Archive for 'media'
മതവിശ്വാസങ്ങള്‍ കുളിക്കാറില്ല !

മതവിശ്വാസങ്ങള്‍ കുളിക്കാറില്ല !

Posted 31 January 2012 | By | Categories: media, Rationalism | 5 Comments

പച്ചക്കുതിര മാഗസിനില്‍ പ്രസിദ്ധീകരിച്ച ഫൌസിയ ടീച്ചറുമായുള്ള താഹാ മാടായിയുടെ അഭിമുഖ ലേഖനം ബ്ലോഗിലെ ഇസ്ലാമിക സ്ത്രീപക്ഷ എഴുത്തുകാരിയായ സുബൈദക്ക് ഒരു പോസ്റ്റെഴുതാന്‍ പ്രകൊപനമുണ്ടാക്കിയിരിക്കുന്നു. ചിത്രകാരന്‍ ആ പോസ്റ്റിലെഴുതിയ കമന്റ് താഴെ: chithrakaran:ചിത്രകാരന്‍said… നമ്മുടെ മനസ്സിലെ ജീര്‍ണ്ണിച്ചതും അഴുകിയതുമായ മതവിശ്വാസങ്ങള്‍ കഴുകിക്കളഞ്ഞ് വ്യക്തിശുചിത്വം പാലിക്കേണ്ടത് പുരോഗമന ചിന്തയുള്ള ഏതു മനുഷ്യ സമൂഹത്തിന്റേയും ആത്യന്തിക ആവശ്യമാണ്. ഫൌസിയ ടീച്ചര്‍ പച്ചക്കുതിരയിലൂടെ അത്തരമൊരു പ്രവര്‍ത്തിയെ തന്റെ ആദര്‍ശനിഷ്ഠ ജീവിതത്തിലൂടെ ചെയ്യുന്നുള്ളു. ലോകത്തില്‍ ഹിന്ദു മതവും ഇസ്ലാം മതവും അതിന്റെ വിശ്വാസി സമൂഹത്തെ [...]

അഴീക്കോടിനെ "സുകുമാര്‍ തൃശൂരാ"ക്കരുത്

Posted 24 January 2012 | By | Categories: media, social | 2 Comments

മരണവും, ശവസംസ്ക്കാരവും റിയാലിറ്റി ഷോയാക്കുന്ന വിഷ്വല്‍ മീഡിയയുടെ ചര്‍ച്ചകളുടെ ചൂട് നിലനിര്‍ത്താന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാകണം സുകുമാര്‍ അഴീക്കോടിന്റെ മൃതദേഹത്തെപ്പോലും അപമാനിച്ചുകൊണ്ട് നമുക്ക് “സംസ്ക്കാര വിവാദ”മുണ്ടാക്കാന്‍ കഴിയുന്നത്.തൃശൂരിലെ ചില സാംസ്ക്കാരിക പ്രവര്‍ത്തകര്‍ക്ക് സമനില നഷ്ടപ്പെട്ടുവോ എന്ന് സംശയിക്കെണ്ടിയിരിക്കുന്നു. സുകുമാര്‍ അഴിക്കോടിന്റെ ശവസംസ്ക്കാരം തൃശൂരില്‍ തന്നെ നടത്തണമെന്ന് തൃശൂര്‍ മാത്രമാണ് സാംസ്ക്കാരിക കേരളമെന്ന് വിശ്വസിക്കുന്ന സാഹിത്യ പ്രവര്‍ത്തകര്‍ക്കും, സുഹൃത്തുക്കള്‍ക്കും നിര്‍ബന്ധബുദ്ധിയൂണ്ടായിരിക്കുന്നു. ഇത്രയും കാലം അഴീക്ക്കോടിന്റെ ബന്ധുക്കള്‍ എവിടെയായിരുന്നു എന്ന് ടി.വി.ചാനലിലൂടെ ചോദിക്കാനുള്ള ക്രൂരതപൊലും അഴീക്കോടിന്റെ പേരിലുള്ള ട്രസ്റ്റിന്റെ ഒരു ഭാരവാഹിക്കുണ്ടായിരിക്കുന്നു [...]

