Archive for 'Uncategorized'

സുനിത കൃഷ്ണന്‍ എന്ന മഹതി

Posted 25 October 2010 | By | Categories: Uncategorized | 4 Comments

ബ്ലോഗര്‍ കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടിയുടെ ശിഥില ചിന്തകള്‍ എന്ന ബ്ലോഗില്‍ ജന്മം കൊണ്ട് മലയാളിയായ സുനിത കൃഷ്ണന്‍ എന്ന സാമൂഹ്യ പ്രവര്‍ത്തകയെക്കുറിച്ച് നന്മ നിറഞ്ഞ അറിവു നല്‍കുന്ന ഒരു പോസ്റ്റുണ്ട്. എല്ലാ ബ്ലോഗര്‍മാരും അതു വായിച്ചിരിക്കേണ്ടതും, ബ്ലോഗറല്ലാത്ത ഇന്റെര്‍നെറ്റ് ഉപയോക്താക്കള്‍ക്കുപോലും ആ പോസ്റ്റ് ഫോര്‍വേഡ് ചെയ്ത് കൊടുക്കേണ്ടതുമാകുന്നു. സമൂഹത്തില നന്മയുടെ പ്രസരണത്തിനും, സാംസ്ക്കാരികമായ വളര്‍ച്ചക്കും കാരണമാകാന്‍ തക്കവിധം മഹനീയമായിരിക്കുന്നു സുനിത കൃഷ്ണന്റെ അനുഭവങ്ങളും പ്രവര്‍ത്തനങ്ങളും. പോസ്റ്റിലേക്കുള്ള ലിങ്ക് :സുനിത കൃഷ്ണന്‍ ചിത്രകാരന്‍ അവിടെ എഴുതിയ കമന്റ്: chithrakaran:ചിത്രകാരന്‍ said… [...]

സര്‍ക്കാരിന്റെ ഒര് ശവസംസ്ക്കാര വകുപ്പ് !!!

Posted 24 October 2010 | By | Categories: Uncategorized | 7 Comments

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ തുറമുഖം ബ്ലോഗില്‍ തന്റെ മരണാനന്തര കാര്യങ്ങള്‍ എങ്ങനെ വേണമെന്ന് അദ്ദേഹം പൊതു ജനങ്ങളോട് ഒരു അഭ്യര്‍ത്ഥന പുറപ്പെടുവിച്ചിരിക്കുന്നു. മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയില്‍ സര്‍ക്കാരിന്റെ സാംസ്ക്കാരിക വകുപ്പിന്റെ സൌകര്യാര്‍ത്ഥം അനിശ്ചിതമായി കിടക്കേണ്ടിവരുന്ന എ.അയ്യപ്പന്റെ മൃതദേഹത്തിന്റെ ദുര്യോഗം കണ്ട് വ്യസനിക്കുന്ന മലയാളിയുടെ ശബ്ദമാണ് ശ്രീ.ബാലചന്ദ്രന്‍ ചുള്ളിക്കാട് തന്റെ അഭ്യര്‍ഥന എന്ന പോസ്റ്റിലൂടെ സാംസ്ക്കാരിക കേരളത്തോട് പങ്കുവെക്കുന്നത്. ചുള്ളിക്കാടിന്റെ പോസ്റ്റിലേക്കുള്ള ലിങ്ക് : ഒരു അഭ്യർത്ഥന ചിത്രകാരന്റെ പ്രതികരണം താഴെ : ഇതിനാണ് സ്വന്തം നട്ടെല്ല് എന്നു പറയുന്നത്.അതില്ലാത്തവര്‍ക്ക് [...]

മൂക്കുമുറിക്കുന്ന മത ഗുണ്ടകളും, മൂക്ക് നല്‍കുന്ന മനുഷ്യത്വവും !

Posted 24 October 2010 | By | Categories: Uncategorized | 4 Comments

തൊടുപുഴയില്‍ പോപ്പുലര്‍ ഫ്രണ്ട്  മതഗുണ്ടകള്‍ പ്രഫസന്‍ ടി.ജെ.ജോസഫിന്റെ കൈ വെട്ടിയെറിഞ്ഞപ്പോള്‍ ആധുനിക വൈദ്യശാസ്ത്രം അത് തത്സ്ഥാനത്ത് വച്ചുപിടിപ്പിച്ചു. അതുപോലെ താലീബാനികള്‍ മുറിച്ചടുത്ത ഒരു പത്തൊന്‍പതുകാരിയായ അഫ്ഗാനിസ്ഥാനിലെ ആയിഷയുടെ മൂക്ക്  ആധുനിക ശാസ്ത്രം മാനവിക സ്നേഹത്തോടെ പുന സൃഷീച്ചു നല്‍കിയിരിക്കുന്നു. അപ്പോള്‍ ദൈവം ഇപ്പോള്‍ മതത്തിന്റെ കൂടെയോ അതോ ശാസ്ത്രത്തിന്റെ കൂടെയോ എന്നകാര്യത്തില്‍ മനുഷ്യ സമൂഹം പുനരാലോചന നടത്തേണ്ടി വരുന്നു. ബ്ലോഗര്‍ Mohamed Rafeeque ന്റെ അന്വേഷി ബ്ലോഗില്‍ മതത്തില്‍ ഉള്ളടങ്ങിയിരിക്കുന്ന ക്രൂരതയുടെ പര്യയമായ ഒരു പെണ്‍കുട്ടിയുടെ മൂക്കുമുറിക്കല്‍ [...]

