വാലുകള്‍ ആടുന്നത് ആര്‍ക്കുവേണ്ടി ?
മനുഷ്യന്റെ ദൌര്‍ബല്യം മൈക്കും, വേദിയും, നമ്മേ കേള്‍ക്കാനുള്ള ഒരു സദസ്സും എല്ലാവരേയും ഭ്രമിപ്പിക്കുന്ന അസ്തിത്വപരമായ ഒരു ദൌര്‍ബല്യമാണ്. കാരണം അത്തരം അവസരങ്ങള്‍ നമ്മുടെ പ്രസക്തി നമുക്ക് ബോധ്യപ്പെടുത്തുന്ന ലളിതമായ സുഖമുഹൂര്‍ത്തമൊരുക്കുന്നതില്‍ മധുരതരമായ പങ്കു നിര്‍വ്വഹിക്കുന്ന ഘടകമാണ് . സാമൂഹ്യ അംഗീകാരത്തിന്റെ ഗരിമ പകരുന്ന ചടങ്ങുകളില്‍ നമ്മുടെ സാന്നിദ്ധ്യം നാം വിജയകരമായി ജീവിക്കുന്നു എന്നതിന്റെ വിശ്വാസ്യമായ തെളിവുകൂടിയാണ്. ഈ സാക്ഷ്യപത്രങ്ങളെ സമൂഹ ജീവികളായ സാധാരണ മനുഷ്യജന്മങ്ങളൊന്നും തന്നെ തള്ളിപ്പറയുമെന്ന് തോന്നുന്നില്ല. (ഈ പരമ ദുഷ്ടന്‍ ചിത്രകാരന്‍ പോലും തള്ളിപ്പറയാറില്ല, [...]




