കറുവപ്പട്ട എന്ന പേരില്‍ വിഷവസ്തു !
ഭക്ഷ്യ വസ്തുക്കളിലെ മായത്തെക്കുറിച്ച് പഠിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ഒരു വാര്‍ത്ത ഇന്നത്തെ (29.12.10)മാതൃഭൂമിയില്‍
ഭക്ഷ്യ വസ്തുക്കളിലെ മായത്തെക്കുറിച്ച് പഠിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ഒരു വാര്‍ത്ത ഇന്നത്തെ (29.12.10)മാതൃഭൂമിയില്‍
നമ്മുടെ രാജീവ് ചേലനാട്ടിന്റെ ബ്ലോഗില്‍ കുടുംബം ഒരു ശ്രീകോവില്‍ എന്നൊരു നര്‍മ്മ കീര്‍ത്തനം കണ്ടു.പുരുഷ സമൂഹത്തിന്റെ കുടുംബ സംങ്കല്‍പ്പത്തെ ശ്രീകോവിലായി പരിഹസിക്കുന്ന രാജീവിന്റെ കവിത ഫലത്തില്‍ ഫെമിനിസ്റ്റുകള്‍ക്കായി എഴുതിയ ഒരു കീര്‍ത്തനമാണ്. പുരുഷനെ പ്രതിഷ്ഠയായും സ്ത്രീയെ ശംബളമില്ലാത്ത പൂജാരിയായും ബിംബവല്‍ക്കരിച്ച് പുരുഷ സ്വാര്‍ത്ഥതയെ വിമര്‍ശിക്കാന്‍ ശ്രമിക്കുകയോ ആത്മവിമര്‍ശനത്തിലൂടെ സ്ത്രീ പുരുഷ സമത്വചിന്തയെ പ്രകാശിപ്പിക്കാന്‍ കഷ്ടപ്പെടുകയോ ചെയ്യുന്ന കവി നാമമാത്രപുരോഗമന ചിന്തയുടെ മണ്ഡരിബാധ അനുഭവിക്കുന്നതായി കാണാം. കവി വിലപിക്കുന്നത് ഗൌരവത്തോടെ കണക്കിലെടുത്ത് സ്ത്രീസമൂഹത്തിന് കുടുംബത്തിലെ മേല്‍ശാന്തിപ്പണിക്ക് ശംബളം നല്‍കിത്തുടങ്ങിയാല്‍ [...]
നമ്മുടെ പത്ര മാധ്യമങ്ങള്‍ ഈ സൈബര്‍ യുഗത്തിലും കണ്ണടച്ച് പാലുകുടിക്കുന്ന പൂച്ചകളായി തുടരുകയാണ്. സവര്‍ണ്ണ അരിവെപ്പ് സാഹിത്യവും ഊമക്കളികളും എക്കാലവും നമ്മുടെ സാംസ്ക്കാരിക മുഖമായിരിക്കുമെന്ന് വിശ്വസിക്കാന്‍ ലജ്ജയില്ലാത്തവരാണവര്‍. ബ്ലോഗിന്റെ വികാസത്തോടെ കുത്തിയൊലിച്ചുപോകാനുള്ള അത്തരം വിശ്വാസങ്ങളെ മുറുകെപ്പിടിച്ചിരിക്കാനാണ് നമ്മുടെ പൊതുധാര ആഗ്രഹിക്കുന്നത് ! അത് എത്ര വര്‍ഷം ? എന്നേ ഇനി കാണേണ്ടതുള്ളു. ബ്ലോഗര്‍ സുഗതന്റെ ബ്ലോഗില്‍ ചത്തുപോയ സാഹിത്യകാരന്മാര്‍ എന്നൊരു നല്ല ലേഖനം വായിച്ചു.അവിടെ ചിത്രകാരന്‍ എഴുതിയ കമന്റ് താഴെ സൂക്ഷിക്കുന്നു. chithrakaran:ചിത്രകാരന്‍ said… ഹഹഹഹഹഹഹ……….. കലകലക്കന്‍ [...]