പീഢനങ്ങള്‍ ഏറ്റുവാങ്ങാന്‍ മുന്നോട്ടുവരിക !

Posted 24 October 2010 | By | Categories: Uncategorized | 1 Comment

ഡി.പ്രദീപ് കുമാറിന്റെ ദൃഷ്ടിദോഷം ബ്ലോഗില്‍ ഒരു മതേതര മുസ്ലീം പോലീസുദ്ധ്യോഗസ്തനെ ഹൈന്ദവ മത മൂരാച്ചിത്വത്തിന്റെ ആസ്ഥാനമായ ഗുരുവായൂരപ്പന്റെ ഉടമസ്തതയിലുള്ള പെരിന്തല്‍മണ്ണയിലെ പൂന്താനം ഇല്ലത്തുവച്ച് വിദ്യാരംഭ നടത്തിപ്പുകാര്‍ അപമാനിച്ചതായുള്ള വാര്‍ത്തയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന പോസ്റ്റ് വായിച്ചു. മതേതര വിശ്വാസികള്‍ ഏതുമതക്കാരായാലും അങ്ങനെ അപമാനിക്കപ്പെടുന്നത് നല്ല ലക്ഷണമാണെന്നാണ് ചിത്രകാരന്റെ നിരീക്ഷണം. കാരണം അവരുടെ വാശിയിലൂടെയാണ് നമ്മുടെ സമൂഹം മനുഷ്യവാസയോഗ്യമാകുകയുള്ളു. മന്ദബുദ്ധികളൊ അടിമകളോആയ മത വിശ്വാസികളെ ആര് അപമാനിച്ചാലും അത് സമൂഹത്തിനു ഗുണപരമായ ഫലമുണ്ടാക്കില്ലെന്നുമാത്രമല്ല, അടിമത്വത്തെ കുറച്ചുകൂടി ഊട്ടി ഉറപ്പിക്കുകയും ചെയ്യും. [...]

ഈഴവരും മുസ്ലീങ്ങളും അസുരന്മാരാണ് !!!

Posted 24 October 2010 | By | Categories: Uncategorized | 5 Comments

ബ്ലോഗര്‍ ജനശക്തിയുടെ ജാഗ്രത ബ്ലോഗില്‍ അജ്മീര്‍ സ്ഫോടനത്തില്‍ ആര്‍.എസ്സ്.എസ്സ് ദേശീയ നേതാക്കള്‍ക്ക് പങ്കുണ്ടെന്ന വാര്‍ത്ത ഒരു പോസ്റ്റായി പ്രസിദ്ധീകരിച്ചിരിക്കുന്നു. ബ്രാഹ്മണ ഹൈന്ദവ വര്‍ഗ്ഗീയത ധര്‍മ്മഹത്യ ആരംഭിച്ചിട്ട് 2500 വര്‍ഷമെങ്കിലും ആയിക്കാണും. ധര്‍മ്മത്തെയും,സത്യത്തേയും ജീര്‍ണ്ണിപ്പിക്കുക, തങ്ങളുടെ വിഭാഗീയ താല്‍പ്പര്യങ്ങളെ സംരക്ഷിക്കുന്നതിനായി അന്യ മാനവിക സമൂഹങ്ങളെ കുടിലതയിലൂടെ നശിപ്പിക്കുക എന്നിങ്ങനെയൊക്കെയുള്ള പ്രവര്‍ത്തികള്‍ നന്മയാണെന്നും, ധാര്‍മ്മികയാണെന്നും നമ്മുടെ സാംസ്ക്കാരികതയില്‍ കള്ളക്കഥകള്‍ തിരുകിക്കേറ്റി ബ്രാഹ്മണ്യം സ്ഥാപിച്ചിട്ടുണ്ട്. മാ‍നവികമല്ലാത്തതും, ധര്‍മ്മത്തിനോ നീതിക്കോ നിരക്കാത്തതുമായ ആ സാംസ്ക്കാരിക ബിംബങ്ങളെ സത്യം, സ്നേഹം, അഹിംസ, തുടങ്ങിയ മാനവിക [...]