കൊച്ചി മുസരിസ് ബിനാലെ

Posted 18 January 2012 | By | Categories: art, media | No Comments

……………………………………………….……………………………………………….……………………………………………….……………………………………………….……………………………………………….……………………………………………….

പൊള്ളുന്ന ഐസ്ക്രീമും ജേണലിസ്റ്റുകളും !

Posted 06 January 2012 | By | Categories: media, politics | No Comments

നമ്മുടെ ജേണലിസ്റ്റുകള്‍ക്ക് വിവരമില്ലാഞ്ഞിട്ടാകാന്‍ സാധ്യതയില്ല. വിവരം കൂടിയവരാണെന്ന അന്ധവിശ്വസമുള്ളതുകൊണ്ടാണെന്നു തോന്നുന്നു… ആദര്‍ശത്തിന്റെ അസ്ക്യതയാല്‍ പത്ര മാധ്യമങ്ങളില്‍ നിന്നും ഇവറ്റകള്‍ പുറത്തക്കപ്പെട്ടാല്‍ പോലും സൈബര്‍ മാധ്യമത്തില്‍ തങ്ങളുടെ ദുരനുഭവം രേഖപ്പെടുത്താന്‍ ദുരഭിമാനം ഇവരെ അനുവദിക്കില്ല !! തറവാടിത്വവും രാജകീയ പാരമ്പര്യ മഹിമയുമുള്ള മാധ്യമങ്ങളുടെ അടിമത്വം മാത്രമേ ഇവര്‍ക്കു മാധ്യമ സ്വാതന്ത്ര്യമായി തോന്നുകയുള്ളു. ലജ്ജാകരം ജീര്‍ണ്ണലിസ്റ്റുകളെ !!! എത്രയോ വിലപ്പെട്ട അറിവുകളും അനുഭവങ്ങളുമായി മുട്ടകെട്ടതറിയാതെ അടയിരിപ്പ് തുടരുന്ന കോഴികളെപ്പോലെ സമൂഹത്തിന്റെ സ്വത്തായ വാര്‍ത്തക്കു മുകളില്‍ അടയിരിക്കുകയാണ് നമ്മുടെ ജേണലിസ്റ്റുകള്‍. വെറുതെയല്ല [...]

പ്രിന്റു മാധ്യമങ്ങള്‍ മോഷ്ടാക്കളാകുമ്പോള്‍ !

Posted 25 December 2011 | By | Categories: blog, media | 18 Comments

അച്ചടി പ്രസിദ്ധീകരണങ്ങള്‍ക്ക് ഒരു മാടമ്പി മനസ്സുണ്ടാകുക എന്നത് സ്വാഭാവികമാണ്. എന്നാല്‍, ജനാധിപത്യ വിരുദ്ധമായ ആ മാടമ്പിത്വം  ഇന്റെര്‍ നെറ്റ് കാലഘട്ടത്തിലെത്തുമ്പോള്‍ സ്വയം കണ്ടെത്തി നശിപ്പിക്കേണ്ടതായ സാംസ്ക്കാരിക ചുമതലാബോധം അതിന്റെ ഉടമകളും പത്രാധിപന്മാരും നിറവേറ്റാത്തപക്ഷം അവര്‍ക്കുതന്നെ അപമാനകരമാകുന്ന തലത്തിലെക്ക്  വളരുന്ന പാരയായിത്തീരും എന്ന് ഓര്‍മ്മിപ്പിക്കട്ടെ. പണ്ടൊക്കെ പ്രസിദ്ധീകരണങ്ങളുടെ മുതലാളിമാരുടെയും,പത്രാധിപന്മാരുടെയും, കറപുരണ്ട ജീവിതത്തിലെക്ക് വെളിച്ചം വീഴ്ത്തുന്ന വല്ല പുസ്തകമോ, ലേഖനമോ വല്ലയിടത്തും പ്രസിദ്ധീകരിക്കപ്പെട്ടാല്‍ ക്ഷണത്തില്‍ പത്രമുതലാളിമാര്‍ തങ്ങളുടെ തൊഴിലാളികളെയും, സമ്പത്തിനെയും, ഭരണ ബന്ധങ്ങളെയും ഉപയോഗപ്പെടുത്തി അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ച പ്രസിദ്ധീകരണത്തിന്റെ മാര്‍ക്കറ്റിലെത്തിയ [...]

