലിവിങ്ങ് ടുഗെദര്‍ നല്ല ആശയമാണ്. ആരുമായും കൂട്ടുചേര്‍ന്ന് ജീവിക്കാനാകുക എന്നത് വ്യക്തിസ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റേയും ഒരു പശ്ചാത്തലത്തിലാണെങ്കില്‍ മനോഹരം തന്നെ. എന്നാല്‍, ലിവിങ്ങ് ടുഗദെര്‍ സ്പോണ്‍സര്‍ ചെയ്യുന്നത് അമേരിക്കന്‍ ഫ്രൈഡ് ചിക്കണ്‍ കംബനിയാകുമ്പോള്‍ ഒന്നിച്ചു താമസിപ്പിക്കാനായി ഒന്നായിരുന്ന കുടുംബ വ്യവസ്ഥയെ തല്ലിപ്പിരിപ്പിക്കുന്ന വിപണിയുടെ അജണ്ടകൂടി സമൂഹത്തിലേക്ക് സംസ്ക്കാരത്തിന്റെയും, ഫഷന്റേയും, ലൈഫ് സ്റ്റൈലിന്റേയും മുഖം മൂടിയണിഞ്ഞ് ഒളിച്ചു കടക്കുന്നുണ്ടെന്ന് നാം അറിയേണ്ടിയിരിക്കുന്നു.കണ്ണൂര്‍ താവക്കര പുതിയ ബസ് സ്റ്റാന്‍ഡിലെ ഒരു തെരുവോര ഹോര്‍ഡിങ്ങില്‍ ലിവിങ്ങ് ടുഗദെര്‍ സിനിമയുടേയും, അമേരിക്കന്‍ ഫ്രൈഡ് ചിക്കണ്‍ [...]

ഇതിന്റെ പേരറിയുമോ ?

Posted 13 March 2011 | By | Categories: Uncategorized | 2 Comments

കണ്ണൂര്‍ ടൌണില്‍ നിന്നും 3 കിലോമീറ്റര്‍ കിഴക്കായി സ്ഥിതിചെയ്യുന്ന കക്കാട് അങ്ങാടിയില്‍ തെരുവോരത്തിനും, നശിപ്പിക്കപ്പെട്ട പുഴയുടെ പഴയ ബോട്ടുജട്ടിക്കുമിടയിലായി (പുഴ നികത്തിയെടുത്ത ഇപ്പോഴത്തെ ടാക്സി സ്റ്റാന്‍ഡ്)ആരുടേയും ശ്രദ്ധയില്‍ പെടാതെ പാവം ഒളിച്ചും പതുങ്ങിയും ജീവിച്ചിരിക്കുകയാണ് ഈ ചരിത്ര സ്മാരകം. (ബ്രിട്ടീഷുകാരുടെ കാലത്തുള്ളതാണോ അതോ പുഴാതി പഞ്ചായത്ത് നിര്‍മ്മിച്ചതാണോ എന്ന് വ്യക്തമായറിയില്ല. എങ്കിലും ഇതൊരു ബ്രിട്ടീഷുകാരുടെ ശീലത്തിന്റെ ഭാഗമാണ്) വിവരം കെട്ട ഏതെങ്കിലും അധികാരിയുടെ ആജ്ഞയും ശിരസിലേന്തി വന്നെത്താവുന്ന ഒരു ജെ.സി.ബിയുടെ കാര്‍മ്മികത്വത്തിലുള്ള അന്ത്യശുശ്രൂഷക്ക് കാതോര്‍ത്തുകൊണ്ട്. പെരിന്തല്‍മണ്ണയിലും വലിയൊരു [...]

നരഭോജികളുടെ മനുഷ്യസ്നേഹം !!

Posted 12 March 2011 | By | Categories: Uncategorized | 1 Comment

അക്രമങ്ങളുടേയും,കുറ്റകൃത്യങ്ങളുടേയും,കൊലപാതകങ്ങളുടെയും സ്വന്തം മതങ്ങള്‍ ഇപ്പോള്‍ ഇന്ത്യയില്‍ ഇറങ്ങി നടക്കുന്നത് മഹാത്മാഗാന്ധിയുടെ വേഷത്തില്‍ അഹിംസാമന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ടാണെന്നത് രസകരമായതും, ജാഗ്രതയോടെ നിരീക്ഷിക്കപ്പെടാണ്ടതുമായ കപട വേഷങ്ങളോടുകൂടിയുമാണ്. ബ്ലോഗര്‍ ഇ.എ.ജാബ്ബാര്‍ മാഷിന്റെ ബ്ലോഗില്‍ അതേക്കുറിച്ച് നല്ലൊരു കുറിപ്പ് വായിച്ചു. പോസ്റ്റിലേക്കുള്ള ലിങ്ക്:ദയാവധം അധാര്‍മ്മികമോ? chithrakaran:ചിത്രകാരന്‍ said… എട്ടുകാലി മതങ്ങളെന്ന് വിളിക്കാവുന്ന ഇസ്ലാം,ഹൈന്ദവ,കൃസ്ത്യന്‍ മതങ്ങള്‍ ഇപ്പോള്‍ മതനിരപേക്ഷ മാനവിക വാദികളേക്കാള്‍ മുറം പോലെ വിശാലമാണ് തങ്ങളുടെ മതമെന്ന് ഊറ്റം കൊള്ളുന്നതിനായി തങ്ങളുടെ നരഭോജികള്‍ക്കു സമമായ ഹിംസയുടെ മുഖത്തിനു മുകളില്‍ മാനവിക സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും മുഖം [...]