ഇപ്പോഴും ജീവിച്ചിരിക്കുന്ന സ്റ്റാലിന്‍ !!!

Posted 13 October 2010 | By | Categories: Uncategorized | No Comments

സ്റ്റാലിന്റെ കാലത്തെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തെക്കുറിച്ചും. ജനങ്ങളുടെ ശ്വസിക്കാന്‍ പോലുമുള്ള സുരക്ഷിത ശീലങ്ങളെക്കുറിച്ചും വെള്ളെഴുത്തിന്റെ ബ്ലോഗില്‍ ഒരു പോസ്റ്റ് വായിച്ചു. ഇ.എം.എസ്.ആയാലും വെള്ളെഴുത്തായാലും നാം അന്യ നാടുകളിലെ അനീതികളെക്കുറിച്ച് വാചാലരായി നമ്മുടെ പാണ്ഢിത്യവും മാനുഷിക മൂല്യബോധവും ഉയര്‍ത്തിപ്പിടിക്കാന്‍ മാത്രം ബോധപൂര്‍വ്വം ശ്രദ്ധാലുക്കളാകുന്നതിന്റെ ഗുട്ടന്‍സ് രസകരമാണ്. അഥവ ദയനീയമാണ് !!! വെള്ളെഴുത്തിന്റെ പോസ്റ്റിലേക്കുള്ള ലിങ്ക് : അപ്പം കൊണ്ടു മാത്രമല്ല chithrakaran:ചിത്രകാരന്‍ said… നല്ല ലേഖനം. നമ്മുടെ മന്ദബുദ്ധികളായ സി.പി.എം.കാര്‍ ഈ ലേഖനം ദിവസം പത്തു പ്രാവശ്യം വീതം പത്തു [...]

മൊബൈല്‍ ഫോണില്ലാത്ത ദൈവം !

Posted 12 October 2010 | By | Categories: Uncategorized | No Comments

വിഢികളായ വിശ്വാസികളെ വരുതിയില്‍ നിര്‍ത്തുന്നതിനായി മതനേതൃത്വം സദാ കള്ളകഥകളും, പുരാണങ്ങളും, വ്യാഖ്യാനങ്ങളും ചമച്ചുകൊണ്ടിരിക്കുന്നുണ്ട്. വിശ്വാസിയെ വിഢിയാക്കുകയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ, തങ്ങളുടെ പ്രാമാണ്യം നഷ്ടപ്പെടാതിരിക്കാനുള്ള മത നേതൃത്വത്തിന്റെ ഉപജാപങ്ങളാണ് ഈ വ്യാഖ്യാനങ്ങളും, കള്ളക്കഥകളും. നംബൂതിരിമാരുടെ അടിമകളായിരുന്ന നായന്മാരെ ബുദ്ധിവളരാതിരിക്കാന്‍ എന്തൊക്കെ ആചാരങ്ങളായിരുന്നു പണ്ട് ഏര്‍പ്പെടുത്തിയിരുന്നത് !!! ബ്രിട്ടീഷുകാര്‍ വന്നില്ലായിരുന്നെങ്കില്‍ നംബൂതിരികളുടെ കുനിഷ്ഠുപിടിച്ച സ്വാര്‍ത്ഥകരങ്ങളില്‍ നിന്നും ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ പോലും ഈ ജനം രക്ഷപ്പെടുമായിരുന്നില്ല.അതുപോലാണ് നമ്മുടെ ഇസ്ലാമികത മുസ്ലീം ജനങ്ങളെ വരിഞ്ഞുകെട്ടി സ്ഥിരം മന്ദബുദ്ധികളായി സൂക്ഷിക്കാനുള്ള ശ്രമം തുടര്‍ന്നുകൊണ്ടിരിക്കുന്നത്.ഇ.എ.ജബ്ബാര്‍ മാഷുടെ ബ്ലോഗില്‍ [...]

യുക്തിവാദ കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ… !!!

