സവര്‍ണ്ണനായ ബാലേട്ടന്‍ !!
സത്യാന്വേഷിയുടെ ബ്ലോഗില്‍ കലാകൌമുദിയില്‍ അഡ്വക്കേറ്റ് രാം കുമാറിന്റെതായി വന്ന ഒരു ലേഖനത്തിന്റെ സ്കാന്‍ കോപ്പി കിടക്കുന്നു. സവര്‍ണ്ണ നിലപാടുകളും സവര്‍ണ്ണ ഇടനാഴികളും ഉപയോഗിച്ച് സവര്‍ണ്ണതയില്‍ അലിഞ്ഞുചേര്‍ന്ന് സവര്‍ണ്ണതയുടെ ദന്തഗോപുരവാസിയായ ഒരാളെ അഴിമതിക്കറയുടെ നിഴലില്‍ നിന്നും രക്ഷിക്കാനായി മാത്രം ദളിതനായി ചിത്രീകരിക്കുന്നതിലെ അസ്ലീലത ലജ്ജാവഹമാണ്. ദളിതര്‍ക്കിടയില്‍ നിന്നും ഇത്രയും ഉന്നത സ്ഥാനത്തെത്തുന്ന വ്യക്തിക്ക് ഒരു അയ്യങ്കാളിയേക്കാള്‍ കര്‍മ്മോന്മുഖനാകാന്ഉള്ള സാധ്യത ഇന്നും നിലനില്‍ക്കുന്ന ഇന്ത്യയില്‍ അതിനൊന്നും മിനക്കെടാതെ സവര്‍ണ്ണതയുടെ അണിയറയില്‍ കാര്‍മ്മികനായി വര്‍ത്തിക്കുന്ന വ്യക്തിയെ സംരക്ഷിക്കാന്‍ ദളിതസ്നേഹംകാണിക്കുന്ന സവര്‍ണ്ണതയുടെമനസ്സിലിരുപ്പ് എന്തായിരിക്കുമെന്ന് [...]