പത്രവിതരണം മുടങ്ങുമ്പോള്‍…

Posted 02 November 2011 | By | Categories: media, social | 4 Comments

 2011 നവംബര്‍ 1 ന്  മാതൃഭൂമി പത്രത്തില്‍ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച ഐ.എന്‍.എസ്.  റീജനല്‍ കമ്മിറ്റിയുടെ പ്രമെയം ഇതോടൊന്നിച്ച് സ്കാന്‍ ചെയ്തു സൂക്ഷിച്ചിരിക്കുന്നു. ഇന്നലെ-2011 നവംബര്‍ 1 ന് മലയാള മനോരമ പത്രം വിതരണം ചെയ്യപ്പെട്ടില്ല. ഇന്ന് മാതൃഭൂമിയും വിതരണം ചെയ്യപ്പെട്ടിട്ടില്ല.വിതരണം ചെയ്യപ്പെടാത്ത പത്രത്തില്‍  പരസ്യം പ്രസിദ്ധീകരിച്ചതിന്റെ പണം  തരാനാകില്ലെന്ന് പറഞ്ഞ് രാവിലെ 7 മണിക്കുതന്നെ ക്ലൈന്റ് ഫോണിലൂടെ അറിയിച്ചിരിക്കുന്നു !! ഇനി പത്ര ഏജന്റുമാരുടെ സമരം എത്ര ദിവസം നീണ്ടു നില്‍ക്കുമോ ആവോ ? ഒരു [...]

സൈബര്‍ മീറ്റിന് അഭിനന്ദനങ്ങള്‍ !

Posted 11 September 2011 | By | Categories: blog, media | 16 Comments

കുടുംബത്തിലുണ്ടാക്കി വിളംബിയ ഒരു ഓണസദ്യ പോലെ ഹൃദ്യവും ഊഷ്മളവുമായ ഒരു അനുഭവമായെന്നാണ് കണ്ണൂര്‍ സൈബര്‍ മീറ്റിനെക്കുറിച്ച് ചിത്രകാരനു തോന്നുന്നത്. ഗള്‍ഫില്‍ നിന്നും അല്‍പ്പദിവസത്തെ ലീവിനു വരുന്ന പ്രവാസിയുടെ സ്നേഹ പ്രകടനത്തിന്റേയും, ആത്മാര്‍ത്ഥതയുടേയും നിര്‍മ്മലതയാണ്  ഈ സൈബര്‍ മീറ്റിനെ അസാധാരണമാക്കുന്നത്. സൈബര്‍ മീറ്റ് സെപ്തമ്പര്‍ 11 നായിരുന്നെങ്കിലും, തലേ ദിവസത്തെ ബ്ലോഗര്‍മാരുടെ സമാഗമമായിരുന്നു മീറ്റിനെ ഹൃദ്യവും അവിസ്മരണീയവുമാക്കിയ ഘടകം എന്നു പറയാം. കണ്ണൂരില്‍ നിന്നും 25 കി.മീ. ദൂരെയുള്ള പ്രകൃതിരമണീയമായ മാടായിപ്പാറയില്‍ ഒത്തുചേര്‍ന്ന് പിറ്റേ ദിവസത്തെ സൈബര്‍ മീറ്റിനായി [...]

ജഗതിയുടെ റിയാലിറ്റി ഷൊ ചിന്തകള്‍ jagathi sreekumar

Posted 16 August 2011 | By | Categories: media, social | 4 Comments

ജഗതി ശ്രീകുമാര്‍ റിയാലിറ്റി ഷോകളെക്കുറിച്ച് ഏഷ്യനെറ്റ് സ്റ്റാര്‍ സിങ്ങര്‍ വേദിയില്‍ വച്ച് തന്റെ ചിന്തകള്‍ പങ്കുവച്ചതിന്റെ വീഡിയോ സൂക്ഷിക്കാനായാണ് ഈ പോസ്റ്റ്. ഇതേക്കുറിച്ച് നല്ലൊരു ബ്ലോഗ് പോസ്റ്റ് കണ്ടു. അതിന്റെ ലിങ്ക് ഇവിടെ ചേര്‍ക്കുന്നു : മഞ്ച് സ്റ്റാര്‍ സിങ്ങര്‍ : തീ തുപ്പി ജഗതി, വടി കൊടുത്ത് അടിവാങ്ങി രഞ്ചിനി.