Posted 10 October 2010 | By | Categories: Uncategorized | No Comments

ചാര്‍വ്വാകം ബ്ലോഗില്‍ ബ്ലോഗര്‍ സുശീല്‍കുമാര്‍ വിശ്വാസങ്ങളോടും,വീശ്വാസികളോടുമുള്ള യുക്തിവാദികളുടെ സമീപനം എങ്ങനെയായിരിക്കണമെന്നതിനെപ്പറ്റി ഒരു പോസ്റ്റിട്ടിരിക്കുന്നു. ഒരു യുക്തിവാദി സംഘടനക്കകത്ത് അതിന്റെ അംഗങ്ങളുടെ പൊതു നിലപാടു രൂപീകരിക്കേണ്ടതിന്റെ ഭാഗമായി ഇത്തരമൊരു ചര്‍ച്ച ആന്തരികമായി നടത്തുന്നത് അഭിപ്രായ ഐക്യത്തിനും,സംഘടനയുടെ കെട്ടുറപ്പിനും ഗുണകരമാകുമെങ്കിലും, സംഘടനക്കു പുറത്തുള്ളവരോട് അഭിപ്രായമാരായുന്ന ഈ പോസ്റ്റ് സുശീല്‍ കുമാറിന്റെ ശുദ്ധഗതി മനസ്സിന്റെ പ്രകാശനമായെ കണാനാകുന്നുള്ളു. ബ്ലോഗില്‍ നിന്നാകുംബ്ബോള്‍ എന്തിനും പ്രതിവിധി ലഭിക്കും എന്നതിനാല്‍ സുശീലിന്റെ പോസ്റ്റും പ്രയോജനം ചെയ്തേക്കാം ! സുശീല്‍ കുമാരിന്റെ പോസ്റ്റ് : വിശ്വാസികളോടുള്ള സമീപനം, [...]

മാമാങ്ക പൈതൃക സ്വത്ത് സംരക്ഷിക്കണം

Posted 10 October 2010 | By | Categories: Uncategorized | 2 Comments

ഇസ്മായീല്‍ കുറുമ്പടിയുടെ തണല്‍ ബ്ലോഗില്‍ മാമാങ്കത്തിന്റെ ചരിത്ര ശേഷിപ്പുകള്‍ അനാഥമായിക്കിടക്കുന്നതിന്റെ നല്ലൊരു പോസ്റ്റും കുറെ ചിത്രങ്ങളും പ്രസിദ്ധീകരിച്ചിരിക്കുന്നു. ആ തിരിച്ചറിവിനെ, കരുതലിനെ ആദരിക്കേണ്ടിയിരിക്കുന്നു. പോസ്റ്റിന്റെ ലിങ്ക് താഴെ: മാമാങ്കം: ചരിത്രശേഷിപ്പുകളിലൂടെ… chithrakaran:ചിത്രകാരന്‍ said… ദൈവമേ… !!! മാമാങ്ക പുരാവസ്തു സംരക്ഷണത്തിനായി ലക്ഷങ്ങള്‍ ചിലവഴിക്കുന്നെന്നോ !!! എന്നാല്‍ പേടിക്കണം. നാട്ടിലൊരു അംബലത്തില്‍ പുരാതനമായ ചുവര്‍ചിത്രങ്ങളുണ്ടായിരുന്നു. 30 വര്‍ഷം മുന്‍പ് സ്ഥലത്തെ തഹ്സില്‍ദാര്‍ റിട്ടയറായി. റിട്ടയറായ താഹ്സില്‍ദാരെ അംബലക്കമ്മിറ്റി പ്രസിഡന്റാക്കി. കക്ഷി നോക്കുംബോള്‍ അംബലത്തിന്റെ ചുവരെല്ലാം കരിയും പൊടിയും പിടിച്ച് [...]

മുസ്ലീം പ്രബുദ്ധത !

Posted 09 October 2010 | By | Categories: Uncategorized | 3 Comments

ബ്ലോഗിലെ സാധാരണ മത വര്‍ഗ്ഗീയ പ്രചാരകരുടെ വൈകാരികമായ ഇടപെടലുകള്‍ക്ക് അന്യമായി ജനാധിപത്യപരവും ഏവരേയും ഉള്‍ക്കൊള്ളാനുള്ള മാനസിക വികാസവുമായി … ഒരു മതത്തിനകത്തു നിന്നും നടത്താവുന്ന പരമാവധി പ്രബുദ്ധമായ നിലപാടുകളോടെ മുന്‍‌കൈ എന്ന ബ്ലോഗില്‍ ടി.മുഹമ്മദ് വെലോം എന്ന ബ്ലോഗര്‍ ഒരു പോസ്റ്റിട്ടിരിക്കുന്നു. പോസ്റ്റിന്റെ ലിങ്ക് താഴെ:കേരള മുസ്‌ലിമിന്റെ വഴി chithrakaran:ചിത്രകാരന്‍ said… ഇസ്ലാമിന്റെ ജനാധിപത്യ അന്തസ്സുള്ള പ്രബുദ്ധമായ മുഖം പ്രകാശിപ്പിക്കുന്ന ഈ പോസ്റ്റില്‍ ഇതുവരെ കമന്റുകളൊന്നുമില്ലെന്നോ ???? കമന്റ് മോഡറേഷന്‍ വല്ലതുമുള്ളതുകൊണ്ടാകുമോ ഭഗവാന്‍ ? ഏതായാലും… എല്ലാവരാലും [...]