ബ്ലോഗര്‍ ദേവന്റെ ബസ് സ്റ്റാന്‍ഡ് ബ്ലോഗില്‍ മത്സ്യ കേരളം പദ്ധതിയെക്കുറിച്ചും, അതിന്റെ അമരക്കാരിലൊരാളായ ശ്രീ പ്രസാദ് ചന്ദ്രന്‍ പിള്ളയെക്കുറിച്ചും അറിവു നല്‍കുന്ന നല്ലൊരു പോസ്റ്റ് വായിച്ചു. സമകാലീന സാംസ്ക്കാരിക പ്രസിദ്ധീകരണങ്ങളില്‍ കൂടി പ്രസിദ്ധീകരിക്കപ്പെടേണ്ട ദേവന്റെ പോസ്റ്റ് തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒന്നാണ്.പോസ്റ്റിലേക്കുള്ള ലിങ്ക്:മത്സ്യ കേരളം പദ്ധതി chithrakaran:ചിത്രകാരന്‍ said… ഇത്തരം ലേഖനങ്ങളും അഭിമുഖങ്ങളും അറിവുകളുമാണ് നമ്മുടെ മീഡിയയില്‍ നിറയേണ്ടത്. ആത്മാര്‍ത്ഥമായി സമൂഹത്തെ സേവിക്കുന്നവര്‍ക്ക് പബ്ലിസിറ്റിക്കായി പിച്ചപ്പാത്രവുമായി മീഡിയകള്‍ക്കു മുന്നില്‍ ഓച്ഛാനിച്ചുനില്‍ക്കാന്‍ മനസ്സും സമയവുമുണ്ടാകില്ല എന്നതുകൊണ്ടാകാം സമൂഹത്തിന്റെ ശരിയായ അച്ഛന്മാരായിരിക്കേണ്ട [...]
വേള്‍ഡ് ട്രേഡ് സെന്ററിനെതിരെയുള്ള ആക്രമണം പുരോഗതി നേടിയ രാജ്യങ്ങളോടുള്ള ഇസ്ലാമിക ജിഹാദികളുടെ നിലപാട് തുറന്നു പ്രഖ്യാപിക്കുന്നുണ്ട്. ആ ഭീകരാക്രമണത്തിന്റെ തുടര്‍ച്ചകളിലൊന്നുതന്നെയാണ് അഫ്ഗാനിലെ 19 വയസ്സുകാരിയായ ആയിഷയുടെ ചെവികളും മൂക്കും അരിഞ്ഞുകൊണ്ട് താലീബാനികള്‍ ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിച്ചത്. ആദ്യത്തേത് രാജ്യത്തിന്റേയും മതത്തിന്റേയും അതിരുകള്‍ക്കപ്പുറത്തുള്ള നിരപരാധികളായ ആയിരക്കണക്കിനു മനുഷ്യരെ ശത്രുക്കളായി സങ്കല്‍പ്പിച്ചു നടത്തിയ ഭീകര യുദ്ധമായിരുന്നെങ്കില്‍, രണ്ടാമത്തേത് അതിന്റെ നേരെ എതിര്‍ വശത്തേക്കുള്ളതും ആത്മഹത്യാപരവുമായ മത ക്രൂരതയാണ്.സ്വന്തം സമൂഹത്തിലെ സ്നേഹത്തിന്റേയും സംസ്ക്കാരത്തിന്റേയും കേന്ദ്രീകരണമായ സ്ത്രീത്വത്തിനു നേരെയുള്ള ക്രൂരത ഇസ്ലാം മതത്തിന്റെ [...]
