ഫെമിനിസം മഹനീയമോ വര്‍ഗ്ഗീയമോ ?
ഫെമിനിസം നല്ലതായാലും ചീത്തയായാലും സമൂഹത്തില്‍ ശക്തതമായ സ്വാധീനം ചെലുത്തുന്ന ആശയമായതിനാല്‍ പല വീക്ഷണകോണുകളില്‍ നിന്നുള്ള വിശകലനങ്ങള്‍ നടക്കേണ്ടതുണ്ട്. ഗൂഗിള്‍ പ്ലസ്സിലും നാലാമിടം പോര്‍ട്ടലിലുമായി കണ്ട പോസ്റ്റിനെത്തുടര്‍ന്ന് ചിത്രകാരനുണ്ടായ ചിന്തകള്‍ താഴെ : ഫെമിനിസം ക്രിയാത്മകമായ സ്ത്രീകളുടെ സാമൂഹ്യ-രാഷ്ട്രീയ കൂട്ടായ്മകളാണെങ്കില്‍ നല്ലതുതന്നെ. എന്നാല്‍, ഫെമിനിസം സ്ത്രീ വര്‍ഗ്ഗീയവാദത്തിന്റെ ഭ്രാന്തുമാത്രമായുള്ള യുദ്ധോത്സുകതയാണെങ്കില്‍ അടുത്ത ബന്ധുക്കള്‍/സുഹൃത്തുക്ക്ക്കള്‍ ഇടപെട്ട് വിദഗ്ദരായ മനോരോഗ ഡോക്റ്ററുടെ ഉപദേശപ്രകാരമുള്ള ടെന്‍ഷന്‍ കുറക്കാനുള്ള ചികിത്സ തേടുന്നത് നന്നായിരിക്കും. വഴിയില്‍ കാണുന്നവരെയെല്ലാം മെയില്‍ ഷോവനിസ്റ്റ് പിഗ്ഗാക്കിമാറ്റാന്‍ നടക്കുന്ന ഫെമിനിസ്റ്റ് [...]