കവിതകളുടെ തന്മാത്രാഭാരം

Posted 09 October 2010 | By | Categories: Uncategorized | No Comments

ചിത്രകാരന്‍ ഇപ്പോള്‍ കഥയോ കവിതയോ ലേഖനമോ വായിക്കാനുള്ള മാനസികാവസ്ഥയിലല്ല. എങ്കിലും, ബ്ലോഗിലെ പൊസ്റ്റുകള്‍ പിന്നെ കണ്ടുപിടിക്കാന്‍ ഒരുപാട് തിരയേണ്ടിവരുമെന്നുള്ളതിനാല്‍ കണ്ണില്‍ തടഞ്ഞ നല്ല പോസ്റ്റുകളുടെ ലിങ്കുകള്‍ കയ്യോടെ സൂക്ഷിച്ചുവക്കുകയാണ്.ബ്ലോഗര്‍  ശ്രീനാഥിന്റെ സര്‍ഗ്ഗസാങ്കേതികം ബ്ലോഗ് ബൂലോഗത്തിന് കവിതയെ സംബന്ധിച്ച് വലിയൊരനുഗ്രഹമാണല്ലോ എന്ന് മൂന്നാലു ദിവസം മുന്‍പ് അതിലെ ചില പോസ്റ്റുകള്‍ വായിച്ചപ്പോള്‍ തോന്നിയിരുന്നു. അപ്പോള്‍ ലിങ്കു സൂക്ഷിക്കാനുള്ള പോസ്റ്റെഴുതാന്‍ സമയം ലഭിച്ചില്ല. കവിതകളുടെ തന്മാത്രാഭാരം അളക്കാന്‍ കാവ്യചരിത്രാവബോധം കൂടി വേണമെന്നതിനാല്‍ …. ബ്ലോഗര്‍ ശ്രീനാഥിനെപ്പോലുള്ളവരെ നമുക്ക് കവിതയിലേക്ക് തീര്‍ത്ഥയാത്രക്കുമോഹമുദിക്കുമ്പോള്‍ [...]

കളകളാകുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ !

Posted 05 October 2010 | By | Categories: Uncategorized | No Comments

നമ്മുടെ ഭൂരിഭാഗം വരുന്ന സര്‍ക്കാര്‍ ഉദ്ദ്യോഗസ്തരും ഭീമമായ ശംഭളവും ആനുകൂല്യങ്ങളും സ്വീകരിച്ചുകൊണ്ടിരിക്കുംബോഴും, ജോലി ചെയ്യുന്നതിലും ജനസേവന മനോഭാവത്തിലും ഉത്തരവാദിത്വം പുലര്‍ത്തുന്നില്ലെന്ന സത്യം റിട്ടയര്‍ ചെയ്തിട്ടും കര്‍മ്മനിരതനായിരിക്കുന്ന ഒരു സര്‍ക്കാരുദ്ദ്യോഗസ്തന്‍ ഹൃദയസ്പര്‍ശിയായി തുറന്നു പറഞ്ഞിരിക്കുന്നു.വളരെ കുറച്ചു നന്മനിറഞ്ഞ സര്‍ക്കാര്‍ ഉദ്ദ്യോഗസ്തരാണ് വാസ്തവത്തില്‍ ഭൂരിപക്ഷത്തിന്റെ അലസത കാരണം നിര്‍ജ്ജീവമാകുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ അല്‍പ്പമെങ്കിലും ജന സൌഹൃദമുഖം പുലര്‍ത്താന്‍ കാരണം. തൊഴിലിനോട് ആത്മാര്‍ത്ഥതയില്ലാത്ത ജീവനക്കാരെ നിര്‍ബന്ധമായി പിരിച്ചുവിടാനുള്ള ഇച്ഛാശക്തി ജനങ്ങളില്‍ ജനിപ്പിക്കുന്നതിനായി ഈ വിഷയത്തില്‍ സാമൂഹ്യ അവബോധം വളര്‍ന്നു വരേണ്ടിയിരിക്കുന്നു.പൌരന്മാരുടെ സമയത്തിന്റെ [...]

ഇന്ത്യ തിളങ്ങുകതന്നെ ചെയ്തു !!!