സമൂഹത്തിലെ മാടംബികള്‍ക്കും, ജാതി മത വര്‍ഗ്ഗീയവാദികള്‍ക്കും, മന്ദബുദ്ധിഭക്തന്മാര്‍ക്കും വീണുകിട്ടിയ ഭസ്മാസുരവരമാണ് ഐടി ആക്റ്റ്. തങ്ങളുടെ ജീര്‍ണ്ണിച്ചതും അളിഞ്ഞതുമായ വിഢിവിശ്വാസങ്ങള്‍ക്കും ജാതീയമായ ദുരഭിമാനങ്ങള്‍ക്കും പ്രതികൂലമായി ചിന്തിക്കുകയോ ബ്ലോഗില്‍ കഥയോ കവിതയോ ലേഖനമോ ചരിത്ര പഠനമോ എഴുതുകയോ ചെയ്യുന്നവരെ നിശബ്ദരാക്കാനും, അവരുടെ ജൊലി തെറിപ്പിക്കാനും, സമൂഹമധ്യേ അവരെ കുറ്റവാളിയായി അവരോധിക്കാനും , കോടതികേറ്റാനും ലഭിച്ച മാടമ്പി നിയമമാണ് ഐടി. ആക്റ്റ്. അധികാര സ്ഥാനങ്ങളിലിരിക്കുന്ന തങ്ങളുടെ ജാതിക്കാരായ ഉദ്ദ്യോഗസ്ഥരുടെയും ജാതി സംഘടനകളുടെ നേതാക്കളുടേയും സഹായത്തോടെ ബ്ലോഗ് എഴുത്തുകാരെ അഴിയെണ്ണിക്കാന്‍ കച്ചകെട്ടിയിറങ്ങുന്ന മന്ദബുദ്ധികളെ [...]
ബ്ലോഗര്‍ ബിജുകുമാറിന്റെ ബ്ലോഗില്‍ ടിപ്പുസുല്‍ത്താന്‍: ചില യാഥാര്‍ത്ഥ്യങ്ങള്‍. എന്ന പോസ്റ്റ് വായിച്ചു.ചിത്രകാരന്‍ അവിടെ എഴുതിയ കമന്റ് താഴെ സൂക്ഷിക്കുന്നു: chithrakaran:ചിത്രകാരന്‍ said… നല്ല പഠനം.കേരളത്തില്‍ ക്ഷേത്രങ്ങളിലും കോവിലകങ്ങളിലും വേശ്യാലയവും അവര്‍ണ്ണ ജന ദ്രോഹവും നടത്തിയിരുന്ന ബ്രാഹ്മണര്‍ക്കെതിരെ ഒരു ഇസ്ലാമിക ഭീകരന്‍ നടത്തിയമത ഭീകരാക്രമാമായി ടിപ്പുസുല്‍ത്താന്റെ പ്രവര്‍ത്തിയെ കാണുന്നു.ഇവിടത്തെ ചെറ്റകളും തന്തയില്ലാത്തവരുമായിരുന്ന രാജക്കന്മാരും അവരുടെ ഉടമകളായിരുന്ന ബ്രാഹ്മണരും ടിപ്പുസുല്‍ത്താനേക്കാള്‍ അധമന്മാരായിരുന്നെന്നത് മറ്റൊരു സത്യം. കേരളത്തിലെ കടപ്പുറത്ത് അവന്മാരുടെയൊക്കെ മണല്‍പ്രതിമയുണ്ടാക്കി അവന്റെയൊക്കെ മുഖത്ത് ചൂലുകൊണ്ടടിക്കുന്ന (ചെരിപ്പായാലും മതി)ഒരു ആഘോഷം കേരളത്തില്‍ [...]
ബ്ലോഗര്‍ സുദേഷിന്റെ ബ്ലോഗില്‍ മെറിറ്റും സംവരണവും പതിറ്റാണ്ടിന്റെ പരാജിത പോരാട്ടം എന്നൊരു പോസ്റ്റ് വായിച്ചു.പിന്നോക്കക്കാരുടെ അവകാശങ്ങള്‍ക്കു വേണ്ടിയും, അവര്‍ക്കെതിരെയുള്ള അനീതിക്കെതിരേയും ഒറ്റക്കു പൊരുതുന്ന സുദേഷിനെ അഭിനന്ദിക്കുകതന്നെ വേണം. സര്‍ക്കാര്‍ ഉദ്ദ്യോഗങ്ങളും, അധികാരങ്ങളും അനര്‍ഹമായി കൈവശം വച്ചിരിക്കുന്ന നായന്മാര്‍ സംവരണത്തിന്റെ അനൂകൂല്യങ്ങളിലൂടെ അവര്‍ണ്ണരും മുസ്ലീങ്ങളും സര്‍ക്കാര്‍ സര്‍വീസുകളില്‍ എത്താതിരിക്കാനും, മെറിറ്റില്‍ ഒന്നാം റാങ്കില്‍ പോലും ജയിച്ചുവരുന്ന അവര്‍ണ്ണരേയും മുസ്ലീങ്ങളേയും സംവരണ ലിസ്റ്റില്‍ പെടുത്തി സംവരണ തത്വങ്ങളെ അട്ടിമറിച്ചും നടത്തുന്ന ഉപജാപങ്ങളും ജാതീയതയും മറനീക്കി കാണിച്ചു തരികയാണ് സുദേഷ് പച്ചക്കുതിരയില്‍ [...]
