ജമാഅത്തെ ഇസ്ലാമിയെ വെള്ളപൂശാന്‍…
ബ്ലോഗര്‍ കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി ജമാഅത്തെ ഇസ്ലാമിക്കുവേണ്ടി ഒരു കീര്‍ത്തന പോസ്റ്റെഴുതിയിരിക്കുന്നു.ഇസ്ലാമിനെ പൊക്കിപ്പിടിച്ച് അന്യമതസ്തര്‍ പോസ്റ്റെഴുതിയാല്‍ … ആ പോസ്റ്റ് ഇസ്ലാമിക സംഘികള്‍ക്ക് വളരെ പ്രയോജനമുള്ളതായിരിക്കും. അക്കാരണത്താല്‍ പോസ്റ്റിന്റെ പ്രചരണം മതഭ്രാന്തന്മാര്‍ ഏറ്റെടുക്കുകയും ചെയ്യും. ഇഫ്ത്താര്‍ വിരുന്നിനെക്കുറിച്ച് പോസ്റ്റിട്ടതിനെത്തുടര്‍ന്ന് പോസ്റ്റിലെ ഹിറ്റ് സ്റ്റാറ്റസ് കണ്ടു കണ്ണുതള്ളിയ ബ്ലോഗര്‍ക്ക് ബൂലോകത്തുമാത്രമല്ല, ഭൂമി മലയാളത്തിലെ ഇസ്ലാമിക പത്രങ്ങളിലും അത്യാവശ്യം കവറേജെല്ലാം കിട്ടി. ഈ പ്രചോദനത്തെത്തുടര്‍ന്നാണ് ജമാ അത്തെ ഇസ്ലാമിക്കുവേണ്ടി കാരശ്ശേരിമാഷെ കുറച്ചു കുയുക്തികള്‍കൊണ്ട് പ്രതീകാത്മകമായി വെട്ടി നിരത്താന്‍ സുകുമാരേട്ടന്‍ ഒരുമ്പിട്ടിരിക്കുന്നെന്ന് വ്യക്തം. [...]