അവിഹിത ധനം സമൂഹത്തെ പിളര്‍ക്കുന്നു

Posted 08 March 2011 | By | Categories: ramesh aroor, രമേശ് അരൂര്‍ | 1 Comment

രമേശ് അരൂരിന്റെ മരുഭൂമികളിലൂടെ എന്ന ബ്ലോഗില്‍ നല്ലൊരു പോസ്റ്റ് വായിച്ചു. പോസ്റ്റിലേക്കുള്ള ലിങ്ക് താഴെ: ഓരോ ശിശു രോദനത്തിലും കേട്ടു ഞാന്‍ ….. chithrakaran:ചിത്രകാരന്‍ പറഞ്ഞു… മഹനീയമായ പോസ്റ്റ്. അവിഹിതമായി ലഭിക്കുന്ന ധനമാണ് സമൂഹത്തിന്റെ അധാര്‍മ്മികതക്ക് വളമാകുന്നത്. ആ അവിഹിത സംബത്താണ് സമൂഹത്തില്‍ അസമത്വം സൃഷ്ടിക്കുന്നത്.സ്വന്തം വിയര്‍പ്പില്‍ നിന്നുംജനിക്കാത്ത സ്വത്ത് നമുക്ക് അഭിമാനം നല്‍കുന്നതല്ലെന്ന് സമൂഹം ഒന്നായി മനസ്സിലാക്കുന്ന സാംസ്ക്കാരിക വളര്‍ച്ച ഉണ്ടാകുന്നതുവരെ നമുക്ക് രക്ഷയില്ല. കലാ സാഹിത്യ പ്രവര്‍ത്തനത്തിലൂടെ നാം ആ ലക്ഷ്യം നേടാന്‍ കുറെ [...]

സ്ത്രീകളെ വര്‍ഗ്ഗീയ ശക്തിയാക്കുന്നവര്‍

Posted 07 March 2011 | By | Categories: Uncategorized | 3 Comments

സ്ത്രീയുടെ പ്രശ്നങ്ങള്‍ സ്ത്രീകളുടെമാത്രം പ്രശ്നങ്ങളായും, പുരുഷന്റെ പ്രശ്നങ്ങള്‍ പുരുഷന്മാരുടെ മാത്രം പ്രശ്നങ്ങളായിത്തീരുകയും ചെയ്യുന്നത് കുടുബത്തിനകത്ത് കയറിക്കൂടാനുള്ള കംബോളത്തിന്റേയും അധികാരത്തിന്റേയും കുറുക്കന്‍ കൌശലങ്ങളുടെ ഭാഗമായാണ്. ലോകത്ത് സ്ത്രീകളേക്കാള്‍ എത്രയോ പുരുഷന്മാര്‍ കൊല്ലപ്പെടുകയും പീഢിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ട്. എത്രയോ ആണ്‍കുട്ടികളും ദ്രോഹിക്കപ്പെടുന്നുണ്ട്.സ്ത്രീ പീഢിപ്പിക്കപ്പെട്ടാല്‍ മാത്രം സ്പെഷല്‍ അട്ടഹാസം മുഴക്കുന്ന ഫെമിനിസ്റ്റ് രോഗികളേയും, ഫെമിനിസ്റ്റുകളെ മണത്തുനടക്കുന്ന ഒലിപ്പിക്കലുകാരായ നപുംസക പുരുഷന്മാരേയും കൂട്ടിമുട്ടാതെ പൊതുസ്ഥലത്തൊന്നും നടക്കാനാകില്ല എന്ന സ്ഥിതിയാണ്.ഈ ചൂലുകളുടെ പ്രതികരണം കേട്ടാല്‍ തോന്നും പീഢകരായ പുരുഷന്‍ ഏതോ അന്യ ഗ്രഹത്തില്‍ നിന്നും വന്ന [...]