ഡിസ്പ്പോസബിള്‍ തന്ത, തള്ള,കുട്ടികള്‍,ഭാര്യ,ഭര്‍ത്താവ്,സുഹൃത്ത്,നാട്,…. !! എല്ലാ ഡിസ്പ്പോസബിളാകുന്ന വിപണിയുടെ(പണത്തിന്റെ) കാലത്ത്, നമ്മളെല്ലാം ആരുടേയോ ഉത്പന്നങ്ങളും, ഉപയോക്താക്കളും, വലിച്ചെറിയപ്പെടേണ്ട വസ്തുക്കളുമായി മാറിയിരിക്കുന്നു. സത്യമായും,,, നാം ഒന്നും പഠിക്കുന്നില്ല, മനസ്സിലാക്കുന്നില്ല. വെറുതെ ജീവിക്കുമാത്രം ചെയ്യുന്നു. സംസ്ക്കാരം എന്നതുകൊണ്ടുമാത്രമേ ഇനി ജീവനുള്ള വസ്തുക്കള്‍ എന്ന അവസ്ഥയില്‍ നിന്നും തിരിച്ച് മനുഷ്യന്‍ എന്ന തിരിച്ചറിവിലേക്കും ജീവിതത്തിലേക്കും നമുക്ക് പ്രവേശിക്കാനാകു. സമയക്കുറവുള്ളതിനാല്‍ കൂടുതല്‍ വിശദീകരിക്കാനാകുന്നില്ല. ബാക്കി പിന്നീട് ഇതോടൊപ്പം രാഷ്ട്രദീപികയില്‍ ഡിസംബര്‍ 2ന് പ്രസിദ്ധീകരിച്ച നമ്മുടെ സംസ്ക്കാരത്തെക്കുറിച്ചുള്ള തെളിവ് നല്‍കുന്ന വാര്‍ത്താ കട്ടിങ്ങ് ചേര്‍ക്കുന്നു.
രാഷ്ട്രീയ രംഗത്ത് അപ്പന്മാരുടെ അയ്യരുകളിയാണ്. സ്വന്തം കാര്യം നോക്കുന്ന അപ്പന്മാര്‍, മക്കളുടേയും മരുമക്കളുടേയും കാര്യം നോക്കുന്ന അപ്പന്മാര്‍(ശ്രീമതി അമ്മമാര്‍,അമ്മായി അമ്മമാര്‍), പാര്‍ട്ടിയുടെ കാര്യം നോക്കുന്ന അപ്പന്‍, ഗ്രൂപ്പിന്റെ കാര്യം നോക്കുന്ന ഗ്രൂപ്പപ്പന്‍…. തുടങ്ങിയ അപ്പന്മാരെല്ലാം പിടിച്ചു നില്‍ക്കുന്നത് തങ്ങള്‍ ജനങ്ങളുടെ കാര്യം നോക്കുന്ന ഒരേയൊരു ഒറിജിനല്‍ അപ്പനാണെന്ന വഞ്ചന നിറഞ്ഞ നാട്യത്തോടെയാണ്.അതിനിടയിലേക്കാണ് ചന്ദ്രപ്പന്‍ കടന്നുവരുന്നത്.ശുദ്ധഗതിക്കാരനാണത്രേ ! ജനങ്ങളെ സംബന്ധിച്ച് ജനങ്ങളെ ഒന്നായി കാണാന്‍ ശേഷിയുള്ള, സത്യം പറയാന്‍ ധൈര്യമുള്ള ഒരു സാധാരണ മനുഷ്യനെയാണു വേണ്ടതും. അതുകൊണ്ടുതന്നെ ചന്ദ്രപ്പനു [...]