മലയാളിയുടെ ആസനത്തിലെ ആല്‍മരം
മലയിലെ ആളന്മാരുടെ ഭാഷയാണു മലയാളം.അതായത് മല ആളുന്നവരുടെ ഭാഷ. മലയുടെ ഉടമസ്തനാണ് മലയാളി.(ചിത്രകാരന്റെ തിയറിയാണ് മലയന്മാരുടേയും പുലയന്മാരുടേയും ഭാഷയാണു മലയാളം. നമ്മുടെ പൈതൃകം മലയന്മാരില്‍ നിന്നും, പുലയന്മാരില്‍ നിന്നുമാണെന്ന് നാം അഭിമാനിക്കാന്‍ തുടങ്ങുമ്പോള്‍ മാത്രമേ നാം സാംസ്ക്കാരികമായി വളരു. അല്ലാത്ത വളര്‍ച്ച സവര്‍ണ്ണ സാംസ്ക്കാരിക ജീര്‍ണ്ണതയുടെ ഭാഗമായുള്ള സാമ്പത്തിക വളര്‍ച്ച മാത്രമാണ്. ആ വളര്‍ച്ചക്ക് സ്വന്തമായ അച്ഛനും അമ്മയും വേണമെന്നില്ല ബ്ലോഗര്‍ ബെഞ്ചാലിയുടെ ബ്ലോഗില്‍ മലയാളത്തിന്റെ വളര്‍ച്ചയില്ലായ്മയെക്കുറിച്ച് ഒരു പോസ്റ്റ് വായിച്ചു.സ്വന്തം ചരിത്രത്തെ വിസ്മരിക്കാനും,നശിപ്പിക്കാനുമുത്സാഹം കാണിക്കുന്ന മലയാളി [...]