Posted 04 October 2010 | By | Categories: Uncategorized | 7 Comments

കോമണ്‍‌വെല്‍ത്ത് ഗെയിംസിന്റെ ആരഭംകുറിച്ചുകൊണ്ടുള്ള വര്‍ണാഭമായതും കുറ്റമറ്റതുമായ ചടങ്ങിലൂടെ ഇന്ത്യ എല്ലാ അശുഭ ചിന്തകളേയും കാറ്റില്‍ പറത്തിക്കൊണ്ട് തിളങ്ങുകതന്നെ ചെയ്തു. ഏതൊരിന്ത്യക്കാരനും അഭിമാനകരമായവിധം  ദൃശ്യവിസ്മയമൊരുക്കിയ സംഘാടകര്‍ 120 കോടിയിലേറെ അഭിനന്ദനമര്‍ഹിക്കുന്നു.ഒരുക്കങ്ങള്‍ക്കിടയില്‍ സംഭവിച്ച താളപ്പിഴകള്‍ ചടങ്ങിന്റെ ശോഭ പതിന്മടങ്ങു വര്‍ദ്ധിപ്പിക്കുന്ന പ്രചരണ സന്ദേശങ്ങളായിമാറി എന്നതാണു യാഥാര്‍ത്ഥ്യം. ലോകം മുഴുവന്‍ മുന്‍‌വിധിയോടെ ഒരു വീഴ്ച്ച കാണാന്‍ കാതും കണ്ണും തുറന്നിരിക്കെ, ഗംഭീരമായ സംഘാടന മികവോടെയും, മികച്ച ദൃശ്യാവിഷ്ക്കരത്തിലൂടെയും ഒരു നിമിഷം പോലും, മുഷിയാത്ത അവതരണ ഭംഗിയോടെ കോമണ്‍ വെല്‍ത്ത് ഗെയിംസിനു ഇന്ത്യ [...]

മഞ്ചേരിയിലെ ലൌജിഹാദ് !!

Posted 03 October 2010 | By | Categories: Uncategorized | 12 Comments

മുസ്ലീങ്ങളെ അങ്ങിനെ ഒറ്റപ്പെടുത്താമോ, അന്യ മതത്തില്‍പ്പെട്ട പെണ്‍കുട്ടികളോട് മുസ്ലീങ്ങള്‍ സംസാരിക്കുന്നതുപോലും സംഘി-നസ്രാണി കൂട്ടുകെട്ടിന്റെ ലൌ ജിഹാദ് കള്ളപ്രചരണം കാരണം തുറിച്ചൂണോട്ടങ്ങള്‍ക്കു കാരണമായിരിക്കുന്നു…മുസ്ലീണ്‍ഗള്‍ ഒറ്റപ്പെടുന്നു, പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നു…അല്ലാ, പ്രേമത്തിനു മതമുണ്ടോ ? … എന്തൊക്കെ ന്യായവാദങ്ങളായിരുന്നു നാം ലൌ ജിഹാദു സംവാദങ്ങള്‍ക്കിടയില്‍ കേട്ടുകൊണ്ടിരുന്നത് !!! ഇസ്ലാമിന്റെ അടുക്കളയില്‍ കായക്കൊലപോലെ പര്‍ദ്ദയില്‍ കെട്ടിപ്പൊതിഞ്ഞു സൂക്ഷിക്കുന്ന സ്ത്രീ ജനങ്ങള്‍ കായക്കൊല മാത്രമാണെന്നേ അന്യമതസ്ത കരുതാവൂ. പെണ്ണാണെന്നു കരുതി സ്നേഹിക്കാനോ, പ്രേമിക്കാനോ, സംസാരിക്കാനൊ ചെന്നാല്‍ ഉടുതുണിയഴിച്ച് റോദിലൂടെ നടത്തിയും പോസ്റ്റില്‍ കെട്ടിയിട്ട് എന്‍.ഡി.എഫുകാരെക്കൊണ്ട് തല്ലിച്ചും [...]

ജമാ‌അത്തെ ഇസ്ലാമിയെ വെള്ളപൂശാന്‍…

Posted 26 September 2010 | By | Categories: Uncategorized | 23 Comments

ബ്ലോഗര്‍ കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി ജമാ‌അത്തെ ഇസ്ലാമിക്കുവേണ്ടി ഒരു കീര്‍ത്തന പോസ്റ്റെഴുതിയിരിക്കുന്നു.ഇസ്ലാമിനെ പൊക്കിപ്പിടിച്ച് അന്യമതസ്തര്‍ പോസ്റ്റെഴുതിയാല്‍ … ആ പോസ്റ്റ് ഇസ്ലാമിക സംഘികള്‍ക്ക് വളരെ പ്രയോജനമുള്ളതായിരിക്കും. അക്കാരണത്താല്‍ പോസ്റ്റിന്റെ പ്രചരണം മതഭ്രാന്തന്മാര്‍ ഏറ്റെടുക്കുകയും ചെയ്യും. ഇഫ്ത്താര്‍ വിരുന്നിനെക്കുറിച്ച് പോസ്റ്റിട്ടതിനെത്തുടര്‍ന്ന് പോസ്റ്റിലെ ഹിറ്റ് സ്റ്റാറ്റസ് കണ്ടു കണ്ണുതള്ളിയ ബ്ലോഗര്‍ക്ക് ബൂലോകത്തുമാത്രമല്ല, ഭൂമി മലയാളത്തിലെ ഇസ്ലാമിക പത്രങ്ങളിലും അത്യാവശ്യം കവറേജെല്ലാം കിട്ടി. ഈ പ്രചോദനത്തെത്തുടര്‍ന്നാണ് ജമാ അത്തെ ഇസ്ലാമിക്കുവേണ്ടി കാരശ്ശേരിമാഷെ കുറച്ചു കുയുക്തികള്‍കൊണ്ട് പ്രതീകാത്മകമായി വെട്ടി നിരത്താന്‍ സുകുമാരേട്ടന്‍ ഒരുമ്പിട്ടിരിക്കുന്നെന്ന് വ്യക്തം. [...]

