ബുദ്ധിമാന്മാരെ വരിയുടക്കുന്ന നമ്മള്‍ !
സത്യത്തില്‍ അതിബുദ്ധിയുള്ളവരാണ് ഈ സമൂഹത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണക്കാര്‍ എന്ന് മലയാളി ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നുണ്ട്. വളരെ സ്വസ്ഥ സമാധാനമായി കിട്ടിയ ജോലിയെടുത്ത് , പെന്‍ഷന്‍ പറ്റുന്നതുവരെ സ്വന്തം വഴിയിലൂടെ അനുസരണയോടെ, വേലിചാടാതെ , അച്ചടക്കത്തോടെ ജീവിക്കുക എന്നത് നമ്മുടെ സമൂഹത്തിന്റെ മാന്യ-കുലിന ലക്ഷണമാണ്. അത്തരമൊരു കന്നുകാലി ജീവിതം നമുക്ക് സ്ഥിരമായി ഉറപ്പുവരുത്തുന്നത് ലോകം മുഴുവന്‍ തെണ്ടി , ദാസ്യപ്പണിയെടുത്ത് ജീവിക്കുന്ന ഒരു വിഢി ജന സമൂഹത്തിന്റെ ദുര്‍വിധി മാത്രമാണ്. കേരളത്തിലെ വിവിധ ശാസ്ത്ര മേഖലകളില്‍ പ്രമുഖരായ ശാസ്ത്രജ്ഞരാരാണെന്നും, [...]