നാടകക്കാരന്റെ “രക്തസാക്ഷികള്‍ മരിക്കുന്നില്ല “എന്ന കഥ

Posted 04 March 2011 | By | Categories: Uncategorized | No Comments

ബ്ലോഗര്‍ നാടകക്കാരന്റെ ബ്ലോഗില്‍ മരിച്ചു ജീവിച്ചുകൊണ്ടിരിക്കുന്ന രക്തസാക്ഷികളുടെ ഹൃദയസ്പൃക്കായ ഒരു കഥ വായിച്ചു.പലപ്പോഴും പത്രങ്ങളിലെ രാഷ്ട്രീയ കൊലപാതക കണക്കുകളെ അവജ്ഞയോടെ മാത്രം വായിച്ചു ശീലിച്ചിട്ടുള്ള സമൂഹത്തിന് ആ മനുഷ്യരുടെ സമൂഹത്തിനുവേണ്ടിയുള്ള ത്യാഗ സന്നദ്ധതയും സത്യസന്ധതയും, നിര്‍മ്മലതയും അറിയാന്‍ കഴിയുന്നില്ല.അക്രമത്തെ അപലപിക്കാനും, സമാധാന ചര്‍ച്ച ബഹിഷ്ക്കരിക്കാനും ഇസ്തിരി ചുളിയാതെ ആഹ്വാനം ചെയ്യുന്ന ഉപരിവര്‍ഗ്ഗ രാഷ്ട്രീയ ഗുണഭോതാക്കളെ മാത്രമേ മാധ്യമങ്ങള്‍ സമൂഹത്തില്‍ അവതരിപ്പിക്കാറൂള്ളു. എന്നാല്‍, ഈ രക്തസാക്ഷികലുടേയും, കുടുംബത്തിന്റേയും ജീവിതങ്ങള്‍ കൂടി നാം നിരീക്ഷിക്കുകയും, വിശകലനം ചെയ്യുകയും വേണമെന്ന് നാടകക്കാരന്‍ [...]

മലയാളിയുടെ ആസനത്തിലെ ആല്‍മരം

Posted 04 March 2011 | By | Categories: malayalam, malayali, മലയാളി | 3 Comments

മലയിലെ ആളന്മാരുടെ ഭാഷയാണു മലയാളം.അതായത് മല ആളുന്നവരുടെ ഭാഷ. മലയുടെ ഉടമസ്തനാണ് മലയാളി.(ചിത്രകാരന്റെ തിയറിയാണ് മലയന്മാരുടേയും പുലയന്മാരുടേയും ഭാഷയാണു മലയാളം. നമ്മുടെ പൈതൃകം മലയന്മാരില്‍ നിന്നും, പുലയന്മാരില്‍ നിന്നുമാണെന്ന് നാം അഭിമാനിക്കാന്‍ തുടങ്ങുമ്പോള്‍ മാത്രമേ നാം സാംസ്ക്കാരികമായി വളരു. അല്ലാത്ത വളര്‍ച്ച സവര്‍ണ്ണ സാംസ്ക്കാരിക ജീര്‍ണ്ണതയുടെ ഭാഗമായുള്ള സാമ്പത്തിക വളര്‍ച്ച മാത്രമാണ്. ആ വളര്‍ച്ചക്ക് സ്വന്തമായ അച്ഛനും അമ്മയും വേണമെന്നില്ല ബ്ലോഗര്‍ ബെഞ്ചാലിയുടെ ബ്ലോഗില്‍ മലയാളത്തിന്റെ വളര്‍ച്ചയില്ലായ്മയെക്കുറിച്ച് ഒരു പോസ്റ്റ് വായിച്ചു.സ്വന്തം ചരിത്രത്തെ വിസ്മരിക്കാനും,നശിപ്പിക്കാനുമുത്സാഹം കാണിക്കുന്ന മലയാളി [...]

വംശനാശം നേരിടുന്ന എന്‍.എസ്.മാധവനും,സന്തോഷ് എച്ചിക്കാനവും !

Posted 03 March 2011 | By | Categories: N.S.Madhavan, Santhosh Echikanam | 4 Comments

ആലക്കോട്ടുകാരന്‍ ബ്ലോഗര്‍ ബിജുകുമാറിന്റെ ചര്‍ച്ചവേദി ബ്ലോഗില്‍ രണ്ട് എഴുത്ത് തൊഴിലാളികളുടെ ബ്ലോഗിനെക്കുറിച്ചുള്ള അഭിപ്രായം വായിച്ചു. ബിജുകുമാറിന്റെ ബ്ലോഗില്‍ ആ അഭിപ്രായങ്ങളെ ചര്‍ച്ചക്കു വച്ചിരിക്കയാണ്. അഭിപ്രായങ്ങള്‍ താഴെ കോപ്പി പേസ്റ്റുന്നു.……………………………………………………………………………………………………. “വംശനാശം വന്നു കൊണ്ടിരിയ്ക്കുന്ന മാധ്യമമാണ് ബ്ലോഗ്” : എന്‍.എസ്. മാധവന്‍. “ബ്ലോഗെഴുത്തുകാരില്‍ മിക്കവരും വാല്‍നക്ഷത്രം പോലെയാണ്. പെട്ടെന്ന് കത്തിപ്പൊലിഞ്ഞു പോകാന്‍ മാത്രം ശേഷിയുള്ള ഒരു സര്‍ഗാത്മകവെളിച്ചം മാത്രമേ അവരുടെ എഴുത്തുകളിലുള്ളു”: സന്തോഷ് ഏച്ചിക്കാനം. ……………………………………………………………………………………………………. ബിജുവിന്റെ പോസ്റ്റിലേക്കുള്ള ലിങ്ക് : വംശനാശം വന്നു കൊണ്ടിരിയ്ക്കുന്ന മാധ്യമമാണ് ബ്ലോഗ്…. [...]