പ്രതീകാത്മകമായി മൂത്രമൊഴിക്കുക !!!

Posted 23 September 2010 | By | Categories: Uncategorized | No Comments

മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങള്‍ വൃത്തിയായും അന്തസ്സോടെയും നിര്‍വ്വഹിക്കാനുള്ള സൌകര്യം പോലും ഏര്‍പ്പെടുത്താനുള്ള കൃത്യനിര്‍വ്വഹണബോധശൂന്യരാണ് നമ്മുടെ രാഷ്ട്രീയ പ്രതിനിധികളും,സര്‍ക്കാര്‍ അധികാരികളും. തങ്ങള്‍ ജനങ്ങളുടെ ദാസരാണെന്ന സത്യം പോയിട്ട് തങ്ങളും മനുഷ്യരാണെന്ന ചിന്തപോലും ഈ വക ജന്തുക്കള്‍ക്കില്ല. അധികരാത്തില്‍ കയറിപ്പറ്റുക, ആനുകൂല്യങ്ങള്‍ പൊതുജന ഖജനാവില്‍ നിന്നും കയ്യിട്ടു മാന്തിയെടുക്കുക എന്നതിനപ്പുറം ജനത്തിന്റെ പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൌകര്യം പോലും ഏര്‍പ്പെടുത്താനുള്ള മിനിമം ജനപ്രതിബദ്ധതപോലുമില്ലാത്തവരോട് എന്തു പറയാന്‍ !!! ഈ മഹാന്മാരായ രാഷ്ട്രീയക്കാരേയും, ഉദ്ദ്യോഗസ്ത ദുഷ്പ്രഭുക്കളേയും പ്രതീകാത്മകമായി യൂറിനല്‍ ക്ലോസറ്റുകളായും, ലാട്രിന്‍ക്ലോസറ്റുകളായും (കാര്‍ട്ടൂണ്‍ [...]

എന്തേ… ജനാധിപത്യം വരുന്നില്ല ?

Posted 23 September 2010 | By | Categories: Uncategorized | No Comments

സുഗതന്‍ എന്ന ബ്ലോഗില്‍ നല്ലൊരു പോസ്റ്റ് വായിച്ചു.2006 ല്‍ കേരള ശബ്ദം വാരികയില്‍ പ്രസിദ്ധീകരിച്ച് ലേഖനത്തിന്റെ ബ്ലോഗ് രൂപമായ പ്രസ്തുത പോസ്റ്റ് മതേതര ചിന്തകര്‍ തീര്‍ച്ചയായും വായിക്കേണ്ടതായ ഒന്നാണ്.സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ജാതി നോക്കിയോ ?chithrakaran:ചിത്രകാരന്‍ said… മഹനീയമായ പോസ്റ്റ്. തെളിഞ്ഞ ശുദ്ധമായ വീക്ഷണം. ജനാധിപത്യം,മതേതരത്വം,സമത്വം,മാനവികത എന്നൊക്കെ ഭംഗിവാക്കു പറയാന്‍ മാത്രമേ നാം സമര്‍ത്ഥരായുള്ളു. ആ പറയുന്ന കാര്യത്തിന്റെ ശുദ്ധി എത്രയുണ്ടെന്ന് നാം പരിശോധിക്കാറില്ല. അവര്‍ണ്ണര്‍ തങ്ങളെപ്പോലെത്തന്നെ സത്യസന്ധരാണ് സവര്‍ണ്ണരും എന്നു കരുതുന്നതാണു കുഴപ്പം. സവര്‍ണ്ണത എന്നാല്‍ ചതി,വഞ്ചന,അധാര്‍മ്മികത,മൂല്യരാഹിത്യം,വ്യഭിചാരത്തിന്റെ [...]