കുണ്ടിയിലൊട്ടിക്കുന്ന സവര്‍ണ്ണ ജാതി വാലുകള്‍ !

Posted 10 August 2011 | By | Categories: blog, media, politics, Religion, social | 11 Comments

സവര്‍ണ്ണതയോട് ഏറ്റുമുട്ടി പരാജയപ്പെട്ട പുരോഗമന പ്രസ്ഥാനങ്ങളുടെ പടിയിറക്കം മനസ്സിലാക്കി, അധോഗമന പ്രസ്ഥാനത്തിന്റെ എച്ചില്‍ പടയായ സവര്‍ണ്ണ ഹൈന്ദവ ജാത്യാഭിമാനികള്‍, ഇടക്കാലത്ത് ഉപേക്ഷിച്ചിരുന്ന നായര്‍, മേനൊന്‍,നമ്പ്യാര്‍, കുറുപ്പ്, വര്‍മ്മ, പൊതുവാള്‍, മാരാര്‍, വെള്ളോടി, ഏറാടി, അടിയോടി, ഇളയത്, ….തുടങ്ങിയ ശൂദ്ര ജാതിവാലുകള്‍ (സര്‍നൈം എന്ന് സംസ്കൃത പദം) തങ്ങളുടെ ആനത്തഴമ്പുള്ള കുണ്ടികളില്‍ നട്ടെല്ലിന്റെ ഭാഗമായി തോന്നത്തക്കവിധം എറാള്‍ഡെറ്റുകൊണ്ട് ഒട്ടിച്ച് സിനിമ,റേഡിയോ, ടീവി തുടങ്ങിയ മാധ്യമങ്ങളിലും, പത്രങ്ങള്‍ ആനുകാലികങ്ങള്‍ തുടങ്ങിയ അച്ചടി മാധ്യമങ്ങളിലും കൂത്താടിക്കൊണ്ടിരിക്കുകയാണല്ലോ. മാധ്യമ രംഗത്തേക്ക് പ്രവേശിക്കുന്നവര്‍ക്ക് ജാതിവാലില്ലെങ്കില്‍ [...]

ശബരിമല അയ്യപ്പന്റെ ഉറക്കുപാട്ട് !!

Posted 11 July 2011 | By | Categories: blog, media, social, superstition | 1 Comment

ശബരിമല അയ്യപ്പനേയും അയ്യപ്പ ഭക്തരേയും പാട്ടുപാടി ബോധംകെടുത്തി ഉറക്കാനുപയോഗിക്കുന്ന “ഹരിവരാസനം” ഉറക്കുപാട്ടിന്റെ യുട്യൂബ് വീഡിയോ ദശാബ്ദങ്ങളിലൂടെ നിരന്തരമായി ശബരിമലയിലെ മകരജ്യോതി എന്ന തട്ടിപ്പ് തുറന്നുകാണിക്കാന്‍ യുക്തിവാദികള്‍ യത്നിച്ചതിന്റെ ഫലമായി കഴിഞ്ഞവര്‍ഷം മകര വിളക്ക്, മകര ജ്യോതി എന്നീ പേരുകളില്‍ നടത്തപ്പെടുന്ന ദിവ്യാത്ഭുതം മനുഷ്യനിര്‍മ്മിതമായ തട്ടിപ്പാണെന്ന് കോടതി സമക്ഷം തന്നെ ഭക്തി വ്യവസായികള്‍ക്ക് സമ്മതിക്കേണ്ടി വന്നു.(മനുഷ്യരെ കൊല്ലുന്ന മകരവിളക്ക് !) ഏതാണ്ട് അതിനു സാമ്യമായ മറ്റൊരു ഭക്തരെ വിഢികളാക്കുന്ന ഏര്‍പ്പാടായ “ഹരിവരാസനം” എന്ന പൂജാവിധിയായിമാറിയ സിനിമാപാട്ടിനെക്കുറിച്ച് ബ്ലോഗര്‍ എതിരന്‍ [...]