അനാഥമാകുന്ന വര്‍ദ്ധക്യവും സമൂഹവും

Posted 22 September 2010 | By | Categories: Uncategorized | 1 Comment

മക്കളെ തന്തയുള്ളവരായി വളര്‍ത്തുക എന്നത് ഒരു സമൂഹത്തിന്റെ മികച്ച സാംസ്ക്കാരികതയുടെ തെളിവാണ്.മലയാളിക്ക് ആ സാധനം വളരെ കുറവാണെന്നതിനാലാണ് മക്കള്‍ വൃദ്ധരായ മാതാപിതക്കളെ പാതിരാത്രിക്ക് തെരുവില്‍ കട്ടിലടക്കം ഉപേക്ഷിച്ച് പോകുന്നതും, അച്ഛനമ്മാരെ പട്ടിക്കൂട്ടില്‍ പൂട്ടിയിടുന്നതും, മക്കള്‍ വൃദ്ധരെ നാട്ടിലുപേക്ഷിച്ച് വിദേശ പൌരത്വം സ്വീകരിച്ച് തങ്ങളുടെ പൈതൃകത്തെ ജീവിതത്തില്‍ നിന്നും മായ്ച്ചുകളയാന്‍ ബദ്ധപ്പെടുന്നതും. മക്കളെ നല്ല നിലയില്‍ വളര്‍ത്താനായി സ്വയം ഉരുകി തീരുന്നവര്‍ തങ്ങളുടെ മക്കളെ കഷ്ടപ്പാടറിയിക്കാതെ വളര്‍ത്തി വലുതാക്കി വിദേശത്തേക്കു കയറ്റുമതി ചെയ്തോ, സര്‍ക്കര്‍ ഉദ്ദ്യോഗം നേടിക്കൊടുത്തോ, വീടു [...]

കോലം കത്തിക്കുന്നവരെ തൂക്കിക്കൊല്ലണമെന്ന് :)

Posted 21 September 2010 | By | Categories: Uncategorized | No Comments

സുഗതന്‍ എന്ന ബ്ലോഗില്‍ രസകരമായ ഒരു ആവശ്യം വായിച്ചു.ആ ബ്ലോഗിലേക്കുള്ള ലിങ്ക് : കോലം കത്തിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കണം താഴെ ചിത്രകാരന്‍ അവിടെ എഴുതിയ കമന്റ് : <img src=”http://chithrakaran.com/commentjar/wp-content/uploads/2012/03/bombman1.jpg” width=”35″ height=”35″ class=”photo” alt=””> chithrakaran:ചിത്രകാരന്‍ said… ഹഹഹഹ…….. നല്ല തമാശപോസ്റ്റാണല്ലോ !!!! കോലം കത്തിച്ചവരെ തൂക്കിക്കൊല്ലണമെന്ന് ന്റെ പടച്ചോനെ… ആര്‍ക്കും തീപ്പൊള്ളലേല്‍ക്കാതെ, പൊതു സ്ഥലങ്ങള്‍ വൃത്തികേടാക്കാതെ,പൊതുജനത്തെ ശല്യപ്പെടുത്താതെ… ആരു വേണമെങ്കിലും ആരുടെ കോലവും കത്തിച്ച് നിര്‍വൃതിയടയട്ടെ. വൈക്കോലും, കീറത്തുണിയുമാണ് ജനനേതാവിന്റെ വ്യക്തിത്വം എങ്കില്‍ അത് [...]

അവര്‍ണ്ണതയെ നാണം കെടുത്തല്ലേ !!!

Posted 20 September 2010 | By | Categories: Uncategorized | 3 Comments

ഉള്‍ക്കാഴ്ച ബ്ലോഗില്‍ അവര്‍ണ്ണന്‍ എന്നൊരു ബ്ലോഗര്‍ ഒരു സ്ത്രീപക്ഷ കമന്റെഴുതിയിരിക്കുന്നു. ചിത്രകാരന് കമന്റ് അശേഷം പിടിച്ചില്ല. സവര്‍ണ്ണ സാംസ്ക്കാരികതയുടെ വായുമണ്ഡലത്തില്‍ ജീവിക്കുന്ന നമുക്ക് സവര്‍ണ്ണതയെ എതിര്‍ക്കാന്‍ പോയിട്ട് തിരിച്ചറിയാന്‍ പോലും കഴിയില്ല. മാനവികമെന്ന് തെറ്റിദ്ധരിച്ച് നാമെടുക്കുന്ന നിലപാടുകള്‍ പോലും സവര്‍ണ്ണതക്കുവേണ്ടിയുള്ള കുഴലൂത്തായിത്തീരുന്നത് സഹതാപത്തോടെ എക്കാലവും കണ്ടു നില്‍ക്കാനാകില്ല എന്നതുകൊണ്ട് പറഞ്ഞുപോകുന്നതാണ്. ഇന്ത്യയില്‍ വംശീയത എന്നൊന്നുണ്ടെങ്കില്‍ അത് ബ്രാഹ്മണ്യവും ബ്രാഹ്മണ്യ കുടിലബുദ്ധി ജാരത്വത്തിലൂടെ സൃഷ്ടിച്ച തന്തയില്ലാത്ത സവര്‍ണ്ണതയും മാത്രമാണ്. ഇന്ത്യയില്‍ നടത്തപ്പെടുന്ന /ഇതുവരെ നടത്തപ്പെട്ടിട്ടുള്ള വംശഹത്യകളിലോ ന്യൂനപക്ഷ പീഢനങ്ങളിലോ, [...]